ഗെയിംസ്: നാണംകെട്ട് ഇന്ത്യ, രണ്ട് മലയാളി താരങ്ങളെ പുറത്താക്കി!! ഇര്‍ഫാനും മടക്കടിക്കറ്റ്

Written By:

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേട്ടങ്ങളുമായി മുന്നേറുന്നതിനിടെ ഇന്ത്യക്കു അപ്രതീക്ഷിത നാണക്കേട്. രണ്ടു മലയാളി താരങ്ങളെ ഗെയിംസില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. മലയാളി താരങ്ങളായ ഒളിംപ്യന്‍ കെടി ഇര്‍ഫാനെയും രാകേഷ് ബാബുവിനെയുമാണ് നാട്ടിലേക്കു തിരിച്ചക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഏറ്റവുമാദ്യത്തെ ഫ്‌ളൈറ്റില്‍ തന്നെ ഇരുവരെയും നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് ലൂയിസ് മാര്‍ട്ടിന്‍ വ്യക്തമാക്കി. താമസസ്ഥത്തു നിന്നു സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരേ കടുത്ത നടപടി സ്വീകരിച്ചത്.

1

ഗെയിംസില്‍ ഇര്‍ഫാന്റെ മല്‍സരമായ ദീര്‍ഘദൂര നടത്തം നേരത്തേ പൂര്‍ത്തിയായിരുന്നു. എന്നാല്‍ ട്രിപ്പിള്‍ ജംപില്‍ രാകേഷിന്റെ മല്‍സരം ശനിയാഴ്ച നടക്കാനിരിക്കുകായിരുന്നു. സംഭവത്തെ തുടര്‍ന്ന് രണ്ടു താരങ്ങളെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് ഇര്‍ഫാന്റെ പ്രതികരണം. ഇതേക്കുറിച്ച് ഇരുവരുടെയും വിശദീകരണം തേടിയിരുന്നെങ്കിലും തൃപ്തികരമല്ലെന്നാണ് അധികൃതര്‍ പറയുന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് ഡിസ്‌കസ് ത്രോ; സീമ പൂണിയയ്ക്ക് വെള്ളി, നവജീതിന് വെങ്കലം

2

ഗെയിംസ് വില്ലേജില്‍ ഇരുവരും താമസിക്കുന്ന മുറി വൃത്തിയാക്കുന്നതിനിടെയാണ് ജോലിക്കാര്‍ക്ക് സിറിഞ്ച് ലഭിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറഷന്‍ നിയമാവലിയുടെ ലംഘനമാണ് ഇരുവരും നടത്തിയതെന്നും അതുകൊണ്ടു തന്നെ ഇനി ഗെയിംസില്‍ തുടരാന്‍ ഇരുവര്‍ക്കും അര്‍ഹതയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Story first published: Friday, April 13, 2018, 9:42 [IST]
Other articles published on Apr 13, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍