വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണിന് കോവിഡ്, ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു

സിഡ്‌നി: മുന്‍ ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന് കോവിഡ്. 51കാരനായ ഷെയ്ന്‍ വോണ്‍ ദി ഹന്‍ഡ്രഡ് ടീം ലണ്ടന്‍ സ്പിരിറ്റിന്റെ മുഖ്യ പരിശീലകനാണ്. ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് വരികെയാണ് ഷെയ്ന്‍ വോണിന് കോവിഡ് സ്ഥിരീകരിച്ചത്. 'രാവിലെ അസ്വസ്തകള്‍ തോന്നിയതിനെത്തുടര്‍ന്ന് ഷെയ്ന്‍ വോണിനെ പരിശോധന നടത്തിയപ്പോള്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ടീമിലെ എല്ലാ താരങ്ങളും നിരീക്ഷണത്തില്‍ പോയിരിക്കുകയാണ്.പിസിആര്‍ ഫലം കാത്തിരിക്കുന്നു'-ക്ലബ്ബ് വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു.

ടീമിന്റെ പരിശീക സംഘത്തില്‍ കോവിഡ് പോസിറ്റീവാകുന്ന രണ്ടാമത്തെ താരമാണ് ഷെയ്ന്‍ വോണ്‍. ഇതുവരെ ഒരു താരത്തിന് പോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ വോണിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗ ബാധയെത്തുടര്‍ന്നുണ്ടാകുന്ന സാധാരണ ചികിത്സ മാത്രമാണ് വോണിന് നല്‍കുന്നത്.

shanewarneipl

ട്രന്റ് റോക് സ്റ്റാര്‍ മുഖ്യ പരിശീലകനായ ആന്‍ഡി ഫ്‌ളവറിന് കഴിഞ്ഞ മാസം കോവിഡ് പോസിറ്റീവായിരുന്നു. എന്നാല്‍ ടീമിവെ മറ്റാര്‍ക്കും കോവിഡ് പോസിറ്റീവായിരുന്നില്ല. അവസാന മൂന്ന് മത്സരത്തിലും ടീമിന്റെ പരിശീലകസ്ഥാനത്ത് ആന്‍ഡി ഫ്‌ളവറില്ലായിരുന്നു. ഇദ്ദേഹം പൂര്‍ണ്ണമായും കോവിഡ് മുക്തനാവാത്തതില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

Also Read: Olympics 2021: ഹോക്കി ഫീല്‍ഡില്‍ ചരിത്രമെഴുതി വനിതകള്‍ സെമിയില്‍, ഓസീസിനെ പ്രതിരോധത്തില്‍ പൂട്ടി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും ക്ലബ്ബ് ക്രിക്കറ്റില്‍ അദ്ദേഹം സജീവമാണ്. ഏറെ നാള്‍ കളിക്കാരനെന്ന നിലയില്‍ തുടര്‍ന്ന അദ്ദേഹം പരിശീലക വേഷത്തിലും തിളങ്ങുകയാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ പ്രഥമ സീസണില്‍ത്തന്നെ ജേതാക്കളാക്കിയ നായകനാണ് ഷെയ്ന്‍ വോണ്‍. ഇതിന് ശേഷം ടീമിന്റെ ഉപദേശക സംഘത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

Also Read: IND vs ENG: മൂന്ന് കാര്യങ്ങളില്‍ ഇന്ത്യക്ക് ആശങ്ക, എങ്ങനെ പരിഹാരം കാണും? കോലി വിയര്‍ക്കും

ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളാണ് ഷെയ്ന്‍ വോണ്‍. ഓസ്‌ട്രേലിയക്കായി 145 ടെസ്റ്റില്‍ നിന്ന് 3154 റണ്‍സും 708 വിക്കറ്റും 194 ഏകദിനത്തില്‍ നിന്ന് 1018 റണ്‍സും 7541 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. എന്നാല്‍ ദേശീയ ജഴ്‌സിയില്‍ ടി20 കളിക്കാനായിട്ടില്ല. 55 ഐപിഎല്ലില്‍ നിന്നായി 198 റണ്‍സും 57 വിക്കറ്റും വോണ്‍ സ്വന്തം പേരിലാക്കി.

ബിബിഎല്ലില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. പന്തിലെ ടേണിങ്ങുകൊണ്ടാണ് അദ്ദേഹം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരുന്നത്. ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റുള്ള രണ്ടാമത്തെ ബൗളറാണ് ഷെയ്ന്‍ വോണ്‍. എത്രയും വേഗം രോഗമുക്തനാവട്ടെയെന്ന് നിരവധി ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിനെ ആശംസിക്കുന്നുണ്ട്.

Story first published: Thursday, August 26, 2021, 12:26 [IST]
Other articles published on Aug 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X