വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബൗണ്‍സര്‍ തലയില്‍ കൊണ്ട് ഓസ്ട്രേലിയന്‍ താരം ഹ്യൂഗ്സ് ഗുരുതരാവസ്ഥയില്‍

By Soorya Chandran

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂഗ്‌സിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. സിഡ്‌നിയില്‍ നടന്ന ആഭ്യന്തര മത്സരത്തിനിടെയാണ് പന്ത് തലയില്‍ കൊണ്ടാണ് ഹ്യൂഗ്‌സിന് പരിക്കേറ്റത്.

അടിയന്തര ശസ്ത്രക്രിയക്ക് ശേഷം ഹ്യൂഗ്‌സ് ഇപ്പോള്‍ വെന്റിലേറ്ററിലാണ് ഉള്ളതെന്നാണ് വിവരം. 48 മണിക്കൂറുകള്‍ക്ക് ശേഷം മാത്രമേ ആരോഗ്യനിലയെപ്പറ്റി എന്തെങ്കിലും പറയാനാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ന്യൂ സൗത്ത് വെയ്ല്‍സ് ടീമുമായി നടന്ന ആഭ്യന്തര മത്സരത്തിലാണ് ഹ്യൂഗ്സിന് പരിക്കേറ്റത്. പേസ് ബൗളറായ സീന്‍ അബോട്ടിന്റെ പന്ത് വലത് കഴുത്തിന് മുകളില്‍ കൊള്ളുകയായിരുന്നു. ബൗണ്‍സറിന്റെ വേഗം നിര്‍ണയിക്കുന്നതില്‍ വന്ന ചെറിയ പിഴവാണ് അപകടത്തിലേക്ക് വഴിവച്ചത്. ഹ്യൂഗ് ഉടന്‍ തന്നെ ഗ്രൗണ്ടില്‍ ബോധരഹിതനായി വീണു.

ടീം ഫിസിഷ്യന്‍ ഉടന്‍ ഓടിയെത്തി പ്രാഥമിത ശുശ്രൂഷ നല്‍കി. സ്ഥിതി നിയന്ത്രണാതീതമെന്ന് വ്യക്തമായപ്പോള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയും നടത്തി. ഹ്യൂഗ്‌സ് ഇപ്പോള്‍ കോമയിലാണെന്നാണ് വിവരം.

Phil Hughes

സൗത്ത് ഓസ്ട്രേലിയക്ക് വേണ്ടി 61 റണ്‍സുമായി മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഹ്യൂഗ്‌സ്. ഹ്യൂഗ്‌സ് പരിക്കേറ്റ് മടങ്ങിയതോടെ കളി ഉപേക്ഷിച്ചു. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ -ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലേക്ക് പരിഗണിച്ചിരുന്ന താരമായിരുന്നു ഹ്യൂഗ്‌സ്. പരിക്കിന്റെ പിടിയിലായ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലര്‍ക്കിന് പകരക്കാരനായാണ് ഹ്യൂഗ്‌സിനെ പരിഗണിച്ചിരുന്നത്.

ഹ്യൂഗ്‌സിന്റെ വാര്‍ത്ത അറിഞ്ഞ് ക്ലാര്‍ക്ക് അടക്കമുള്ള സഹതാരങ്ങള്‍ ആശുപത്രിയിലെത്തി.

26 അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഹ്യൂഗ്‌സ് 1535 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 165 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 25 ഏകദിന മത്സരങ്ങളില്‍ നിന്നായി 826 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Tuesday, November 25, 2014, 16:05 [IST]
Other articles published on Nov 25, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X