വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്തേജകം: ഹെയ്ല്‍സിന്റെ ലോകകപ്പ് പ്രതീക്ഷ അസ്തമിച്ചു, ഇംഗ്ലണ്ട് ടീമില്‍ നിന്നൊഴിവാക്കി

ഹെയ്ല്‍സിന്റെ ലോകകപ്പ് പ്രതീക്ഷ അസ്തമിച്ചു

ലണ്ടന്‍: ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ അലക്‌സ് ഹെയ്ല്‍സിനെതിരേ കടുത്ത നടപടിയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. മേയ് അവസാനത്തോട നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇംഗ്ലീഷ് ടീമില്‍ നിന്ന് ഹെയ്ല്‍സിനെ ഒഴിവാക്കി. താരത്തെ ദീര്‍ഘനാളത്തേക്ക് ഇംഗ്ലണ്ട് ടീമിലേക്ക് പരിഗണിക്കരുതെന്ന നിലപാടിലാണ് ബോര്‍ഡ്. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട കളിക്കാരന് അവസരം നല്‍കിയാല്‍ അത് തെറ്റായ സദ്ദേശം നല്‍കുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മികച്ച അന്തരീക്ഷം തകര്‍ക്കുമെന്നും വിലയിരുത്തിയാണ് ബോര്‍ഡിന്റെ നടപടി.അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്നും താരത്തെ ഒഴിവാക്കിയിട്ടുണ്ട്.

ഐപിഎല്‍: സംഭവിക്കുമോ അദ്ഭുതം? നടന്നാല്‍ ആര്‍സിബി പ്ലേഓഫ് കളിക്കും!! സാധ്യതകള്‍ ഇങ്ങനെ...ഐപിഎല്‍: സംഭവിക്കുമോ അദ്ഭുതം? നടന്നാല്‍ ആര്‍സിബി പ്ലേഓഫ് കളിക്കും!! സാധ്യതകള്‍ ഇങ്ങനെ...

പാകിസ്താനെതിരായ റോയല്‍ ട്വന്റി20 പരമ്പര,ഏകദിന ക്രിക്കറ്റ് ലോകകപ്പ് എന്നിവയും താരത്തിന് നഷ്ടമാവും. ഈ സീസണില്‍ നടക്കുന്ന മറ്റു മത്സരങ്ങളിലും താരത്തെ പരിഗണിക്കില്ല. ''വളരെ ബുദ്ധിമുട്ടോടുകൂടിയെടുത്ത തീരുമാനമാണിത്. ഇംഗ്ലണ്ട് ക്രിക്കറ്റിനുള്ളില്‍ മികച്ച അന്തരീക്ഷം ഒരുക്കേണ്ടത് അത്യാവശ്യമാണ്. കളിക്കാരുടെ ശ്രദ്ധതിരിയുന്ന കാര്യങ്ങള്‍ സംഭവിക്കാതെ പിച്ചില്‍ മികച്ച പ്രകടനം ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ ഉത്തരവാദിത്തമാണ്.ഇത് അലക്‌സിന്റെ കരിയറിന്റെ അവസാനമല്ല. തിരിച്ചുവരാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും നോട്ടിങ്ഹാം ക്ലബ്ബും അദ്ദേഹത്തിന് എല്ലാ പിന്തുണയും നല്‍കും''-ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ അഷ്‌ളി ഗിലീസ് പറഞ്ഞു.

alexhales

30കാരനായ അലക്‌സ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ വിശേഷണം നേടിയെടുത്ത താരമാണ്. 69 ഏകദിനത്തില്‍ നിന്ന് 37 ശരാശരിയില്‍ 2419 റണ്‍സും 60 ട്വന്റി20യില്‍ നിന്ന് 1644 റണ്‍സും നേടിയിട്ടുള്ള അലക്‌സ് 11 ടെസ്റ്റിലും കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ക്ലബ്ബ് നോട്ടിങ്ഹാംഷെയറിന്റെ ശ്രദ്ധേയ താരം കൂടിയാണ് അദ്ദേഹം.ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ്,സണ്‍റൈസേഴ്‌സ് ഹൈദാരബാദ് എന്നീ ടീമുകള്‍ക്കുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

Story first published: Monday, April 29, 2019, 15:54 [IST]
Other articles published on Apr 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X