വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ട്രയാത്ത്‌ലോൺ ചാപ്യൻഷിപ്പിൽ ദുബായ് എമിഗ്രേഷൻ ടീം വിജയികൾ

By Muhammed Thanveer

ദുബായ് :അബുദാബി സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച ഐടിയു വേൾഡ് ട്രയാത്ത്‌ലോൺ ചാപ്യൻസിപ്പിൽ വിജയികളായ ദുബായ് എമിഗ്രേഷൻ ടീം അംഗങ്ങളെ എമിഗ്രേഷൻ വകുപ്പ് ആദരിച്ചു. കഴിഞ്ഞ ദിവസം വകുപ്പിന്റെ മുഖ്യകാര്യാലയമായ ജാഫ്‌ലിയ ഓഫീസിലെ പ്രധാന മീറ്റിങ് ഹാളിൽ വെച്ചാണ് ടീം അംഗങ്ങളെ ആദരിച്ചത്. ദുബായ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സയീദ് മുഹമ്മദ് ഹരീബ് ആദരിക്കൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍: ഇന്ത്യക്കു തിരിച്ചടി, പ്രണോയ് ക്വാര്‍ട്ടറില്‍ പൊരുതി വീണു

sp2

ദുബായ് എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി, ഉപ മേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ അടക്കമുള്ളവർ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു. മൂന്ന് കായിക ഇനങ്ങൾ ഒന്നിച്ചു ചേർന്നുള്ള മത്സര വേദിയാണ് ഐടിയു വേൾഡ് ട്രയാത്ത്‌ലോൺ ചാപ്യൻസിപ്പ് . 78 രാജ്യങ്ങളിൽ നിന്ന് 2300 അധികം കായിക താരങ്ങളാണ് ചാപ്യൻഷിപ്പിൽ പങ്കെടുത്തത്. സൈക്ലിംഗ്, നീന്തൽ, ഓട്ടം എന്നീ ഇനങ്ങൾ ചേർന്നുള്ള മത്സര ഇനത്തിലാണ് ജി ഡി ആർ എഫ് എ ദുബായ് ടീം ഒന്നാംസ്ഥാനം നേടിയത്. 40 കിലേമീറ്ററിൽ സൈക്ലിംഗിൽ മുഹമ്മദ് അൽ മുറാവ്വി ,1500 മീറ്റർ നീന്തലിൽ അമർ അൽ ബഹരി, 10 കിലേമീറ്റർ ഓട്ടത്തിൽ ഖലീഫാ അൽ നുഐമി തുടങ്ങിയവരാണ് വകുപ്പിന് വേണ്ടി മത്സരിച്ച് അഭിമാന വിജയം നേടിക്കൊടുത്തത്. ചടങ്ങിൽ ദുബായ് എമിഗ്രേഷന്‍റെ സ്പോർട്സ് കമ്മിറ്റിയുടെ വിവിധ പ്രവർത്തനങ്ങളിൽ മികച്ച സേവനങ്ങൾ കാഴ്ചവെച്ച നിരവധി ജീവനക്കാരെയും ആദരിച്ചു.

sp1

അതിനിടയിൽ വകുപ്പിന്‍റെ കായിക കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാജീവനക്കാരുടെയും ആരോഗ്യക്ഷമതമെച്ചപ്പെടുത്താനുള്ള വിവിധ മത്സരങ്ങൾ ഇനങ്ങൾ ദുബായിലെ വിവിധ സ്ഥലങ്ങളിൽ നടന്നുവരുണ്ട്. ജീവനക്കാരിൽ മികച്ച ആരോഗ്യക്ഷമത ഉറപ്പു വരുന്നതിന് വേണ്ടി വകുപ്പിന്റെ കായിക കമ്മിറ്റി മികച്ച പ്രവർത്തനങ്ങളാണ് നടത്തി കൊണ്ടിരുക്കുന്നത്. മികച്ച സേവനങ്ങൾ സമൂഹത്തിന് സമർപ്പിക്കാൻ ആരോഗ്യപരമായ ഒരു മനസും ശരീരവും മികവുറ്റതാകാൻ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഏറെ സഹായകരമാകുമെന്ന് വകുപ്പ് തലവൻ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പറഞ്ഞു.

Story first published: Saturday, March 17, 2018, 17:00 [IST]
Other articles published on Mar 17, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X