അമ്പെയ്ത്തില്‍ ലക്ഷ്യം കണ്ട് ഇന്ത്യ; ആര്‍ച്ചറി ഏഷ്യ കപ്പില്‍ നേടിയത് 3 സ്വര്‍ണ്ണവും 2 വെങ്കലവും

Posted By: അന്‍വര്‍ സാദത്ത്

ബാങ്കോക്ക്: ഏഷ്യ കപ്പ് ആര്‍ച്ചറി സ്റ്റേജ് 1ല്‍ ലക്ഷ്യംകണ്ട് ഇന്ത്യന്‍ ടീം. ബാങ്കോക്കില്‍ നടന്ന മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മൂന്ന് സ്വര്‍ണ്ണവും, രണ്ട് വെങ്കലവുമായിട്ടാണ് ഇന്ത്യയുടെ മടക്കം. ഫൈനല്‍ ദിനത്തില്‍ പ്രൊമിള ദായ്മാരിയിലൂടെയാണ് ഇന്ത്യയുടെ സ്വര്‍ണ്ണനേട്ടം മൂന്ന് തികച്ചത്. റഷ്യയുടെ നതാലിയ എര്‍ഡിനെവയെ വനിതകളുടെ റി-കര്‍വ് വ്യക്തിഗത മത്സരത്തില്‍ 7-3ന് തകര്‍ത്തായിരുന്നു പ്രൊമിള സ്വര്‍ണ്ണനേട്ടം കൊയ്തത്.

കോലിയുടെ മുംബൈയില്‍ വീട്ടില്‍ നിന്നുള്ള കാഴ്ച വൈറലാകുന്നു; ആരും കൊതിക്കും

ആകാശ്, ഗോരാ ഹോ, ഗൗരവ് ലാമ്പെ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യക്ക് മറ്റൊരു സ്വര്‍ണ്ണനേട്ടം സമ്മാനിച്ചത്. ടൈ ബ്രേക്കറില്‍ എതിരാളികളായ മംഗോളിയക്കാരെ 27-26ന് തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ മെഡല്‍ പട്ടികയില്‍ മറ്റൊരു സ്വര്‍ണ്ണം ചേര്‍ത്തത്. മൂന്നാമത്തെ സ്വര്‍ണ്ണം മുസ്‌കാന്‍ കിരാറാണ് ഇന്ത്യക്ക് നേടിക്കൊടുത്തത്. മലേഷ്യയുടെ നാദിറാ സക്കറിയ സസാതുളുമായുള്ള പോരാട്ടത്തില്‍ 139-136 എന്ന സ്‌കോറിനാണ് മുസ്‌കാന്‍ പുഞ്ചിരിച്ചത്.

archery

ടീം മത്സരത്തില്‍ മുസ്‌കാന്‍ ഉള്‍പ്പെട്ട വനിതാ ടീം വെങ്കലവും കരസ്ഥമാക്കി. ദിവ്യ ദയാലും, മൃണാള്‍ ഹിവ്‌രാലെയും ചേര്‍ന്ന ടീം ഇന്തോനേഷ്യന്‍ എതിരാളികളെ 227-221 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. 5-5 എന്ന സ്‌കോറില്‍ സമനില പാലിച്ച മധു വിദ്വാന്‍-അല്‍താങ്കെറല്‍ എങ്കൂട്ടിയ മത്സരത്തില്‍ ഷൂട്ട് ഓഫിലായിരുന്നു മധുവിന്റെ വിജയം. സ്‌കോര്‍ 6-5. അതേസമയം, കോമ്പൗണ്ട് മെന്‍സ് ടീമിന്റെ മൂന്നാം സ്ഥാനത്തിനുള്ള പ്ലേഓഫിലും, കോമ്പൗണ്ട് മിക്‌സഡ് ടീം ബ്രോണ്‍സ് പ്ലേഓഫിലും ഇന്ത്യന്‍ ടീമുകള്‍ പരാജയപ്പെട്ടു.


ജൂനിയര്‍ ഹാര്‍ദിക് പാണ്ഡ്യയോ?; ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ സ്വയം പറയുന്നത്

Story first published: Saturday, March 10, 2018, 6:40 [IST]
Other articles published on Mar 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍