വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗോകുലത്തിന്റെ തിരിച്ചടികള്‍ക്ക് കാരണമിത്; അടുത്ത സീസണില്‍ മലബാറിയന്‍സ് തിരിച്ചുവരും; പ്രതീക്ഷകള്‍ പങ്കുവെച്ച് പരിശീലകന്‍

കോഴിക്കോട്: കോഴിക്കോടിന്റെ കാല്‍പ്പന്ത് ആവേശത്തിനൊപ്പം മനോഹരമായി പന്തു തട്ടിയാണ് ഗോകുലം കേരള എഫ്.സി ഐ ലീഗിന്റെ ഈ സീസണ്‍ തുടങ്ങിയത്്. മലബാറിയന്‍സിന്റെ ഓരോ മുന്നേറ്റത്തിനും കയ്യടിച്ച് ആര്‍പ്പുവിളിച്ച് ആരാധകര്‍ കൂടെക്കൂടിയതോടെ ടീമിന്റ പ്രതീക്ഷകളും വാനോളമുയര്‍ന്നു. എന്നാല്‍ തുടക്കത്തിലെ ആധിപത്യം നിലനിര്‍ത്താന്‍ ടീമിനായില്ല. തുടക്ക സമയത്ത് രണ്ടാം സ്ഥാനത്തായിരുന്ന ഗോകുലത്തിന് സീസണിന് ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഒമ്പതാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഓപ്പണറെ കണ്ട് കാണികള്‍ ഞെട്ടി, സാക്ഷാല്‍ ഉമേഷ് യാദവ്!! അതും ടി20യില്‍... തുടക്കം ബൗണ്ടറിയോടെഓപ്പണറെ കണ്ട് കാണികള്‍ ഞെട്ടി, സാക്ഷാല്‍ ഉമേഷ് യാദവ്!! അതും ടി20യില്‍... തുടക്കം ബൗണ്ടറിയോടെ

20 മത്സരങ്ങളില്‍ മൂന്ന് ജയം, എട്ട് സമനില, ഒമ്പത് തോല്‍വി എന്നിങ്ങനെയായിരുന്നു ഗോകുലത്തിന്റെ സമ്പാദ്യം. തരംതാഴ്ത്തലില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ഗോകുലത്തിന്റെ അടുത്ത ലക്ഷ്യം സൂപ്പര്‍കപ്പാണ്. ഗോകുലത്തിന്റെ ഭാവി പദ്ധതികളും ഈ സീസണിലെ തിരിച്ചടികളെക്കുറിച്ചും പരിശീലകന്‍ ബിനോ ജോര്‍ജ്ജ് മനസ്സ് തുറക്കുന്നു.


മുന്നൊരുക്കം നടത്താന്‍ സമയം ലഭിച്ചില്ല

മുന്നൊരുക്കം നടത്താന്‍ സമയം ലഭിച്ചില്ല

ഐ ലീഗ് തുടങ്ങാന്‍ 18 ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഫെര്‍ണാണ്ടോ സാന്റിയാഗോയ്ക്ക് പകരക്കാരനായി ഗോകുലത്തിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. സ്പാനിഷ് പരിശീലകനായിരുന്ന അദ്ദേഹത്തിന്റെ കളി ശൈലിയില്‍ നിന്ന് എന്റെ ശൈലിയിലേക്ക് ടീമിനെ മാറ്റിയെടുക്കാന്‍ സമയമെടുത്തു. ടീമിനെ ഒത്തൊരുമയോടെ മുന്നോട്ട് നയിക്കാന്‍ പ്രയാസപ്പെട്ടു. അന്റോണിയോ ജര്‍മനെപ്പോലെ സീനിയര്‍ താരങ്ങളെയും അര്‍ജുന്‍ ജയരാജിനെപ്പോലെയുള്ള യുവ താരങ്ങളെയും ടൂര്‍ണമെന്റിന്റെ ശൈലിക്കൊത്ത് എത്തിക്കുക വെല്ലുവിളിയായിരുന്നുവെന്നും ബിനോ പറഞ്ഞു.

സീസണിന്റെ തുടക്കത്തില്‍ നിലവാരം പുലര്‍ത്താന്‍ ഗോകുലത്തിന് സാധിച്ചെങ്കിലും പിന്നോടങ്ങോട്ട് ഓരോ മത്സരങ്ങള്‍ക്ക് ശേഷവും പിന്നോട്ടടിക്കപ്പെട്ടു. മുന്നിട്ട് നിന്ന ശേഷം തോല്‍വി വഴങ്ങുന്നതും ജയിക്കാവുന്ന കളികള്‍ സമനില വഴങ്ങുന്നതും ഗോകുലത്തിന്റെ കുതിപ്പിന് തിരിച്ചടിയായി.

പരിക്കും വില്ലന്‍

പരിക്കും വില്ലന്‍

പ്രതീക്ഷിച്ച താരങ്ങള്‍ക്ക് പരിക്കേറ്റതും ലീഗിന്റെ ഇടയ്ക്ക് വെച്ച് പ്രമുഖ കളിക്കാര്‍ ക്ലബ്ബുവിട്ടതും ഗോകുലത്തിന്റെ പ്രകടനത്തെ ബാധിച്ചു. അന്റോണിയോ ജര്‍മനെപ്പോലൊരു സീനിയര്‍ താരം ടീം മാറിയത് ടീമിന് തിരിച്ചടിയായി. ഇടയ്ക്ക് വെച്ച് മികവുള്ള വിദേശ താരങ്ങളെ ടീമിലെത്തിക്കുക എളുപ്പമല്ലായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്തിരുന്ന രാജേഷും പരിക്കിന്റെ പിടിയിലായത് ടീമിനെ പ്രതിസന്ധിയിലാക്കി.

14 വിദേശ താരങ്ങളെ ടീമിലെത്തിച്ചിട്ടും രക്ഷയില്ല

14 വിദേശ താരങ്ങളെ ടീമിലെത്തിച്ചിട്ടും രക്ഷയില്ല

ഫുട്‌ബോളില്‍ അപ്രതീക്ഷിത തിരിച്ചടികള്‍ സ്വാഭാവികമാണ്. ടീമിനെ വിജയത്തിലെക്കുമെന്ന് പ്രതീക്ഷയുള്ള താരങ്ങള്‍ക്ക് കളിക്കാന്‍ പറ്റാതെ വന്നതോടെയാണ് ഇത്തരമൊരു പരീക്ഷണം നടത്തേണ്ടി വന്നത്. 14 വിദേശ കളിക്കാരെ ടീമിലെത്തിച്ചു. എന്നാല്‍ ഉദ്ദേശിച്ച നിലവാരത്തിലേക്കുയര്‍ന്നത് ഒന്നോ രണ്ടോ ആളുകള്‍ മാത്രമാണ്. പ്രതിഭയുള്ള താരങ്ങളെ ലഭിച്ചില്ല.

ഐവറികോസ്റ്റില്‍ നിന്നുള്ള ആര്‍തര്‍ കൊയാസി, ഘാനക്കാരായ റസല്‍ ആല്‍ഫ്രഡ്, ഡാനിയല്‍ അഡു, ചാള്‍സ് ഫോളി, നൈജീരിയക്കാരാന്‍ ഇമ്മാനുവല്‍ ഇങ്ങനെ നീളുന്ന വലിയ പട്ടിക തന്നെ ഗോകുലത്തിന്റെ ഇത്തവണത്തെ പരീക്ഷണത്തിന്റെ ഭാഗമായെങ്കിലും ടീമിന്റെ സാഹചര്യത്തോട് യോജിച്ച മികച്ച താരങ്ങളെ ലഭിച്ചില്ല. ട്രിനിഡാഡ് ആന്റ് ടുബാഗോ താരം മാര്‍ക്കസ് ജോസഫിന്റെ പ്രകടനം പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. അടുത്ത സീസണിലും ജോസഫിനെ ടീമില്‍ നിലനിര്‍ത്തും.

അടുത്ത പദ്ധതികള്‍

അടുത്ത പദ്ധതികള്‍

പുതിയ സീസണെ പ്രതീക്ഷയോടെ കാണുന്നു. മുന്നൊരുക്കം നടത്താന്‍ സമയമുണ്ട്. ഇനി മുന്നിലുള്ളത് സൂപ്പര്‍ കപ്പാണ്. അതിന്റെ മുന്നൊരുക്കം നന്നായി നടക്കുന്നു. മികച്ച വിദേശ താരങ്ങളെ കണ്ടെത്തുകയാണ് ലക്ഷ്യം. രണ്ടു വര്‍ഷമെങ്കിലും ടീമിനൊപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ള മികച്ച വിദേശ താരങ്ങളെ ടീമിലെത്തിക്കണം. അവരെ ടീമിന്റെ ഗെയിം പ്ലാനിങ്ങിനനുസരിച്ച് കൊണ്ടുവരണം. സൂപ്പര്‍ കപ്പില്‍ മികവുകാട്ടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ഐ ലീഗിന്റെ ഭാവി

ഐ ലീഗിന്റെ ഭാവി

ടൂര്‍ണമെന്റിന്റെ മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ച് ഔഗ്യോഗികമായുള്ള അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇക്കാര്യം അന്തിമതീരുമാനം ഉടനെ എടുക്കുമെന്നാണ് പ്രതീക്ഷ. ടീമെന്ന നിലയില്‍ ഗോകുലം ഏറെ മുന്നേറ്റം നടത്തും. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ടീം നടത്തും.

Story first published: Wednesday, March 13, 2019, 12:47 [IST]
Other articles published on Mar 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X