രജ്ഞിത്ത് മഹേശ്വരി; കോടതി ഇടപെടില്ല

By Meera Balan

ദില്ലി: മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരിയ്ക്ക് അര്‍ജുന അവാര്‍ഡ് നിഷേധിതില്‍ ഇടപെടാനകില്ലെന്ന് സുപ്രീംകോടതി. പുരസ്‌ക്കാരങ്ങള്‍ ആരുടേയും മൗലികാവകാശമല്ലെന്നും കോടതി. നാളെ ഭാരത രത്‌നയ്ക്കായി ആരെങ്കിസും വാശി പിടിച്ചാല്‍ എന്ത്് ചെയ്യുമെന്നും കോടതി ആരഞ്ഞു.

പുരസ്‌ക്കാരങ്ങള്‍ ആരുടേയും മൗലികാവകാശമല്ല. അതിനാല്‍ തന്നെ രഞ്ജിത്ത മഹേശ്വരിയ്ക്ക് അര്‍ജുന അവാര്‍ഡ് നിഷേധിച്ചതില്‍ കോടതിയ്ക്ക് ഇടപെടാനാകില്ല. ഇത്തരം കാര്യങ്ങളിലേയ്ക്ക് കോടതിയെ വലിച്ചിഴയ്ക്കരുത്. ഏത് നിയമപ്രകാരമാണ് കോടതി ഇക്കാര്യത്തില്‍ ഇടപെടേണ്ടതെന്നും കോടതി ചോദിച്ചു

രഞ്ജിത്ത് മഹേശ്വരിയ്ക്ക് അര്‍ജുന അവാര്‍ഡ് നിഷേധിച്ചതിനെ ചോദ്യം ചെയ്ത് നവലോകം എന്ന സംഘടനം സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയലാണ് കോടതി നിരീക്ഷണം. രഞ്ജിത്ത് മഹേശ്വരിയ്ക്ക് അര്‍ജുന പുരസ്‌ക്കാരം നിഷേധിച്ചതില്‍ വ്യത്തമായ കാരണം നിരത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്.

2008ല്‍ രഞ്ജിത്ത് മഹേശ്രിയെ ഉത്തജക മരുന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ നാഷണല്‍ ഡോപിംഗ് ടെസ്റ്റ് ലാബോറട്ടറിയ്ക്ക് ഡബ്ല്യൂഎഡിഎ അംഗീകാരം ലഭിച്ചിരുന്നില്ല. പിന്നീടാണ് അംഗീകാരം ലഭിയ്ക്കുന്നത്. പരിശോധന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് രഞ്ജിത്തിന് മൂന്ന് മാസത്തേയ്ക്ക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ താരം വിലക്കിനെ ചോദ്യം ചെയ്തിരുന്നില്ല.ഇക്കാര്യമാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷം അര്‍ജുന ആവാര്‍ഡി് പരിഗണിയ്ക്കപ്പെട്ടെങ്കിലും ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് പിടിയ്ക്കപ്പെട്ടിട്ടുണ്ടെന്ന് കാരണം കാട്ടി അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, May 5, 2014, 13:48 [IST]
Other articles published on May 5, 2014
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X