വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ ലൈംഗിക വിവാദത്തില്‍, നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കിയേക്കും

സിഡ്‌നി: ഓസീസ് ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് നായകന്‍ ടിം പെയ്ന്‍ ലൈംഗിക വിവാദത്തില്‍. 2017-18ലെ ആഷസ് ടെസ്റ്റിനിടെ ജോലിക്കാരിയായ യുവതിയോട് മോശമായി പെരുമാറിയതിന്റെ പേരിലാണ് പെയ്ന്‍ വിവാദത്തിലായിരിക്കുന്നത്. മോശം ചിത്രങ്ങള്‍ അയച്ചു നല്‍കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി യുവതി രംഗത്തെത്തിയിട്ടുണ്ട്. സംഭവം ഇതിനോടകം വലിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ആഷസ് ടെസ്റ്റ് ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ ഉണ്ടായിരിക്കുന്ന ഈ വിവാദം ഓസീസ് ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

നാണംകെട്ട് Cricket Australia രാജിവെച്ച് Tim Paine | Oneindia Malayalam

ലൈംഗിക വിവാദം ഉന്നയിക്കപ്പെട്ടതോടെ ടിം പെയ്‌നെ ഓസ്‌ട്രേലിയ ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് നീക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് വിവരം. ആഷസ് ടെസ്റ്റ് ഡിസംബര്‍ എട്ടിന് ആരംഭിക്കാനിരിക്കെ ഇപ്പോള്‍ നായകസ്ഥാനത്ത് നിന്ന് മാറ്റുക പ്രയാസമാണ്. അതിനാല്‍ ആഷസ് ടെസ്റ്റിന് ശേഷമാവും പെയ്‌നിനെതിരേ നടപടിയുണ്ടാവുകയെന്നാണ് സൂചന.ഹെരാള്‍ഡ് സണ്ണാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

എന്തായാലും സംഭവം ഓസീസ് ക്രിക്കറ്റിന് വലിയ നാണക്കേടായിരിക്കുകയാണ്. ഇത്തവണത്തെ ടി20 ലോകകപ്പ് ജേതാക്കളാണ് ഓസീസ് ടീം. അടുത്ത ടി20 ലോകകപ്പ് 2022 ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് നടക്കുന്നത്. ആഷസ് ടെസ്റ്റ് പടിവാതുക്കലും എത്തിനില്‍ക്കുന്നു. ഓസീസ് ക്രിക്കറ്റ് പഴയ പ്രതാപത്തിലേക്ക് തിരിച്ചുപോയിക്കൊണ്ടിരിക്കവെയാണ് ഇത്തരമൊരു പുതിയ വിവാദം ഉയര്‍ന്നുവന്നിരിക്കുന്നത്. 2018ലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ നിന്ന് പതിയെ ഓസീസ് ടീം കരകയറി വരികയായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.

timpaine

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണറിനും നായക സ്ഥാനവും വൈസ് ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയേണ്ടി വന്നതോടെയാണ് പകരം ടെസ്റ്റ് നായകനായി ടിം പെയ്‌നെത്തുന്നത്. ഓസീസിന്റെ ടെസ്റ്റ് ടീമില്‍ മാത്രമാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ ടിം പെയ്‌ന് അവസരം. ടിം പെയ്ന്‍ ഓസീസിനെ നയിച്ചപ്പോഴാണ് രണ്ട് തവണ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയത്. ക്യാപ്റ്റനെന്ന നിലയില്‍ വലിയ റെക്കോഡുകള്‍ പെയ്‌ന് അവകാശപ്പെടാനാവില്ല. ഓസ്‌ട്രേലിയയുടെ 48ാമത്തെ ടെസ്റ്റ് ക്യാപ്റ്റനായിരുന്നു പെയ്ന്‍.

പെയ്‌നെ ഒഴിവാക്കിയാല്‍ പകരമാരെന്നത് പ്രസക്തമായ ചോദ്യമാണ്. സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും ക്യാപ്റ്റന്‍സി വിലക്ക് അവസാനിച്ചതിനാല്‍ ഈ കൂട്ടുകെട്ട് വീണ്ടും ടെസ്റ്റ് നായക സ്ഥാനങ്ങളിലേക്കെത്താനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ രണ്ട് പേരും പന്ത് ചുരണ്ടല്‍ പോലൊരു വലിയ വിവാദത്തില്‍ അകപ്പെട്ടതിനാല്‍ ഇനി ഓസ്‌ട്രേലിയ പരിഗണിക്കുമോയെന്നത് കണ്ടറിയണം. കഴിഞ്ഞ ദിവസം ഓസീസ് ക്യാപ്റ്റനാവാന്‍ താല്‍പര്യമുണ്ടെന്ന് മാര്‍നസ് ലാബുഷെയ്ന്‍ തുറന്ന് പറഞ്ഞിരുന്നു. സമീപകാലത്തായി സ്മിത്തിനെക്കാളും മികച്ച പ്രകടനം ടെസ്റ്റില്‍ കാഴ്ചവെക്കുന്ന ലാബുഷെയ്‌നെ പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്.

2016ല്‍ ബോണിയെയാണ് പെയ്ന്‍ വിവാഹം കഴിച്ചത്. ഈ ദമ്പതികള്‍ക്ക് മൂന്ന് കുഞ്ഞുങ്ങളുമുണ്ട്. ഓസ്‌ട്രേലിയക്കായി 35 ടെസ്റ്റില്‍ നിന്ന് 1534 റണ്‍സും 157 പുറത്താക്കലുമാണ് പെയ്ന്‍ നടത്തിയിട്ടുള്ളത്.36കാരനായ താരത്തിന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായാല്‍ പ്ലേയിങ് 11ലെ സ്ഥാനവും നഷ്ടമാവുമെന്നുറപ്പാണ്. എന്തായാലും ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് വലിയ തലവേദനയാവുകയാണ് ഈ ലൈംഗിക വിവാദം.

എന്തായാലും ആഷസ് ടെസ്റ്റിന് ശേഷം വലിയൊരു അഴിച്ചുപണി ഓസീസ് ടീമിലുണ്ടായേക്കും. ആഷസിന് ശേഷം നിലവിലെ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ സ്ഥാനം ഒഴിയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തവണ ഓസ്‌ട്രേലിയയെ ടി20 കിരീടത്തിലേക്കെത്തിക്കാന്‍ ലാംഗര്‍ക്കായിരുന്നു. ലാംഗര്‍ സ്ഥാനം ഒഴിഞ്ഞാല്‍ ആ സ്ഥാനത്തേക്ക് മുന്‍ ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ് എത്തുമെന്നാണ് സൂചന. നിലവില്‍ ഓസീസിന്റെ പരിശീലക സംഘത്തോടൊപ്പം പോണ്ടിങ് ഉപദേഷ്ടാവായെല്ലാം പ്രവര്‍ത്തിക്കാറുണ്ട്.

Story first published: Friday, November 19, 2021, 10:06 [IST]
Other articles published on Nov 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X