ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; ദീപശിഖാ പ്രയാണം 17 മുതല്‍, സര്‍വീസ് മഴ ഇന്നു മുതല്‍

Posted By: NP Shakeer

കോഴിക്കോട്: ഗോകുലം ട്രോഫിക്കായുള്ള 66-ാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ത്ഥം 17 മുതല്‍ 20 വരെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ദീപശിഖാ പ്രയാണം നടത്തുമെന്ന് സംഘാടകര്‍. അര്‍ജുന അവാര്‍ഡ് ജേതാവും അന്താരാഷ്ട്ര വോളിബോള്‍ താരവുമായ കെ.സി. ഏലമ്മയാണ് ദീപശിഖ പ്രയാണത്തിന് നേതൃത്വം നല്‍കുക. 17ന് രാവിലെ ഇന്ത്യന്‍ വോളിബോള്‍ ടീം മുന്‍ കോച്ച് അച്ചുതക്കുറുപ്പിന്റെ വെള്ളികുളങ്ങരയിലെ സ്മൃതി മണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന ദീപശിഖ പ്രയാണം 20ന് കോഴിക്കോട് സ്വപ്‌ന നഗരിയില്‍ സമാപിക്കും.

സിറ്റിക്കു മുന്നില്‍ ലോകം പോലും ചെറുത്... ഏറ്റവും വില കൂടിയ ടീം, മൂല്യം കേട്ടാല്‍ ഞെട്ടും!!

17ന് കോഴിക്കോട് ജില്ലയിലെ പുറമേരി, നാദാപുരം, കക്കട്ടില്‍, കുറ്റ്യാടി, പേരാമ്പ്ര, മേപ്പയൂര്‍, തിരുവള്ളൂര്‍, മേമുണ്ട, ഇരിങ്ങല്‍, വടകര, മടപ്പള്ളി എന്നിവിടങ്ങളിലും 18ന് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, മട്ടന്നൂര്‍, പേരാവൂര്‍ എന്നിവിടങ്ങളിലും വയനാട് ജില്ലയിലെ മാനന്തവാടി, കല്ലൂര്‍, ബത്തേരി, കല്‍പറ്റ എന്നിവിടങ്ങളിലും ദീപശിഖ പ്രയാണം നടക്കും.

volly

19ന് താമരശ്ശേരി, ബാലുശ്ശേരി, കോട്ടൂര്‍, നടുവണ്ണൂര്‍, ഉള്ള്യേരി, അത്തോളി, ചീക്കിലോട്, നരിക്കുനി, പയിമ്പ്ര, കുന്ദമംഗലം, വള്ളിക്കുന്ന് എന്നിവടങ്ങളിലൂടെ ദീപശിഖ പ്രയാണമുണ്ടാവും. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ സര്‍വീസ് മഴയെന്ന് പേരില്‍ ഇന്നു മുതല്‍ (ബുധന്‍) പ്രചാരണ പരിപാടി നടത്തും. നഗര ഗ്രാമ വ്യത്യാസമില്ലാതെ വോളിബോള്‍ സര്‍വീസ് ചെയ്യാന്‍ ഒരുലക്ഷം പേര്‍ക്ക് അവസരമൊരുക്കും. രജിസ്‌ട്രേഡ് ക്ലബുകളുടെയും വോളി താരങ്ങളുടെയും സഹകരണത്തോടെയാണ് സര്‍വീസ് മഴ സംഘടിപ്പിക്കുക.

17ന് നടക്കുന്ന സെലിബ്രിറ്റി പ്രചാരണ മത്സരത്തില്‍ കാലിക്കറ്റ് പ്രസ്‌ക്ലബ് ടീം കണ്ണൂര്‍ പ്രസ്‌ക്ലബ് ടീമിനെ നേരിടും. 19ന് 25000 രൂപ സമ്മാനത്തുകയുള്ള ഇന്റര്‍ കോളെജ് വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കളികള്‍ ഉച്ചവരെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കാണാമെന്ന് സംഘാടകര്‍ അറിയിച്ചു. ടൂര്‍ണമെന്റിന്റെ ലോഗോ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസനും മുഖ്യ സ്‌പോണ്‍സര്‍ ഗോകുലം ഗോപാലനും പ്രകാശനം ചെയ്തു. പ്രമോ വീഡിയോ മുന്‍ മേയര്‍ ഒ. രാജഗോപാലന്‍ പ്രകാശനം ചെയ്തു.

വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ സ്‌പോണ്‍സര്‍ ഗോകുലം ഗോപാലന്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ നാലകത്ത് ബഷീര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി സി. സത്യന്‍, ഒ. രാജഗോപാല്‍, ആര്‍ക്കിടെക്ട് പ്രശാന്ത്, മൊയ്തീന്‍ കോയ, ഗോകുലം ബൈജു, എ വി. റഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

Story first published: Wednesday, February 14, 2018, 14:37 [IST]
Other articles published on Feb 14, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍