വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണി കരിങ്കോഴി ബിസിനസിലേക്ക്! പുതിയ ഫാം വരുന്നു, 2000 കോഴികളെ ഓര്‍ഡര്‍ ചെയ്തു

ധോണി നയിച്ച സിഎസ്‌കെ പ്ലേഓഫിലെത്താതെ പുറത്തായിരുന്നു

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി കോഴി വളര്‍ത്തല്‍ ഫാം ആരംഭിക്കാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍. യുഎഇയില്‍ സമാപിച്ച ഐപിഎല്ലില്‍ ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ പ്ലേഓഫിലെത്താതെ പുറത്തായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെയാണ് ആദ്യമായിട്ടാണ് സിഎസ്‌കെയ്ക്കു ഇങ്ങനെയൊരു നാണക്കേട് നേരിട്ടത്. ഐപിഎല്ലിന്റെ 13ാം സീസണ്‍ അവസാനിച്ചതിനു പിന്നാലെയാണ് ധോണി ബിസിനസിസേക്കു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ വര്‍ഷം ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇനി അടുത്ത സീസണിലെ ഐപിഎല്ലില്‍ മാത്രമേ കളിക്കളത്തില്‍ ധോണിയെ ക്രിക്കറ്റ് ആരാധകര്‍ക്കു കാണാനാവുകയുള്ളൂ.

MS Dhoni orders 2000 Kadaknath chicks, likely to do poultry farming | Oneindia Malayalam
1

കരിങ്കോഴി (kadaknath chicken) ബിസിനസാണ് ധോണി തുടക്കം കുറിക്കാന്‍ പോവുന്നതെന്നാണ് വിവരം. ഇതിന്റെ ഭാഗമായി 2000 കോഴികളെ അദ്ദേഹം ഓര്‍ഡര്‍ ചെയ്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം കോഴികളെ ലഭിക്കു അത്ര എളുപ്പമല്ല. അതുകൊണ്ടു തന്നെ അടുത്ത മാസം മാത്രമേ ഓര്‍ഡ ചെയ്ത കോഴികളെ ധോണിക്കു ലഭിക്കുകയുള്ളൂ.

ഒരു സുഹൃത്ത് മുഖേന ധോണി ആദ്യം ബന്ധപ്പെട്ടത് മധ്യപ്രദേശിലെ ജബുവയിലെ കടക്‌നാത് മുര്‍ദ റിസര്‍ച്ച് സെന്ററിലെ ഐഎസ് തോമറിനെയായിരുന്നു. അദ്ദേഹം മുഖേനയാണ് തണ്ട്‌ലയിലെ ഒരു കര്‍ഷകനെ കോഴികളെ വാങ്ങാന്‍ ധോണി സമീപിച്ചത്. കൊഴുപ്പും കൊളസ്‌ട്രോളുമില്ലാത്ത കോഴികളെന്നാണ് കരിങ്കോഴികള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. കരിങ്കോഴിയിറച്ചി കിലോയ്ക്കു 700 മുതല്‍ 1000 രൂപ വരെ വിലയുണ്ട്.

2

കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ധോണി ഒരു ഫാമിലൂടെ ട്രാക്ടര്‍ ഓടിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിടവാങ്ങിയതോടെ ബിസിനസിലേക്കു കൂടുതല്‍ സജീവമാവാനാണ് അദ്ദേഹത്തിന്റെ നീക്കമെന്നാണ് സൂചനകള്‍. തന്റെ ഫാമില്‍ ജൈവക്കൃഷിയും കന്നുകാലി വളര്‍ത്തലും മല്‍സ്യക്കൃഷിയുമെല്ലാം ധോണി നടത്തുന്നുണ്ട്. ഇതിനു പിന്നാലെയാണ് കരിങ്കോഴി വളര്‍ത്തലും ഫാമില്‍ അദ്ദേഹം ആരംഭിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനാല്‍ തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ ഇനി ധോണി കളിക്കാനിടയില്ല. നാല്- അഞ്ചു മാസങ്ങള്‍ക്കു ശേഷമുള്ള ഐപിഎല്‍ വരെ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കാനാണ് സാധ്യത. 2021ലെ ഐപിഎല്ലിലും താന്‍ കളിക്കുമെന്ന് ഇത്തവണത്തെ ടൂര്‍ണമെന്റിനിടെ 39 കാരനായ ധോണി ഉറപ്പു നല്‍കിയിരുന്നു.

Story first published: Friday, November 13, 2020, 17:35 [IST]
Other articles published on Nov 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X