കൊറോണ വൈറസ്: ഫോര്‍മുലവണ്ണില്‍ നിന്ന് ചൈനീസ് ഗ്രാന്റ് പ്രീ ഒഴിവാക്കി

ലണ്ടന്‍: കൊറോണ വൈറസ് ചൈനയില്‍ വ്യാപകമായ രീതിയില്‍ വ്യാപിച്ചിരിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ ഫോര്‍മുലവണ്‍ കാറോട്ട പോരാട്ടത്തിലെ ചൈനീസ് ഗ്രാന്റ്പ്രീ ഒഴിവാക്കി. ഇക്കാര്യം ഔദ്യോഗികമായി ഫോര്‍മുലവണ്‍ വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ചൈനയിലെ വുഹാനില്‍ പടര്‍ന്ന കൊറോണയില്‍ ഇതിനോടകം 100 കണക്കിനാളുകള്‍ മരണപ്പെട്ടിട്ടുണ്ട്.

10,000ത്തിന് മുകളില്‍ ആളുകള്‍ നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിലാണ് ചൈനീസ് ഗ്രാന്റ്പ്രീ ഒഴിവാക്കാന്‍ ഫോര്‍മുലവണ്‍ ഭാരവാഹികള്‍ തീരുമാനിച്ചത്. എന്നാല്‍ പകരം എവിടെ ഗ്രാന്റ്പ്രീ നടത്തുമെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം ഏപ്രിലിലാണ് ചൈനീസ് ഗ്രാന്റ്പ്രീ നടക്കുന്നത്. ഷാങ്ഹായിലാണ് ട്രാക്ക്.

രഞ്ജി ട്രോഫി; മഴ വില്ലനായി, വിദഭയ്‌ക്കെതിരെ ആശങ്കയോടെ കേരളം

മാര്‍ച്ച് 15നാണ് ഈ സീസണിലെ ഫോര്‍മുലവണ്‍ കാറോട്ട പോരാട്ടം ആരംഭിക്കുന്നത്. കൊറോണ വൈറസ് ഈ വര്‍ഷം നടക്കാനിരിക്കുന്ന ടോക്കിയോ ഒളിംപിക്‌സിനും ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഈ വര്‍ഷം ജൂലൈയിലാണ് ടോക്കിയോ ഒളിംപിക്‌സ് നടക്കുന്നത്. ഇതിനോടകം കൊറോണ വൈറസ് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ലെങ്കില്‍ പല കായിക മത്സരങ്ങളും മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടാകും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, February 7, 2020, 8:43 [IST]
Other articles published on Feb 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X