വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി ക്രിക്കറ്റ് ലഹരിയില്‍

By Ajith Babu

കൊച്ചി: ഇന്ത്യ ഇംഗ്‌ളണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ചൊവ്വാഴ്ച കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കും. പകലും രാത്രിയുമായാണ് മത്സരം.

രാവിലെ 9 മുതല്‍ സ്റ്റേഡിയത്തിനുള്ളിലേക്ക് കാണികളെ പ്രവേശിപ്പിയ്ക്കും.. കൊച്ചിയിലെ ആദ്യ ഡേ നൈറ്റ് മത്സരമാണിത്. ഉച്ചയ്ക്ക് 12ന് മത്സരം ആരംഭിക്കും. ശനിയാഴ്ചയാണ് ഇരുടീമുകളും കൊച്ചിയിലെത്തിയത്. തിങ്കളാഴ്ച ഇരു ടീമുകളും സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തി. മുന്‍ ഇന്ത്യന്‍ താരവും കേരള രഞ്ജി താരവുമായ എസ്. ശ്രീശാന്ത് പരിശീലനത്തില്‍ പങ്കെടുത്തു.

India will face England on Tuesday in a day/night match at Kochi

പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതിനാല്‍ രണ്ടാം മത്സരം ടീം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. കൊച്ചിയില്‍ കൂടി പരാജയം രുചിച്ചാല്‍ പരമ്പരയില്‍ തിരിച്ചുവരവ് ദുഷ്‌ക്കരമാവും. പൊതുവെ ബാറ്റ്‌സ്മാന്‍മാരെ പിന്തുണയ്ക്ക് പിച്ചില്‍ ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.

മത്സരം പ്രമാണിച്ച് വന്‍ സുരക്ഷാസംവിധാനമാണ് കൊച്ചി സിറ്റി പൊലീസ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായി അന്‍പതോളം സുരക്ഷാകാമറകള്‍ സ്‌റ്റേഡിയത്തിനകത്തും പുറത്തുമായി സജ്ജീകരിച്ചിട്ടുണ്ട്. ഐജി, കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 2000 പൊലീസുകാരാണ് സ്റ്റേഡിയം പരിസരത്ത് കാവലിനായുള്ളത്.

വൈകി വന്നവര്‍ക്കും സ്റ്റേഡിയത്തില്‍ പ്രവേശിയ്ക്കാന്‍ സാധിയ്ക്കും. എന്നാല്‍ ഒരിക്കല്‍ സ്‌റ്റേഡിയത്തിന് വെളിയില്‍ ഇറങ്ങിയാല്‍ പിന്നെ അകത്ത് കയറാന്‍ സാധിക്കില്ല. കാണികള്‍ക്കുള്ള കുടിവെള്ളവും ഭക്ഷണവും സ്‌റ്റേഡിയത്തിനുള്ളില്‍ തന്നെ സജ്ജീകരിച്ചിട്ടുണ്ട്.

കൊച്ചിയില്‍ നടക്കുന്ന ഏഴാം ഏകദിന മത്സരമാണിത്. നാലെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ തോറ്റു. അവസാനം നടക്കാനിരുന്ന ഇന്ത്യഓസ്‌ട്രേലിയ മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു.

Story first published: Tuesday, January 15, 2013, 10:07 [IST]
Other articles published on Jan 15, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X