വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡല്‍ഹി സ്മാഷേഴ്‌സ് ബംഗാ ബീറ്റ്‌സിനെ തകര്‍ത്തു

By Soorya Chandran

ബാംഗ്ലൂര്‍: ഹോം കോര്‍ട്ടില്‍ നടന്ന മത്സരങ്ങളില്‍ ക്രിഷ് ഡല്‍ഹി സ്മാഷേഴ്‌സിനോട് അടിയറവ് പറഞ്ഞ് ബംഗാ ബീറ്റ്‌സ് ഐബിഎല്ലില്‍ നിന്ന് പുറത്തേക്ക്. തോവിയോടെ പോയന്റ് നിലയില്‍ അഞ്ചാമതായ ബംഗാ ബീറ്റ്‌സിന് സെമി ഫൈനലിലേക്ക് ടിക്കറ്റ് കിട്ടിയില്ല. നാലാം സ്ഥാനത്തുള്ള ഡല്‍ഹി സ്മാഷേഴ്‌സ് സെമി സാധ്യത നില നിര്‍ത്തി.

2013 ആഗസറ്റ് 25 ന് ബാംഗ്ലൂരിലെ ശ്രീകണ്‍ഠേശ്വര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന അഞ്ച് മത്സരങ്ങളില്‍ നാലെണ്ണത്തിലും വിജയം ഡല്‍ഹി ടീമിനൊപ്പം ആയിരുന്നു.

Rahul Dravid IBL

ആദ്യമത്സരം ബംഗാ ടീമിന്റെ ഐക്കണ്‍ താരം പി കശ്യപിന്റേതായിരുന്നു. ഹോം ഗ്രൗണ്ടില്‍ കാണികള്‍ കശ്യപിനെ ആര്‍പ്പുവിളികളോടെ ആണ് സ്വീകരിച്ചത്. ഡല്‍ഹിയുടെ സായി പ്രണീത് ആയിരുന്നു എതിരാളി. ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്ന കശ്യപ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സായ് പ്രണീതിനെ തോല്‍പിച്ചത്. സ്‌കോര്‍ 21-15, 21-11.

ഇന്ത്യന്‍ ക്രിക്കറ്റിലെ ജെന്റില്‍മാന്‍ ആയിരുന്ന രാഹുല്‍ ദ്രാവിഡും കളികാണാന്‍ എത്തിയിരുന്നു. കശ്യപിന്റെ വിജയത്തില്‍ ദ്രാവിഡും ആവേശത്തിലായിരുന്നു. ദ്രാവിഡിന്റെ സാന്നിധ്യം ആരാധകര്‍ക്ക് ആവേശമായെങ്കിലും ബംഗാ ബീറ്റ്‌സിന്റെ കളിക്കാരില്‍ വലിയ ആവേശമൊന്നും കണ്ടില്ല. തുടര്‍ന്ന് നടന്ന നാല് മത്സരങ്ങളിലും ഹോം ഗ്രൗണ്ടില്‍ വച്ച് തോല്‍ക്കാനായിരുന്നു അവരുടെ വിധി.

വനിതകളുടെ സിംഗിള്‍സില്‍ ആവേശകരമായ മത്സരമായിരുന്നു.സ്മാഷേഴ്‌സിന്റെ ജിന്റാപോണ്‍ നികോവന്‍ ബംഗാ ബീറ്റ്‌സിന്റെ കരോലിന മറീനെ തോല്‍പിച്ചു. സ്‌കോര്‍21-17,15-21,11-9. പുരുഷ സിംഗിള്‍സിന്റെ മറ്റൊരു മത്സരത്തില്‍ മലയാളിയായ എച്എസ് പ്രണോയ് മുന്‍ ദേശീയ ചാമ്പ്യനും ബാംഗാ താരവും ആയ അരവിന്ദ് ഭട്ടിനെ അട്ടിമറിച്ചു. സ്‌കോര്‍:21-18, 7-21, 11-8.

മിക്‌സഡ് ഡബിള്‍സിലും ഡല്‍ഹി ടീമിന്റെ വിജയത്തില്‍ ഒരു കേരള സ്പര്‍ശമുണ്ടായിരുന്നു. ഐക്കണ്‍ താരം ജ്വാല ഗുട്ടക്കൊപ്പം കളത്തിലിറങ്ങിയത് മലയാളിയായ വി ദിജു . കാര്‍സ്റ്റണ്‍ മോഗെന്‍സ-കരോലിന മാറീന്‍ സഖ്യത്തെ 21-16, 15-21, 11-9 എന്ന സ്‌കോറിനാണ് ഡല്‍ഹി ടീം തോല്‍പിച്ചത്.

പുരുഷ ഡബിള്‍സില്‍ കൂ കീന്‍ കീറ്റ്-ടാന്‍ ബൂണ്‍ ഹോയെങ് സഖ്യം ബാംഗ്ലൂര്‍ ടീമിന്റെ കാര്‍സ്‌റ്റെണ്‍ മോഗെന്‍സെന്‍-അക്ഷയ് ദിനാല്‍ക്കര്‍ സഖ്യത്തെ തോല്‍പിച്ചു.

ബംഗാ ബീറ്റ്‌സ് താരം ഹു യുന്നിന് പരിക്കേറ്റതിനാല്‍ പകരം താരത്തെ ഇറക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം കാരണം കളി തുടങ്ങാന്‍ വൈകിയിരുന്നു. ഹു യുന്നിന് പകരം ജോന്‍ ഒ ജോര്‍ഗെന്‍സണിനെ ഇറക്കാനാണ് ബംഗാ ടീം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇദ്ദേഹം ഐബിഎല്‍ ലേലത്തില്‍ പോലും പങ്കെടുക്കാത്ത താരമായിരുന്നു. ഏറ്റവും ഒടുവില്‍ ഹു യുന്നിന് പകരം പഴയ ദേശീയ ചാമ്പ്യന്‍ അരവിന്ദ് ഭട്ടിനെ ഇറക്കിയാണ് പ്രശ്‌നം പരിഹരിച്ചത്.

Story first published: Tuesday, August 27, 2013, 9:30 [IST]
Other articles published on Aug 27, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X