വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിന്റെ കാര്‍ ട്രക്കിലേക്ക് ഇടിച്ച് കയറി, സംഭവം ലാഹോറില്‍

ലാഹോര്‍: മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരവും ഇന്ത്യയുടെ ടെന്നിസ് സൂപ്പര്‍ താരം സാനിയ മിര്‍സയുടെ ഭര്‍ത്താവുമായ ഷുഹൈബ് മാലിക്കിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ലാഹോറിലെ നാഷണല്‍ ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍ വെച്ച് മാലിക്കിന്റെ കാര്‍ ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഭാഗ്യത്തിനാണ് അദ്ദേഹത്തിന് ജീവന്‍ തിരിച്ചു ലഭിച്ചത്. നിസാര പരിക്കുകള്‍ മാത്രമാണ് മാലിക്കിനുള്ളതെന്നാണ് വിവരം. പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള പ്ലേയര്‍ ഡ്രാഫ്റ്റില്‍ പങ്കെടുത്ത് മടങ്ങവെയാണ് മാലിക്കിന്റെ വാഹനം അപകടത്തില്‍പെട്ടത്.

ഇടിച്ചു കയറി തകര്‍ന്ന നിലയിലാണ് മാലിക്കിന്റെ വാഹനമുള്ളത്. വാഹനത്തിന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഗുരുതര പരിക്കേറ്റെന്ന് തോന്നിക്കുമെങ്കിലും ഭാഗ്യത്തിന് അദ്ദേഹം രക്ഷപെടുകയായിരുന്നു. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. ട്രക്കിന്റെ പിന്‍ഭാഗത്ത് ഇടിച്ചതിനാല്‍ പിഴവ് മാലിക്കിന്റെ ഭാഗത്താവാനാണ് സാധ്യത. എന്തായാലും താരം കൂടുതല്‍ അപകടങ്ങളേള്‍ക്കാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്.

shoaibmalik

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ആരാധകരുടെ ഇഷ്ടതാരമാണ് ഷുഹൈബ് മാലിക്ക്. പാകിസ്താന്‍ സൂപ്പര്‍ ലീഗ് ഉള്‍പ്പെടെയുള്ള പല ടി20 ലീഗ് ക്രിക്കറ്റുകളിലും അദ്ദേഹം സജീവമാണ്. 21 വര്‍ഷത്തെ കരിയറില്‍ പാകിസ്താനുവേണ്ടി 35 ടെസ്റ്റില്‍ നിന്ന് 1989 റണ്‍സും 32 വിക്കറ്റും 287 ഏകദിനത്തില്‍ നിന്ന് 7534 റണ്‍സും 158 വിക്കറ്റും 116 ടി20യില്‍ നിന്ന് 2335 റണ്‍സും 28 വിക്കറ്റുമാണ് മാലിക്കിന്റെ പേരിലുള്ളത്.

പിഎസ്എല്ലിന്റെ ആറാം സീസണ്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 22വരെ നടക്കും. കറാച്ചി,ലാഹോര്‍ എന്നിവടങ്ങളിലാവും മത്സരം നടക്കുക. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കറാച്ചി കിങ്‌സ് ക്വുട്ട ഗ്ലാഡിയേറ്റേഴ്‌സിനെ നേരിടും. 400 ലധികം അന്താരാഷ്ട്ര താരങ്ങള്‍ താരലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് 90 താരങ്ങളിലധികം അപേക്ഷ നല്‍കിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ നിന്ന് 80 താരങ്ങളും ശ്രീലങ്കയില്‍ നിന്ന് 40 താരങ്ങളും ദക്ഷിണാഫ്രിക്കയില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും 30 താരങ്ങളും ബംഗ്ലാദേശില്‍ നിന്ന് 14 താരങ്ങളും ഓസ്‌ട്രേലിയയില്‍ നിന്നും ന്യൂസീലന്‍ഡില്‍ നിന്നും എട്ട് താരങ്ങളുമാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ് താരലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം അറിയിച്ച് അപേക്ഷ നല്‍കിയിരിക്കുന്നത്.

Story first published: Monday, January 11, 2021, 10:17 [IST]
Other articles published on Jan 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X