വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരും വര്‍ഷങ്ങളില്‍ ഇവരെ ശ്രദ്ധിക്കുക

മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളി നിര്‍ത്തിയ വര്‍ഷം എന്ന ദുഷ്‌പേരുമായി 2013 പോയിക്കഴിഞ്ഞു. വീണ്ടുമൊരു സ്‌പോര്‍ട്‌സ് സീസണ്‍ കൂടി വരുമ്പോള്‍ പുതിയതും പഴയതുമായ താരങ്ങള്‍ തയ്യാറാണ്. കളിമികവുമായി ആരാധകരെ വിസ്മയിപ്പിക്കാന്‍.

ക്രിക്കറ്റിലും ടെന്നീസിലും ബാഡ്മിന്റണിലുമാണ് ഇന്ത്യയുടെ മികച്ച പ്രകടനങ്ങള്‍. ഷൂട്ടിംഗും അമ്പെയ്ത്തും പ്രതീക്ഷ നല്‍കുന്ന ഇനങ്ങളാണ്. കോമണ്‍വെല്‍ത്ത് ഗെയിംസും ഏഷ്യന്‍ ഗെയ്ിംസുമാണ് വരും വര്‍ഷത്തെ പ്രധാന കടമ്പകള്‍.

2014 സീസണില്‍ ശ്രദ്ധിക്കപ്പെടാനിടയുള്ള ചില താരങ്ങളെ നോക്കൂ.

ദീപിക കുമാരി

ദീപിക കുമാരി

ദേശീയ അമ്പെയ്ത്ത് താരം. 2014 ലെ കോമണ്‍വെല്‍ത്ത് ഗെയിംസാണ് ദീപിക കുമാരി ലക്ഷ്യം വെക്കുന്നത്. ദീപിക തിളങ്ങിയാല്‍ ഇന്ത്യയുടെ മെഡല്‍ ശേഖരത്തിലേക്ക് അനായാസം ഒരു മെഡലെത്തും.

ഹീന സിധു

ഹീന സിധു

10 മീറ്റര്‍ എയര്‍ റൈഫിള്‍സാണ് സിധുവിന്റെ ഇനം. അഞ്ജലി ഭാഗവതിനും ഗഗന്‍ നാരംഗിനും ശേഷം ലോകകപ്പില്‍ 10 മീറ്റര്‍ സ്വര്‍ണമുയര്‍ത്തിയ ഇന്ത്യക്കാരിയാണ്. വരും വര്‍ഷത്തില്‍ നോട്ടമിട്ടുവെക്കേണ്ട ഒരു താരമാണ് സിധുവെന്ന് ചുരുക്കം.

സാനിയ മിര്‍സ

സാനിയ മിര്‍സ

മികച്ച ഫോമോടെ 2013 അവസാനിപ്പിക്കാനായ സന്തോഷത്തിലാണ് ടെന്നീസിലെ ഗ്ലാമര്‍ താരമായ സാനിയ. സാനിയ മിര്‍സയ്ക്ക് 2014 ഒരുപാട് പ്രതീക്ഷകളുള്ള സീസണാണ്.

ജ്വാല ഗുട്ട

ജ്വാല ഗുട്ട

വിവാദങ്ങളുടെ വര്‍ഷമായിരുന്നു ജ്വാലയ്ക്ക് 2013. അശ്വിനി പൊന്നപ്പയ്‌ക്കൊപ്പം ഡബിള്‍സില്‍ പഴയ ഫോമിലെത്താനുള്ള ശ്രമത്തിലാണ് കളിക്കളത്തിലെ ഈ ചൂടന്‍ സുന്ദരി.

ദീപിക പള്ളിക്കല്‍

ദീപിക പള്ളിക്കല്‍

ഏഷ്യന്‍ ഗെയിംസും കോമണ്‍വെല്‍ത്ത് ഗെയിംസുമാണ് സ്‌ക്വാഷ് താരമായ ദീപികയുടെ മുന്നിലുള്ള കടമ്പകള്‍.

സൈന നേവാള്‍

സൈന നേവാള്‍

2013 സൈനയെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ വര്‍ഷമായിരുന്നു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗില്‍ മാത്രമാണ് പ്രതീക്ഷിച്ച ഒരു നേട്ടം സൈനയ്ക്ക് കിട്ടിയത്. 2014ല്‍ മെച്ചപ്പെട്ട പ്രകടനത്തിനാകും ഹൈദരാബാദി താരത്തിന്റെ ശ്രമം

പി വി സിന്ധു

പി വി സിന്ധു

പി വി സിന്ധുവാണ് 2014 ല്‍ ഇന്ത്യ കാത്തിരിക്കുന്ന മറ്റൊരു ബാഡ്മിന്റണ്‍ താരം. പ്രതീക്ഷകളുടെ വര്‍ഷമാണ് സിന്ധുവിന് മുന്നിലുള്ളത്.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ദേശീയ ക്രിക്കറ്റില്‍ വൈകിയുദിച്ച വസന്തമാണ് ഈ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍. രോഹിത ശര്‍മയ്‌ക്കൊപ്പം പുതിയ ഓപ്പണിംഗ് റെക്കോര്‍ഡുകള്‍ ലക്ഷ്യം വെക്കുകയാണ് ധവാന്‍ 2014 ല്‍.

ലിയാന്‍ഡര്‍ പേസ്

ലിയാന്‍ഡര്‍ പേസ്

ചിലര്‍ക്ക് വയസ്സ് ഒരു നമ്പര്‍ മാത്രമാണ്. ലിയാന്‍ഡര്‍ പേസിനെപ്പോലുള്ള പ്രതിഭകളുടെ കാര്യത്തില്‍ അത് പറയാനുമില്ല. പ്രായം തളര്‍ത്താത്ത പേസില്‍ 2014 ലും പ്രതീക്ഷിക്കാന്‍ ഒരുപാടുണ്ട്.

അഭിനവ് ബിന്ദ്ര

അഭിനവ് ബിന്ദ്ര

2008 ലെ ബീജിംഗ് ഒളിംപിക്‌സില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണം നേടിയാണ് ബിന്ദ്ര താരമായത്. 2014 ല്‍ ഏഷ്യന്‍ ഗെയിംസും കോമണ്‍വെല്‍ത്ത് ഗെയിംസുമാണ് ബിന്ദ്ര പ്രതീക്ഷ വെക്കുന്ന കായികോത്സവങ്ങള്‍.

Story first published: Tuesday, September 2, 2014, 12:02 [IST]
Other articles published on Sep 2, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X