ചെന്നൈയോട് തോറ്റാലെന്താ?; ധോണിയുടെ മകളെ കീഴടക്കിയ ഷാരൂഖിന്റെ പ്രകടനം വൈറല്‍

Posted By: rajesh mc
IPL 2018 : കിംഗ് ഖാനും ധോണിയുടെ മകളും, ചിത്രങ്ങള്‍ വൈറല്‍ | Oneindia Malayalam

ചെന്നൈ: ഐപിഎല്‍ പതിനൊന്നാം സീസണിലെ അത്യുഗ്രന്‍ മാച്ചായി മാറിക്കഴിഞ്ഞ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിനിടെ ഷാരൂഖ് ഖാനും ധോണിയുടെ മകള്‍ സിവയും തമ്മിലള്ള കോപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഷാരൂഖിന്റെ ടീമും ധോണി ക്യാപ്റ്റനായ ടീമും മൈതാനത്ത് ഏറ്റമുട്ടുമ്പോഴാണ് സ്‌റ്റേഡിയത്തില്‍ ഇരുവരുടെയും പ്രകടനം.

200 റണ്‍സിന് മുകളില്‍ ചേസ് ചെയ്ത ചെന്നൈ മത്സരം വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാരൂഖും സിവയും സ്റ്റേഡിയത്തില്‍ നടത്തിയ കുസൃതികളുടെ ചിത്രങ്ങള്‍ പുറത്തുവന്നത്. സിവയ്ക്കടുത്തെത്തിയ ഷാരൂഖ് കുഞ്ഞുമകളുടെ മനസു കീഴടക്കിയാണ് മടങ്ങിയത്. തോല്‍വിക്കിടയിലും ഷാരൂഖിന് ഓര്‍മിക്കാനുള്ള മൂഹൂര്‍ത്തങ്ങളായി സിവയ്‌ക്കൊപ്പമുള്ള നിമിഷങ്ങള്‍.

srk

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കളികള്‍ ഉള്ളപ്പോള്‍ ഷാരൂഖ് സ്‌റ്റേഡിയത്തിലെത്തുക പതിവാണ്. കൊല്‍ക്കത്തയുടെ ആദ്യ മത്സരത്തില്‍ മകന്‍ അബ്‌റാമിനും മകള്‍ക്കുമൊപ്പമായിരുന്നു ബോളിവുഡ് ബാദ്ഷാ എത്തിയത്. ക്രിക്കറ്റ് താരങ്ങളെക്കാള്‍ കളിക്കമ്പമുള്ള ഷാരൂഖ് ആണ് കളികള്‍ക്കിടയിലും സൂപ്പര്‍താരം.

മൂന്നു വയസുകാരി സിവയാകട്ടെ അച്ഛന്റെ കളികള്‍ കാണാന്‍ മിക്കപ്പോഴും അമ്മ സാക്ഷിക്കൊപ്പം സ്റ്റേഡിയത്തിലുണ്ടാകും. ചെറുപതാകകള്‍ വീശാനും ആര്‍പ്പുവിളിക്കാനും പഠിച്ചുകഴിഞ്ഞ സിവയും ടിവി ക്യാമറകളുടെ ശ്രദ്ധാകേന്ദ്രമാണിപ്പോള്‍. നേരത്തെ മലയാളം ഗാനം ആലപിച്ച സിവയുടെ വീഡിയോ വൈറലായി മാറിയിരുന്നു.

Story first published: Thursday, April 12, 2018, 8:22 [IST]
Other articles published on Apr 12, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍