വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അനന്തപദ്മനാഭന് അപൂര്‍വ്വനേട്ടം; ഐസിസി എലൈറ്റ് അംപയര്‍മാരുടെ പാനലില്‍, നാലാമത്തെ മലയാളി

കൊച്ചി: കേരള ക്രിക്കറ്റിന് അഭിമാനം നല്‍കി മുന്‍ താരം കെ എന്‍ അനന്തപദ്മനാഭന്‍ ഐസിസി എലൈറ്റ് അംപയര്‍ പാനലില്‍. കേരളത്തില്‍ നിന്ന് ഐസിസിയുടെ അംപയര്‍ എലൈറ്റ് പാനലില്‍ ഇടം പിടിക്കുന്ന നാലാമത്തെ അംപയറാണ് അനന്തപദ്മനാഭന്‍. 50കാരനായ അനന്തപദ്മനാഭന്റെ നേട്ടത്തില്‍ കെസിഎ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

ഐസിസി അന്താരാഷ്ട്ര അംപയര്‍ പാനലില്‍ അംഗമായതോടെ ഇനി മുതല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ അദ്ദേഹത്തിന് അംപയറായി എത്താന്‍ സാധിക്കും. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ അംപയറായി അധികം വൈകാതെ തന്നെ അന്തപത്മനാഭന്‍ എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്തായാലും മലയാളി ക്രിക്കറ്റ് ലോകത്തെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണിത്.

ananthapadmanabhan

കേരളത്തിനൊപ്പമുള്ള ക്രിക്കറ്റ് കരിയര്‍ മതിയാക്കിയ ശേഷം 2008 മുതല്‍ അദ്ദേഹം അംപയറെന്ന നിലയില്‍ ആഭ്യന്തര മത്സരങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്. 2015ലെ രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശും-മുംബൈയും തമ്മില്‍ കട്ടക്കില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ അംപയറായി അനന്തപദ്മനാഭനും ഉണ്ടായിരുന്നു.2016-17 രഞ്ജി ട്രോഫിയില്‍ ഗുജറാത്തും ജാര്‍ഖണ്ഡും തമ്മില്‍ നാഗ്പൂരില്‍ നടന്ന രണ്ടാം സെമി ഫൈനലിലും അദ്ദേഹം അംപയറായി പ്രവര്‍ത്തിച്ചു. രഞ്ജി ട്രോഫിയില്‍ 71 മത്സരങ്ങള്‍ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്.

2006ല്‍ ബിസിസി ഐ അംപയര്‍ പരീക്ഷ വിജയിച്ച അനന്തപദ്മനാഭന്‍ ദുലീപ് ട്രോഫിയില്‍ മൂന്ന് മത്സരത്തിലും ഇംഗ്ലണ്ട് ലയണ്‍സ് ഇന്‍ ഇന്ത്യ മത്സരവും ചതുര്‍ ദിന ഫ്രാഞ്ചൈസി സീരിയസ് 2019-20, വിജയ് ഹസാരെ ട്രോഫിയില്‍ 37 മത്സരം, ഇന്ത്യ എ ടീം സീരിയസ് 2018-19, സയ്യിദ് മുഷ്താഖ് അലി ട്രോഫി 70 മത്സരം, വനിതാ ലിസ്റ്റ് എ 10 മത്സരം, വനിതാ ടി20 7 മത്സരം, അണ്ടര്‍ 19 ഏകദിനം 3 മത്സരം,മറ്റ് ബിസിസി ഐ ജൂനിയര്‍ പുരുഷ ടൂര്‍ണമെന്റ് 33 എന്നിവയിലെല്ലാം അംപയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാലാം അംപയറായെത്തിയ അനന്തപത്മനാഭന്‍ 2016ലാണ് ആദ്യമായി ഐപിഎല്‍ മത്സരത്തില്‍ ഗ്രൗണ്ട് അംപയറായത്. 24 മത്സരങ്ങള്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ ഐപിഎല്ലില്‍ നടന്നു.

ഐസിസിയുടെ അന്താരാഷ്ട്ര പാനലിലെത്തുന്ന നാലാമത്തെ മലയാളിയാണ് അനന്തപത്മനാഭന്‍. നേരത്തെ ജോസ് കുരിശിങ്കല്‍ (തിരുവനന്തപുരം),ഡോ.കെ.എന്‍ രാഘവന്‍ (കോഴിക്കോട്),എസ് ദണ്ഡപാണി (എറണാകുളം) എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്. 105 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള അനന്തപദ്മനാഭന്‍ 2891 റണ്‍സും 344 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ 88 മത്സരങ്ങള്‍ കേരളത്തിനുവേണ്ടിയാണ് അദ്ദേഹം കളിച്ചത്. 54 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്നായി 493 റണ്‍സും 87 വിക്കറ്റും അനന്തപദ്മനാഭന്റെ പേരിലുണ്ട്. ദേശീയ ജൂനിയര്‍ ടീം സെലക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള അനന്തപദ്മനാഭന്‍ 2007ല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ലെവല്‍ 2 കോച്ചിങ് പരീക്ഷയും വിജയിച്ചയാളാണ്.

Story first published: Monday, August 10, 2020, 14:49 [IST]
Other articles published on Aug 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X