വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെസ്റ്റില്‍ രോഹിതിനെ തഴയുന്നതെന്തിന്? രാഹുലിനൊപ്പം ഓപ്പണറാക്കണമെന്ന് ഗാംഗുലി

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയെങ്കിലും ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം നിരാശപ്പെടുത്തി. ഓപ്പണിങ് സഖ്യത്തിന് നിരന്തരം പിഴച്ചപ്പോള്‍ പലപ്പോഴും മധ്യനിരയാണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. ശിഖര്‍ ധവാന്‍ മോശം ഫോമിനെത്തുടര്‍ന്ന് പുറത്തായതിന് പിന്നാലെ സ്ഥിരതയാര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല.ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പുരോഗമിക്കവെ രാഹുലിനൊപ്പം രോഹിത് ശര്‍മയെ ഓപ്പണറായി പരിഗണിച്ചാല്‍ ടീമിനത് ഗുണകരമാകുമെന്നാണ് മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലി പറയുന്നത്.

2018ന് ശേഷം ഓപ്പണിങ്ങില്‍ ഇന്ത്യ നിരവധി താരങ്ങളെയാണ് പരീക്ഷിച്ചത്.മുരളി വിജയ്,ശിഖര്‍ ധവാന്‍,പാര്‍ഥിവ് പട്ടേല്‍,പൃഥ്വി ഷാ,മായങ്ക് അഗര്‍വാള്‍,ഹനുമ വിഹാരി,കെ എല്‍ രാഹുല്‍ എന്നിവര്‍ക്കാണ് അവസരം ലഭിച്ചത്.ഇതില്‍ രാഹുലിന് മാത്രമാണ് ടീമില്‍ സ്ഥിരമായൊരു അവസരം ലഭിച്ചത്. എന്നാല്‍ ഇത് വേണ്ടത്ര മുതലാക്കാന്‍ രാഹുലിന് സാധിച്ചില്ല.23 ഇന്നിങ്‌സുകളില്‍ 22.31 മാത്രമാണ് രാഹുലിന്റെ ശരാശരി.ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.വെസ്റ്റ് ഇന്‍ഡീസിനെതിരെയും മികച്ച രീതിക്ക് തുടങ്ങിയെങ്കിലും വലിയ സ്‌കോറിലേക്ക് എത്തിക്കുന്നതില്‍ രാഹുല്‍ പരാജയപ്പെടുന്നു. രാഹുലിന് ആത്മവിശ്വാസം നല്‍കുന്ന സഹ ഓപ്പണറെ ലഭിച്ചാല്‍ മികച്ച സ്‌കോറിലേക്ക് ഉയരാന്‍ രാഹുലിന് സാധിക്കുമെന്ന് ഗാംഗുലി വിലയിരുത്തുന്നു.

fifa world cup qualifier 2022: എട്ടു മിനിറ്റിനിടെ രണ്ടു ഗോള്‍, ഇന്ത്യയെ വീഴ്ത്തി ഒമാന്‍fifa world cup qualifier 2022: എട്ടു മിനിറ്റിനിടെ രണ്ടു ഗോള്‍, ഇന്ത്യയെ വീഴ്ത്തി ഒമാന്‍

sauravganguly

രോഹിത് പ്രതിഭാശാലിയായ കളിക്കാരനാണ്.ഓപ്പണിങ്ങില്‍ അവസരം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ഇപ്പോഴും പുറത്തിരിക്കേണ്ടി വരുന്നത് കഷ്ടമാണ്.മധ്യ നിരയില്‍ രാഹാനെയും വിഹാരയും മികച്ച ഇന്നിങ്‌സാണ് കാഴ്ചവെച്ചതെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റിലെ ഉപനായകനായ രോഹിത് 27 ടെസ്റ്റുകളില്‍ നിന്ന് 39.62 ശരാശരിയില്‍ 1585 റണ്‍സാണ് നേടിയത്.ഇതില്‍ മൂന്ന് സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

Story first published: Friday, September 6, 2019, 9:10 [IST]
Other articles published on Sep 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X