Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിമ്പിക്‌സില്‍ മത്സരിക്കാനിരിക്കെ ലോകോത്തര ജാവലിന്‍ ത്രോ താരം അപകടത്തില്‍ മരിച്ചു

ബ്യൂണസ് ഐറിസ്: ഒളിമ്പിക്‌സിന് മാസങ്ങള്‍ മാത്രം ശേഷിക്കവെ ജാവലിന്‍ ത്രോയിലെ ലോകോത്തര താരം വാഹനാപകടത്തില്‍ മരിച്ചു. അര്‍ജന്റീനന്‍ താരം ബ്രയാന്‍ ടൊളേഡോയാണ് മോട്ടോര്‍സൈക്കിള്‍ അപകടത്തില്‍ മരിച്ചത്. ടോക്യോ ഒളിമ്പിക്‌സില്‍ അര്‍ജന്റീനയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ഈ ഇരുപത്തിയാറുകാരന്‍. ബ്യൂണസ് ഐറിസിനടുത്തുള്ള മാര്‍ക്കോസ് പാസില്‍വെച്ചാണ് അപകടമുണ്ടായത്.

മഹത്തായൊരു കായിക താരത്തെയാണ് തങ്ങള്‍ക്ക് നഷ്ടമായതെന്ന് അര്‍ജന്റീനന്‍ ഒളിമ്പിക് കമ്മറ്റി പ്രസിഡന്‍് ജെറാര്‍ഡോ വെര്‍ത്തിന്‍ പറഞ്ഞു. താങ്കള്‍ക്കുവേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കും. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ലണ്ടനില്‍ 2012ല്‍ നടന്ന ഒളിമ്പിക്‌സില്‍ പതിനെട്ടാം വയസില്‍ പങ്കെടുത്ത താരമാണ് ടൊളേഡോ. അന്ന് മുപ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

 Braian Toledo

നാലുവര്‍ഷത്തിനുശേഷം റിയോ ഒളിമ്പിക്‌സില്‍ പത്താം സ്ഥാനത്തെത്തി. 2017ല്‍ സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി. 2015ല്‍ ബെയ്ജിങ്ങില്‍വെച്ച് 83.32 മീറ്റര്‍ എറിഞ്ഞതാണ് കരിയറിലെ മികച്ചദൂരം. ഈ ദൂരം കണ്ടെത്താനായാല്‍ ഇത്തവണ ഒളിമ്പിക്‌സില്‍ മെഡല്‍ നേടാന്‍ കഴിവുള്ളതാരമായിരുന്നു അകാലത്തില്‍ വിടവാങ്ങിയത്. ടൊളേഡോയുടെ വിയോഗത്തില്‍ മികച്ച കായിക താരത്തേയാണ് അര്‍ജന്റീനയ്ക്ക് നഷ്ടമാകുന്നതും.

Story first published: Friday, February 28, 2020, 14:06 [IST]
Other articles published on Feb 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+