വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്‍ ചാമ്പ്യന്മാരെ ഇന്നറിയാം; 'എല്‍ ക്ലാസിക്കോ'യില്‍ മുംബൈയോ ചെന്നൈയോ?; പ്രവചനം ഈ ടീമിന്

മുംബൈയോ ചെന്നൈയോ? ആര് ജയിക്കും ?

ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ഫൈനലിന് കാഹളം മുഴങ്ങി. ഞായറാഴ്ച വൈകിട്ട് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് ഫൈനലിന് തുടക്കമാകുക. ടൂര്‍ണമെന്റിലുട നീളം മികച്ച പ്രകടനം നടത്തിയ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും നേര്‍ക്കുനേര്‍ വരുമ്പോള്‍ പ്രവചനം അസാധ്യം.

ഐപിഎല്‍: സിഎസ്‌കെ ഫൈനലിലെത്താന്‍ കാരണം ഒന്നു മാത്രം... ഒടുവില്‍ അത് സമ്മതിച്ച് ധോണിഐപിഎല്‍: സിഎസ്‌കെ ഫൈനലിലെത്താന്‍ കാരണം ഒന്നു മാത്രം... ഒടുവില്‍ അത് സമ്മതിച്ച് ധോണി

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് മുംബൈയും ചെന്നൈയും. അതുകൊണ്ടുതന്നെ ഫൈനല്‍ പോരാട്ടം തീപാറുമെന്നുറപ്പാണ്. ഇരു ടീമുകളുടെയും ആരാധകര്‍ ഹൈരദാബാദിലേക്ക് എത്തിത്തുടങ്ങി. റണ്ണൊഴുകുന്ന പിച്ചാണ് ഫൈനലിന് ഒരുക്കുക. ടോസിന്റെ ആനുകൂല്യം ഇരു ടീമുകള്‍ക്കും ലഭിക്കാത്തവിധത്തിലായിരിക്കും പിച്ച് ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മഞ്ഞുവീഴ്ചയുണ്ടായാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനായിരിക്കും മേല്‍ക്കൈ.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

പത്തുവര്‍ഷം ഐപിഎല്ലില്‍ കളിച്ച ചെന്നൈയുടെ എട്ടാം ഫൈനലാണിത്. മൂന്നുതവണ അവര്‍ ചാമ്പ്യന്മാരായി. രണ്ടുതവണ ഫൈനലില്‍ മുംബൈയില്‍ നിന്നാണ് തോല്‍വി ഏറ്റുവാങ്ങിയത്. ഇത്തവണ മൂന്നു കളികളില്‍ ഏറ്റുമുട്ടിയപ്പോഴും ജയം മുംബൈയ്‌ക്കൊപ്പമായിരുന്നു. ചെന്നൈയുടെയുടെ കരുത്ത് ബൗളിങ്ങിലാണ്. ബാറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്നത് തിരിച്ചടിയാണെങ്കിലും അവസാന മത്സരത്തില്‍ ഓപ്പണര്‍മാര്‍ ഫോമിലേക്ക് തിരിച്ചെത്തിയത് ആശ്വാസകരമാണ്.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

ചെന്നൈയ്‌ക്കെതിരെ ഫൈനലില്‍ മേധാവിത്വം കാട്ടാന്‍ കഴിഞ്ഞത് മുംബൈയ്ക്ക് ആത്മവിശ്വാസമേകും. സീസണിലെ മൂന്നു മത്സരങ്ങളിലും ജയം തങ്ങള്‍ക്കൊപ്പമാണെന്നതും മുംബൈയ്ക്ക് അനുകൂല ഘടകമാണ്. ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ സ്ഥിരത കാട്ടുന്നില്ല. അതേസമയം, ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിങ് കരുത്തില്‍ ചെന്നൈയെ തളയ്ക്കാന്‍ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

ചെന്നൈ ടീം

ചെന്നൈ ടീം

ഫൈനല്‍ മത്സരമായതുകൊണ്ടുതന്നെ ടീമില്‍ വലിയ അഴിച്ചുപണിക്ക് ചെന്നൈ തയ്യാറാകില്ല. പ്ലേ ഓഫിലെ അതേ ടീമിനെ ഫൈനലിലും അണിനിരത്തും. രവീന്ദ്ര ജഡേജ, ഇമ്രാന്‍ താഹിര്‍, ഹര്‍ഭജന്‍ സിങ് എന്നീ സ്പിന്നര്‍മാര്‍ തകര്‍പ്പന്‍ ഫോമിലാണ്. ദീപക് ചഹാറും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ബാറ്റിങ്ങില്‍ ധോണിയുടെ ഫോമും പ്രതീക്ഷയ്ക്ക് വകയുണ്ട്. ഫാഫ് ഡു പ്ലസിസ്, ഷെയ്ന്‍ വാട്‌സണ്‍, സുരേഷ് റെയ്‌ന എന്നിവരും തിളങ്ങിയാല്‍ ചെന്നൈ ജയിച്ചുകയറും.

മുംബൈ ടീം

മുംബൈ ടീം

കാര്യമായ മാറ്റങ്ങള്‍ക്ക് മുംബൈയും തയ്യാറായേക്കില്ലെന്നാണ് സൂചന. ജയന്ത് യാദവിന് പകരം മിച്ചല്‍ മക്ലനാഘനെ മുംബൈ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. ഫോമിലല്ലെങ്കിലും കീറോണ്‍ പൊള്ളാര്‍ഡിനും ടീമില്‍ ഇടംകിട്ടും. ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനവും ബുംറയും മലിംഗയും നയിക്കുന്ന ബൗളിങ്ങും രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ബാറ്റിങ്ങും മുംബൈയ്ക്ക് ഒരിക്കല്‍ക്കൂടി തുണയാകുമെന്നാണ് പ്രതീക്ഷ.

ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍

ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍

ഇരു ടീമുകളും ഇതുവരെ 27 തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ മുംബൈക്ക് 16 ഉം ചെന്നൈക്ക് 11 ഉം ജയം വീതമാണുള്ളത്. 3 വട്ടം ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ 2 തവണയും മുംബൈയ്ക്കായിരുന്നു വിജയം. ഇക്കുറിയും മുംബൈ ജയിക്കുമെന്നാണ് പ്രവചനം. ആരു ജയിച്ചാലും നാലുവട്ടം ചാമ്പ്യന്മാരാകുന്ന ആദ്യ ടീമെന്ന നേട്ടവും 20 കോടി രൂപ സമ്മാനത്തുകയും വിജയിയെ തേടിയെത്തും.

Story first published: Sunday, May 12, 2019, 9:49 [IST]
Other articles published on May 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X