റെയ്‌നയുടെ മകളുടെ ബര്‍ത്ത്‌ഡേ ആഘോഷിച്ച് ധോണിയും ബ്രാവോയും

Posted By: Mohammed shafeeq ap

ഡല്‍ഹി: സൂരേഷ് റെയ്‌നയുടെ മകള്‍ ഗ്രാസിയയുടെ ജന്മദിനം ആഘോഷിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരങ്ങളായ മഹേന്ദ്രസിങ് ധോണിയും ഡ്വയ്ന്‍ ബ്രാവോയും. ഇന്നായിരുന്നു റെയ്‌നയുടെ മകളുടെ രണ്ടാം പിറന്നാള്‍. ഗ്രാസിയക്ക് ഹാപ്പി ബര്‍ത്ത്‌ഡേ പാടി ചെന്നൈ ക്യാപ്റ്റന്‍ കൂടിയായ ധോണിയും ഓള്‍റൗണ്ടര്‍ ബ്രാവോയും ആശംസകള്‍ നേര്‍ന്നു. ഗ്രാസിയയുടെ ബര്‍ത്ത്‌ഡേയില്‍ താരങ്ങള്‍ പങ്കെടുത്തത് ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

raina

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ധോണിയും സ്റ്റാര്‍ ഓള്‍റൗണ്ടറായ റെയ്‌നയും തമ്മില്‍ മികച്ച സൗഹൃദ ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. ഐപിഎല്ലില്‍ തുടക്കം മുതല്‍ ചെന്നൈക്കു വേണ്ടി കളിക്കുന്ന താരങ്ങളാണ് ധോണിയും റെയ്‌നയും. 2016ലും 2017ലും വിലക്കിനെ തുടര്‍ന്ന് ചെന്നൈയെ ഐപിഎല്ലില്‍ നിന്ന് വിലക്കിയപ്പോള്‍ ഇരുവരും വ്യത്യസ്ഥ ടീമുകള്‍ക്കു വേണ്ടി കളിച്ചിരുന്നു. എന്നാല്‍, രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം ചെന്നൈ ഐപിഎല്ലിലേക്ക് തിരിച്ചെത്തിയപ്പോള്‍ ധോണിയും റെയ്‌നയും വീണ്ടും ഒന്നിക്കുകയായിരുന്നു. താരങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങില്‍ ചെന്നൈയിലെ സഹതാരമായ ഹര്‍ഭജന്‍ സിങിന്റെ ഭാര്യയും ഗ്രാസിയയുടെ രണ്ടാം ജന്മദിന ആഘോഷത്തിനെത്തിയിരുന്നു.

Story first published: Wednesday, May 16, 2018, 14:28 [IST]
Other articles published on May 16, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍