വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തുകൊണ്ട് ഹരിയാണ കായിക രംഗത്ത് കുതിപ്പ് നടത്തുന്നു?; ഉത്തരം ഇവിടെയുണ്ട്

ദില്ലി: രാജ്യത്തെ ഏറ്റവും മികച്ച കായിക സംസ്ഥാനം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ, അത് ഹരിയാണയാണ്. ഇന്ത്യന്‍ കായിക മേഖലയില്‍ ഒരു കാലത്ത് കേരളത്തിനുണ്ടായിരുന്ന അപ്രമാദിത്വം ഹരിയാണയുടെ കുതിപ്പിന് പിന്നില്‍ ഒന്നുമല്ലാതാകുകയാണ്. എന്തുകൊണ്ടാണ് ഹരിയാണ ഇന്ത്യന്‍ കായിക രംഗത്തെ വമ്പന്മാരാകുന്നത് എന്നത് സംബന്ധിച്ച് കായിക വിദഗ്ധരും മാധ്യമ പ്രവര്‍ത്തകരുമെല്ലാം അന്വേഷണം നടത്തിക്കഴിഞ്ഞു.

haryna

ജക്കാര്‍ത്തയില്‍ സമാപിച്ച ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 69 മെഡലുകള്‍ നേടിയപ്പോള്‍ 18 എണ്ണവും ഹരിയാണയുടെ വകയായിരുന്നു. 15 സ്വര്‍ണത്തില്‍ അഞ്ചും ആ സംസ്ഥാനത്തെ കായിക താരങ്ങള്‍ നേടി. ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ 26 സ്വര്‍ണ മെഡലുകളില്‍ 9 എണ്ണവും 66 മെഡലുകളില്‍ 22 എണ്ണവും ഹരിയാണക്കാര്‍ സ്വന്തമാക്കി. 2004ലെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലും, 2010ലെ ദില്ലി ഗെയിംസിലുമെല്ലാം മെഡല്‍ വാരിയത് ഹരിയാണയിലെ കായിക താരങ്ങള്‍തന്നെ. ഹരിയാണയുടെ മുന്‍ സ്‌പോര്‍ട്‌സ്, യൂത്ത് അഫയര്‍സ് തലവനും സായിയുടെ മുന്‍ സെക്രട്ടറിയുമായ ബി കെ സിന്‍ഹ സംസ്ഥാത്തിന്റെ കുതിപ്പിനു പിന്നിലുള്ള കാരങ്ങള്‍ വിശദീകരിക്കുന്നുണ്ട്.


കായിക രംഗത്തെ ഹരിയാണയുടെ കുതിപ്പിന് പിന്നില്‍ സാംസ്‌കാരികമായുള്ള അവരുടെ പശ്ചാത്തലം വലിയൊരളവുവരെ സഹായിക്കുന്നു. ഗുസ്തിയിലും ബോക്‌സിങ്ങിലുമെല്ലാം ലോകമറിയുന്ന പുതിയ കായികതാരങ്ങള്‍ ഉയര്‍ന്നുവന്നതില്‍ പാരമ്പര്യവും സാസ്‌കാരികവുമായുള്ള പശ്ചാത്തലം കാരണമായി. സൈനികരുടെ സാന്നിധ്യവും കാര്‍ഷിക സംസ്‌കാരവും കായികമായുള്ള അവരുടെ പ്രകടനത്തിന് വലിയൊരു പങ്കുവഹിക്കുന്നുണ്ടെന്നാണ് സിന്‍ഹയുടെ വിലയിരുത്തല്‍.


പാരമ്പര്യമായി അനുവര്‍ത്തിച്ചുവരുന്ന ചില കായിക ഇനങ്ങളില്‍ ഹരിയാണയ്ക്ക് ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും മെഡലുകള്‍ നേടിക്കൊടുക്കുന്നു. കളിമണ്ണില്‍ കാലങ്ങളായി അവര്‍ പരിശീലിക്കുകയും ജീവിതത്തിന്റെ ഭാഗവുമായ ഗുസ്തിയില്‍ ഒട്ടേറെ താരങ്ങള്‍ ഉയര്‍ന്നുവന്നതിന് പിന്നിലും മറ്റൊന്നുമല്ല. കളിണ്ണില്‍ നിന്നും മാറ്റിലേക്ക് ഗുസ്തി പറിച്ചുനട്ട ഹരിയാണ കായികവിഭാഗം അതില്‍ വിജയംകാണുകയും ചെയ്തു.

<br>സാഫ് ഫുട്‌ബോള്‍: മന്‍വീര്‍ വീരനായകനായി, പാകിസ്താനെ തുരത്തി ഇന്ത്യ കലാശക്കളിക്ക്
സാഫ് ഫുട്‌ബോള്‍: മന്‍വീര്‍ വീരനായകനായി, പാകിസ്താനെ തുരത്തി ഇന്ത്യ കലാശക്കളിക്ക്

ചില ജില്ലകളില്‍ പ്രത്യേക ഇനങ്ങള്‍ കേന്ദ്രീകരിച്ചുനടക്കുന്ന പരിശീലനങ്ങളും പ്രോത്സാഹനങ്ങളും മറ്റു സംസ്ഥാനങ്ങളും പാഠമാക്കേണ്ടതാണ്. ഭിവാനിയും ദാദ്രിയും അവര്‍ ബോക്‌സിങ്ങിന്റെ ഈറ്റില്ലിങ്ങളാക്കി. താരങ്ങള്‍ക്ക് അത്യാധുനിക പരിശീലന സഹായികളും മറ്റും എത്തിച്ചുനല്‍കിയതോടെ മികച്ച താരങ്ങള്‍ ഇവിടെനിന്നും ഉദയം കൊള്ളുകയും ചെയ്തു.

കായിക താരങ്ങള്‍ക്ക് മറ്റു സംസ്ഥാനങ്ങള്‍ നല്‍കുന്നതിനേക്കാള്‍ എത്രയോ ഇരട്ടിയാണ് ഹരിയാണ സര്‍ക്കാര്‍ നല്‍കുന്ന പാരിതോഷികങ്ങളും ഇന്‍സെന്റീവും. 2000 സിഡ്‌നി ഒളിമ്പിസ് വരെ നാമമാത്ര തുകയാണ് നല്‍കിയിരുന്നതെങ്കില്‍ പിന്നീട് സ്വര്‍ണമെഡല്‍ നേടുന്നവര്‍ക്ക് ഒരു കോടി രൂപവരെ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഇത്തവണ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 3 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ഇത് കായിക താരങ്ങളെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

മെഡല്‍ നേടുന്നവര്‍ക്ക് സമ്മാനത്തുകയ്ക്ക് പുറമെ സര്‍ക്കാര്‍ ജോലിയും ഉറപ്പുവരുത്തുന്നു. ഹരിയാണ സിവില്‍ സര്‍വീസിലും ഹരിയാണ പോലീസ് സര്‍വീസിലുമെല്ലാം കായിക താരങ്ങള്‍ക്ക് ജോലി സുരക്ഷ നല്‍കുന്നത് വലിയ രീതിയിലുള്ള പ്രോത്സാഹനമാണ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഉണ്ടായ പരാജയങ്ങളും കുറവുകളും പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കായിക വകുപ്പ്. കായിക താരങ്ങള്‍ക്ക് മെഡല്‍ ലഭിക്കുമെന്നുറപ്പിക്കാന്‍ അത്യാധുനിക സൗകര്യങ്ങള്‍ മുതല്‍ മാനിസികാരോഗ്യം വരെ വരെ ഉറപ്പുവരുത്താന്‍ ഹരിയാണ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്.

Story first published: Thursday, September 13, 2018, 8:27 [IST]
Other articles published on Sep 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X