വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ; ഒളിമ്പിക്‌സ് രണ്ട് വര്‍ഷത്തേക്ക് നീട്ടിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ടോക്യോ: ഒളിമ്പിക്‌സിനുള്ള ഒരുക്കങ്ങള്‍ അവസാനവട്ടത്തിലേക്ക് കടക്കവെ അപ്രതീക്ഷിതമായി കടന്നുവന്ന കൊറോണ വൈറസ് ഗെയിംസിന്റെ നടത്തിനെ ബാധിക്കുകയാണ്. ഒളിമ്പിക്‌സ് നിശ്ചിത സമയത്ത് തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും രോഗബാധ നിയന്ത്രണ വിധേയമല്ലാത്തത് കാര്യങ്ങളെ തകിടംമറിക്കുകയാണ്. ടോക്യോയില്‍ നടക്കേണ്ട ഗെയിംസ് മാറ്റിവെച്ചേക്കുമെന്നാണ് അഭ്യൂഹം.

ടോക്യോയില്‍ ഈ വര്‍ഷം ജൂലൈയില്‍ ആരംഭിക്കേണ്ടിയിരുന്ന ഗെയിംസ് നിശ്ചിത സമയത്ത് നടത്താനായില്ലെങ്കില്‍ റദ്ദാക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. 2020 ല്‍ ഒളിമ്പിക്‌സ് നടക്കാമെന്നാണ് ടോക്യോയുടെ കരാര്‍. എന്നാല്‍, നിലവിലെ സ്ഥിതിയില്‍ ഒന്നോ രണ്ടോ മാസം നീട്ടിവെച്ചാലും ഗെയിംസ് നടത്താന്‍ കഴിയില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഒളിമ്പിക്‌സ് പൂര്‍ണമായും റദ്ദാക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൊറോണ ഭീഷണി പ്രീമിയര്‍ ലീഗിലും; സിറ്റി ആഴ്‌സണല്‍ മത്സരം നീട്ടിവെച്ചുകൊറോണ ഭീഷണി പ്രീമിയര്‍ ലീഗിലും; സിറ്റി ആഴ്‌സണല്‍ മത്സരം നീട്ടിവെച്ചു

olympics2020

അതേസമയം, രണ്ടു വര്‍ഷത്തിനുശേഷം 2022 ല്‍ ടോക്യോയില്‍ തന്നെ ഒളിമ്പിക്‌സ് നടത്താനുള്ള ആലോചനയും നടന്നുവരികയാണ്. 2022 ല്‍ ഒളിമ്പിക്‌സ് നടത്താന്‍ തീരുമാനിച്ചാല്‍ മറ്റു പല ഗെയിംസുകളേയും അത് ബാധിച്ചേക്കാം. പ്രത്യേകിച്ചും കോമണ്‍വെല്‍ത്ത് ഗെയിംസിനെ ഒളിമ്പിക്‌സ് ബാധിക്കും. മാത്രമല്ല, 2022 ല്‍ ലോകകപ്പ് ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങളും നടക്കുന്ന വര്‍ഷമാണ്.

അര്‍ജന്റീന ലോകകപ്പ് യോഗ്യത ടീമിനെ പ്രഖ്യാപിച്ചു; രണ്ടുപേര്‍ പുറത്ത്അര്‍ജന്റീന ലോകകപ്പ് യോഗ്യത ടീമിനെ പ്രഖ്യാപിച്ചു; രണ്ടുപേര്‍ പുറത്ത്

ഒളിമ്പിക്‌സ് സംഘാടക സമിതി അഗംമായ തകാഹാഷി ഒളിമ്പിക്‌സ് നീട്ടിവെക്കാനുള്ള സാധ്യതയാണ് തുറന്നു പറയുന്നത്. ഒളിമ്പിക്‌സ് റദ്ദാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒളിമ്പിക്‌സ് റദ്ദാക്കിയാല്‍ ഒളിമ്പിക്‌സ് കമ്മറ്റിക്ക് കോടികളുടെ നഷ്ടമാണ് സംഭവിക്കുക. ടിവി സംപ്രേക്ഷണം ഉള്‍പ്പെടെയുള്ളവയെ കാര്യമായി ബാധിക്കുന്നതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടിവന്നേക്കാം. 2022 ല്‍ നടത്താനുള്ള സാധ്യതയാണ് തകാഹാഷിയും വ്യക്തമാക്കുന്നത്. അടുത്തവര്‍ഷം നടത്തുക പ്രായോഗികമാകില്ല. കാരണം, അടുത്ത വര്‍ഷത്തെ കായിക മേളകളുടെ ഒരുക്കം ഇപ്പോള്‍ത്തന്നെ തുടങ്ങിയതിനാല്‍ അവയെ ബാധിക്കുമെന്നാണ് തകാഹാഷിയുടെ നിലപാട്. ഒളിമ്പിക്‌സ് നടക്കുകയാണെങ്കില്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Story first published: Monday, March 16, 2020, 15:58 [IST]
Other articles published on Mar 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X