ഡബ്ല്യുഡബ്ല്യുഇ സൂപ്പര്‍ സ്റ്റാര്‍ കമാല അന്തരിച്ചു

ന്യൂയോര്‍ക്ക്: കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിക്കുന്ന ഡബ്ല്യുഡബ്ല്യുഇയിലെ സൂപ്പര്‍ താരങ്ങളിലൊരായാരുന്നു ജെയിംസ് ഹാരിസ് അന്തരിച്ചു. കമാല എന്ന പേരിലായിരുന്നു ഡബ്ല്യുഡബ്ല്യുഇയില്‍ ജെയിംസ് ഹാരിസ് പ്രശസ്തനായിരുന്നത്. അന്റര്‍ ടേക്കര്‍,ജോണ്‍സീന,ഹള്‍ക്ക് തുടങ്ങിയവരെപ്പോലെ തന്നെ ആരാധകരുടെ പ്രിയങ്കരനായിരുന്ന കമാല 70ാം വയസിലാണ് മരണത്തിന് കീഴടങ്ങിയത്.

കമാലയുടെ നിര്യാണത്തില്‍ ഡബ്ല്യുഡബ്ല്യുഇ സംഘാടകര്‍ അനുശോചനം രേഖപ്പെടുത്തി. അമേരിക്കക്കാരനായ കമാലയുടെ ഉയരം 6.7 അടിയും തൂക്കം 380 പൗണ്ടും (172 കിലോ) ആയിരുന്നു. മുഖത്തും ദേഹത്തും ഛായം പൂശി റിങ്ങിലെത്തുന്ന കമാലയ്ക്ക് വലിയ ആരാധക പിന്തുണയുണ്ടായിരുന്നു. ജിയന്റ് കമാല,ജിം ഹാരിസ്,കിമാല, ദി മിസിസിപ്പി മൗലര്‍,അഗ്ലി ബിയര്‍ ഹാരിസ് തുടങ്ങിയ പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.

1978 മുതല്‍ റിങ്ങുകളില്‍ സാന്നിധ്യമായിരുന്ന കമാല 1980-90 കാലഘട്ടങ്ങളിലായിരുന്നു ഡബ്ല്യുഡബ്ല്യുഇയില്‍ പങ്കെടുത്തിരുന്നത്. ഡയബറ്റീസ്,രക്ത സമ്മര്‍ദ്ദം തുടങ്ങിയ അസുഖ ബാധിതനായിരുന്ന കമാലയ്ക്ക് കഴിഞ്ഞിടെ കോവിഡ് 19യും സ്ഥിരീകരിച്ചിരുന്നു. ഹൃദയ സ്തംഭനമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഡിപെന്‍ഡന്റ് സര്‍ക്യൂട്ട്,ടിഎന്‍എ,ജെസിഡബ്ല്യു,ഡബ്ല്യുഡബ്ല്യുഇ റോ,സ്മാക്ക് ഡൗണ്‍ തുടങ്ങിയവയിലെല്ലാം കമാല സജീവമായിരുന്നു.

ഇന്ത്യയില്‍ ഉള്‍പ്പെടെ വലിയ ആരാധക പിന്തുണയുള്ള ഇനമാണ് ഡബ്ല്യുഡബ്ല്യുഇ. ഇന്ത്യയില്‍ നിന്ന് ഗ്രേറ്റ് ഹാളി ഡബ്ല്യുഡബ്ല്യുഇയില്‍ പങ്കെടുത്ത് ഹെവി വെയ്റ്റ് പട്ടം ചൂടിയിരുന്നു. കഴിഞ്ഞിടെ ആരാധകരുടെ പ്രിയ താരം അണ്ടര്‍ടേക്കര്‍ ഡബ്ല്യുഡബ്ല്യുഇയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: wwe death മരണം
Story first published: Monday, August 10, 2020, 14:06 [IST]
Other articles published on Aug 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X