സ്വര്‍ണ്ണക്കൊയ്ത്തില്‍ ഇന്ത്യ; സൗത്ത് ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമത്

Posted By: rajesh mc

കൊളംബോ: മൂന്നാമത് സൗത്ത് ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ ഒന്നാം സ്ഥാനത്തെത്തിച്ച് ഇന്ത്യന്‍ അത്‌ലറ്റുകള്‍. അവസാനദിനത്തില്‍ ഒന്‍പത് സ്വര്‍ണ്ണ മെഡലുകള്‍ കൂടി സമ്മാനിച്ചതോടെയാണ് മെഡല്‍ നേട്ടത്തില്‍ ഇന്ത്യ ഒന്നാമതെത്തിയത്. ഏഴ് രാജ്യങ്ങള്‍ മത്സരിച്ച ചാമ്പ്യന്‍ഷിപ്പില്‍ 20 സ്വര്‍ണ്ണം, 22 വെള്ളി, എട്ട് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡലുകള്‍.

ആതിഥേയരായ ശ്രീലങ്ക ബാക്കിയുള്ള 12 സ്വര്‍ണ്ണത്തിന് പുറമെ, 10 വെള്ളിയും, 19 വെങ്കലവും നേടി. പാകിസ്ഥാന്‍ ഓരോ വെള്ളിയും, വെങ്കലും നേടി മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യന്‍ ജൂനിയര്‍ താരങ്ങള്‍ അവസാന ദിനത്തില്‍ അഞ്ച് മീറ്റ് റെക്കോര്‍ഡുകളും കുറിച്ചു. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ പ്രിയദര്‍ശിനി സുരേഷ് മീറ്റ് റെക്കോര്‍ഡായ 12.90 മീറ്റര്‍ ചാടിയാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ 48.08 മീറ്റര്‍ എറിഞ്ഞ് സഞ്ജന ചൗധരിയും സ്വര്‍ണ്ണം കൊയ്തു.

athletcs

ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ആഷിഷ് ഭലോത്തിയ 18.53 മീറ്ററുമായി റെക്കോര്‍ഡോടെ സ്വര്‍ണ്ണം അണിഞ്ഞു. ട്രിപ്പിള്‍ ജമ്പര്‍ കമല്‍രാജ് കനകരാജും സ്വര്‍ണ്ണ മെഡല്‍ നേട്ടമുണ്ടാക്കി. 4ഃ400 മീറ്റര്‍ റിലേയില്‍ ഇന്ത്യയുടെ ആണ്‍കുട്ടികള്‍ വെള്ളി മെഡല്‍ നേടി. പെണ്‍കുട്ടികളും ഈയിനത്തില്‍ വെള്ളി കരസ്ഥമാക്കി.

18-ാമത് ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് ജൂനിയര്‍ താരങ്ങള്‍ അടുത്തതായി മാറ്റുരയ്ക്കുക. ജൂണ്‍ 7 മുതല്‍ 10 വരെ ജപ്പാനിലെ ജിഫുവിലാണ് ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുക. ഇവിടെ ജൂനിയര്‍ താരങ്ങള്‍ക്ക് മത്സരം കൂടുതല്‍ കടുപ്പമാകും.

Story first published: Tuesday, May 8, 2018, 8:47 [IST]
Other articles published on May 8, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍