വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരിശീലനത്തിനിടെ അപകടം; മുന്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

മാഡ്രിഡ്: ഫോര്‍മുലവണ്‍ ചാമ്പ്യന്‍ ഡ്രൈവര്‍ ഫെര്‍ണാണ്ടോ അലോന്‍സോയുടെ കാര്‍ അപകടത്തില്‍പെട്ടു. പരിശീലനത്തിനിടെ താരത്തിന്റെ കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. അതിവേഗത്തില്‍ കുതിച്ചെത്തിയ താരത്തിന്റെ കാര്‍ ആദ്യം ഇടതുവശത്തെ മതിലില്‍ ഇടിക്കുകയും പിന്നീട് നിരങ്ങി വലതുവശത്തെ മതിലില്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ ഇടതുവശത്തെ മുന്നിലെയും പിറകിലെയും ടയറും വാഹനത്തിന്റെ മുന്‍ ഭാഗവും തകര്‍ന്നു. ഭാഗ്യംകൊണ്ട് താരം നിസാര പരിക്കുകളോടെ രക്ഷപെട്ടു.

fernandoalonso

200 മീറ്ററോളം വാഹനം നിരങ്ങി നീങ്ങിയെങ്കിലും നിസാര പരിക്കുകളോടെ അദ്ദേഹം രക്ഷപെട്ടു. ഉടന്‍ തന്നെ അദ്ദേഹത്തിന് അടിയന്തര ചികിത്സ നല്‍കി. മക്ലാരനുവേണ്ടി ഇന്‍ഡി 500 യോഗ്യതാ മത്സരത്തിന് തയ്യാറെടുക്കവെയാണ് അപകടം.

തന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് അപകടകാരണമെന്ന് പറഞ്ഞ് അലോന്‍സോ ട്വിറ്ററില്‍ പോസ്റ്റിട്ടു. റോഡിന്റെ ഗ്രിപ്പ് മനസ്സിലാക്കാതെ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണം. ടീമിലെ എല്ലാവര്‍ക്കും ജോലിഭാരം കൂട്ടേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നതായും പാഠം ഉള്‍ക്കൊള്ളുന്നുവെന്നും നാളെയെ മറ്റെന്നാളോ ആയി ശക്തമായി ട്രാക്കിലേക്ക് തിരിച്ചെത്തുമെന്നും അലോന്‍സോ കുറിച്ചു.

ബുംറയുടെ ഫേവറിറ്റ്... ഇതാണ് മുംബൈയുടെ ഡ്രീം ഇലവന്‍, രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി സച്ചിന്‍ബുംറയുടെ ഫേവറിറ്റ്... ഇതാണ് മുംബൈയുടെ ഡ്രീം ഇലവന്‍, രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി സച്ചിന്‍

സ്പാനിഷുകാരനായ അലോന്‍സോ 2001 മുതല്‍ റേസിങ് ട്രാക്കില്‍ സജീവമാണ്. 2005ലും 2006ലും ഫോര്‍മുല വണ്‍ ചാമ്പ്യനായിരുന്നു അദ്ദേഹം. ഫെരാരി,റെനോള്‍ട്ടി എന്നീ ടീമുകള്‍ക്കുവേണ്ടിയും മത്സരിച്ച അദ്ദേഹം 32 മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്.

Story first published: Friday, May 17, 2019, 8:42 [IST]
Other articles published on May 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X