വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക സീരീസ്: ഇന്ത്യ ലെജന്‍ഡ്‌സ് ടീം പ്രഖ്യാപിച്ചു, സച്ചിനൊപ്പം ഈ സൂപ്പര്‍ താരങ്ങളും

India Legends Announce Squad For Road Safety World Series 2020 | Oneindia Malayalam

മുംബൈ: റോഡപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് 2020 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യ ലെജന്‍ഡ്‌സ് ടീമിനെ പ്രഖ്യാപിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നായകനായ ടീമില്‍ വിരമിച്ച മുന്‍ സൂപ്പര്‍ താരങ്ങളുമുണ്ട്. വീരേന്ദര്‍ സെവാഗാവും സച്ചിനൊപ്പം വീണ്ടും ഓപ്പണ്‍ ചെയ്യുക. തോളിന് പരിക്കുള്ള സച്ചിനോട് ക്രിക്കറ്റ് കളിക്കരുതെന്ന നിര്‍ദേശമുണ്ടെങ്കിലും അദ്ദേഹം ഈ ടൂര്‍ണമെന്റില്‍ കളിക്കുമെന്നാണ് വിവരം.

യുവരാജ് സിങ്, മുഹമ്മദ് കൈഫ് കൂട്ടുകെട്ടും വീണ്ടും ഒന്നിക്കും. ഇര്‍ഫാന്‍ പഠാന്‍, അജിത് അഗാര്‍ക്കര്‍, സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍ എന്നിവരും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. സമീര്‍ ഡിഗിയാണ് വിക്കറ്റ് കീപ്പര്‍. മുന്‍ ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറും കളിക്കുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്‌സിനെയാണ് ഇന്ത്യന്‍ ലെജന്‍ഡ്‌സ് നേരിടുന്നത്. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവടങ്ങളില്‍ നിന്നുള്ള മുന്‍ താരങ്ങളാണ് വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്‌സിനുവേണ്ടി കളിക്കാനിറങ്ങുക.

ഐപിഎല്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ആഗ്രഹം; മനസ് തുറന്ന് മുന്‍ സിംബാബ്‌വെ താരം തൈബുഐപിഎല്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ആഗ്രഹം; മനസ് തുറന്ന് മുന്‍ സിംബാബ്‌വെ താരം തൈബു

rsworldseriessachin

ബ്രയാന്‍ ലാറ, തിലകരത്‌ന ദില്‍ഷന്‍, ബ്രയറ്റ് ലീ, മുത്തയ്യ മുരളീധരന്‍, ജോണ്ടി റോഡ്‌സ് എന്നിവരെല്ലാം വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്‌സിനുവേണ്ടി കളിക്കും. മാര്‍ച്ച് 22ന് മുംബൈയിലാണ് മത്സരം നടക്കുന്നത്. ടൂര്‍ണമെന്റിലെ ഒരു മത്സരം പൂനെയിലും നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം കാട്ടുതീയില്‍ വന്‍ നാശനഷ്ടമുണ്ടായ ഓസ്‌ട്രേലിയക്ക് കൈത്താങ്ങുന്നതിനായി മുന്‍ ഇതിഹാസങ്ങളെ അണിനിരത്തി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ് വലിയ വിജയമായിരുന്നു. വമ്പന്‍ സ്വീകാര്യതയാണ് ആരാധകര്‍ക്കിടയില്‍ നിന്നുണ്ടായത്.

Story first published: Tuesday, February 18, 2020, 10:20 [IST]
Other articles published on Feb 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X