സൈന നേവാള്‍, സിന്ധു പോരാട്ടം; യഥാര്‍ഥത്തില്‍ ജയിച്ചത് സൈനയല്ല

Posted By: rajesh mc

ദില്ലി: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ സമാപിച്ച ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എടുത്ത പറയേണ്ട നേട്ടങ്ങളിലൊന്നാണ് ബാഡ്മിന്റണിലെ പ്രകടനം. ഒരുകാലത്ത് ചൈനീസ് ആധിപത്യത്തിന് മുന്നില്‍ കാഴ്ചക്കാരാകേണ്ടിവന്നിരുന്ന ഇന്ത്യന്‍ താരങ്ങള്‍ ഇപ്പോള്‍ ലോകത്തെ മികച്ച കളിക്കാരായി വിലയിരുത്തപ്പെടുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളായ സൈനാ നേവാളും പിവി സിന്ധുവും ഏറ്റുമുട്ടിയത് ഇന്ത്യന്‍ ബാഡ്മിന്റണെ സംബന്ധിച്ചിടത്തോളം ശുഭസൂചകമാണ്. ഫൈനലില്‍ വിജയിച്ച് സൈന കോമണ്‍വെല്‍ത്തിലെ തന്റെ രണ്ടാം സ്വര്‍ണം നേടിയെങ്കിലും യഥാര്‍ഥത്തില്‍ വിജയിച്ചത് ഇന്ത്യന്‍ ബാഡ്മിന്റനാണ്.

sindhu-saina

ബാഡ്മിന്റണിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് സ്വന്തമാണ്. സിന്ധുവും, സൈനയും ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റുകളില്‍ കാണിക്കുന്ന പ്രകടന മികവ് വരാനിരിക്കുന്ന കളിക്കാര്‍ക്കും പ്രചോദനമാകും. കഴിഞ്ഞ ഒളിമ്പിക്‌സില്‍ വെള്ളി നേടിയ സിന്ധു ഫൈനല്‍ തോല്‍വി ആവര്‍ത്തിക്കുന്നതാണ് ഏക പോരായ്മ.

റിയോയിലെ സ്വര്‍ണ നഷ്ടത്തിനുശേഷം, സൂപ്പര്‍ സീരീസ് ഫൈനലുകള്‍, ഹോങ്കോങ് ഓപ്പണ്‍, ലോക ചാമ്പ്യന്‍ഷിപ്പ്, ഇന്ത്യന്‍ ഓപ്പണ്‍ ഒടുവിലായി കോമണ്‍വെല്‍ത്തിലും ഫൈനല്‍ തോല്‍വി ഏറ്റുവാങ്ങിയ സിന്ധുവിന് മാനസികമായ പരിശീലനം ആവശ്യമാണെന്നാണ് ഗുരു ഗോപീചന്ദിന്റെ വിലയിരുത്തല്‍. ഫൈനലിലെ കടുത്ത സമ്മര്‍ദ്ദം അതിജീവിക്കാന്‍ സിന്ധുവിന് കഴിഞ്ഞാല്‍ 2020ലെ ഒളിമ്പിക്‌സ് സ്വര്‍ണം ഇന്ത്യയ്ക്ക് സ്വപ്‌നം കാണാം.

Story first published: Tuesday, April 17, 2018, 8:57 [IST]
Other articles published on Apr 17, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍