ദേശീയ വോളി; അവിസ്മരണീയം ദിനരാത്രങ്ങള്‍, ആഹ്ലാദമടങ്ങാതെ കേരള ക്യാംപ്

Posted By: NP Shakeer

കോഴിക്കോട്: ദേശീയ വോളിയില്‍ കിരീടനേട്ടത്തിന്റെ നെറുകയിലെത്തിയ കേരള ടീമില്‍ ആഹ്ലാദം അടങ്ങുന്നില്ല. 17 വര്‍ഷത്തിനുശേഷം കേരളത്തില്‍ വിരുന്നെത്തിയ മത്സരത്തില്‍ ആത്മവിശ്വാലംകൊണ്ടു മാത്രം കളി ജയിച്ചുകയറുകയായിരുന്നു കേരളം. ആവേശകരമായ കലാശകളിയില്‍ ശക്തരായ റയില്‍വേ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം തുടര്‍ച്ചയായി രണ്ടാംതവണ ദേശീയ ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കുന്നത്. കേരളത്തിന്റെ ആറാമത് കിരീട നേട്ടമാണിത്.

റെയ്ല്‍വേയുടെ മുന്നേറ്റത്തോടെയാണ് ആദ്യ സെറ്റിന് തുടക്കമായത്. കാക്ക പ്രഭാകരനെ പിടിക്കാന്‍ കേരളം പഠിച്ച പണിയെല്ലാം പയറ്റിയെങ്കിലും പരിചയ സമ്പന്നനും ഷാര്‍പ്പ് ഷൂട്ടറുമായ താരത്തിനു മുന്നില്‍ കേരളം പതറി. ഇടയ്‌ക്കൊക്കെ ഒപ്പത്തിനൊപ്പം എത്തിയെങ്കിലും വിജയം നേടിയത് റെയ്ല്‍വേയ്ക്കായിരുന്നു. സ്‌കോര്‍ 26-24. അതേസമയം, റെയ്ല്‍വേയുടെ മെയിന്‍ ഒഫന്‍ഡ് പ്രഭാകരന്‍ ആയിരിക്കെ ആദ്യ പന്തുകള്‍ പരമാവധി പ്രഭാകരന് എത്തിച്ച് തളര്‍ത്തുക എന്ന തന്ത്രവും കേരളം പയറ്റി.

https://malayalam.mykhel.com/cricket/four-things-to-look-out-for-at-2019-cricket-world-cup-qualifiers-009837.html

അതിന്റെ ഗുണം രണ്ടാം സെറ്റ് മുതല്‍ കണ്ടുതുടങ്ങി. ഇടയ്ക്കു പതറിയ സെറ്റര്‍ മുത്തുസാമിയെ മാറ്റി കോച്ച് അബ്ദുല്‍ നാസര്‍ ജിതിനെ ഇറക്കുകയും ചെയ്തു. ഈ പരീക്ഷണവും വിജയം കണ്ടു. ടൂര്‍ണമെന്റിലെ തുടക്കം മുതല്‍ പറന്നു കളിക്കുന്ന അജിത്ത് ലാല്‍ ഫൈനലിലും ഫോമിലേക്കുയര്‍ന്നതോടെ കേരളത്തിന് രണ്ടാം സെറ്റ് അനുകൂലമായിത്തുടങ്ങി. ഇടയ്ക്ക സമനില പിടിച്ചു നീങ്ങിയെങ്കിലും ഒടുവില്‍ 25-23ന് കേരളം ഫിനിഷ് ചെയ്യുകയായിരുന്നു.

volleywinners

മൂന്നാം സെറ്റില്‍ ലീഡ് തിരിച്ചുപിടിക്കാന്‍ റെയ്ല്‍വേ ശ്രമിച്ചെങ്കിലും കേരളത്തിന്റെ ഓള്‍റൗണ്ട് മികവിനു മുന്നില്‍ പതറി. ഒരേസമയം അറ്റാക്കും ബ്ലോക്കും പാസും മികച്ചുനിന്നതോടെ റെയ്ല്‍വേ പരാജയം അറിഞ്ഞു തുടങ്ങി. ഒടുവില്‍ 25-19ന് ഈ സെറ്റ് കേരളം സ്വന്തമാക്കി. ഒടുവില്‍ നാലാം സെറ്റ് 25-21ന് പിടിച്ചെടുത്ത് കേരളം അതും കിരീടത്തില്‍ മുത്തമിടുകയായിരുന്നു. വിരമിക്കുന്ന താരം വിബിന്‍ ജോര്‍ജിനെ സംബന്ധിച്ച് അവിസ്മരണീയമായി നാട്ടുകാര്‍ക്കു മുന്നില്‍ നേടിയ ഈ വിജയം. ക്യാപ്റ്റന്‍ ജെറോം വിനീതിനെ സംബന്ധിച്ച് തമിഴ്‌നാട്ടുകാരനായിട്ടും തൊഴിലെടുക്കുന്ന കേരളത്തിനു നല്‍കിയ സമ്മാനം. രതീഷിനും കോച്ചുമാരായ അബ്ദുല്‍ നാസറിനും കിഷോര്‍ കുമാറിനുമൊക്കെ നാട്ടുകാരുടെ മുന്നില്‍ ഒരു കിരീടനേട്ടം. സ്വപ്‌നനഗരിയിലെ ശീതീകരിച്ച താല്‍ക്കാലിക ഗ്യാലറിയിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങള്‍ക്ക് ആഹ്ലാദരവങ്ങളുടെ ഒരു ഇടിവെട്ട് രാത്രി. കോഴിക്കോടിന്റെ ചരിത്രത്തില്‍ അവിസ്മരണീയമായി മാറിയ 66ാമത് ദേശീയ ചാംപ്യന്‍ഷിപ്പ് കടന്നുപോയത് വോളിബോള്‍ പ്രേമികള്‍ക്ക് ഓര്‍ത്തുവെക്കാന്‍ ഒട്ടനവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച്.

ലോകകപ്പ് ടിക്കറ്റിനായി 'പിടിവലി', 10 പേര്‍ രംഗത്ത്, അവസരം 2 പേര്‍ക്ക് മാത്രം!! ആരു നേടും

മെസ്സിയെ ഫിഫ വിലക്കണം!! ആവശ്യവുമായി ഇറാന്‍ കോച്ച്, പറഞ്ഞ കാരണം കേട്ടില്ലേ?

'ഫാബ് ഫോറി'ല്‍ തട്ടി വീണ നക്ഷത്രങ്ങള്‍... പ്രതിഭയുണ്ടായിട്ടും കാഴ്ചക്കാര്‍, നഷ്ടം ഇന്ത്യക്കു തന്നെ

Story first published: Thursday, March 1, 2018, 16:50 [IST]
Other articles published on Mar 1, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍