ലോക കിരീടത്തിലേക്ക് കാറോടിച്ചു കയറ്റി ഹാമില്‍റ്റണ്‍... നാലാം തവണ, മുന്നില്‍ ഇനി 2 പേര്‍ മാത്രം

Written By:

മെക്‌സിക്കോ സിറ്റി: ഫോര്‍മുല വണ്‍ കാറോട്ട ചാംപ്യന്‍ഷിപ്പിലെ ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് ബ്രിട്ടീഷ് സൂപ്പര്‍ താരം ലൂയിസ് ഹാമില്‍റ്റണ്‍ വീണ്ടും കാറോടിച്ചു കയറ്റി. ഫോര്‍മുല ലോക കിരീടം കരിയറില്‍ നാലാം തവണയും മെഴ്‌സിഡസ് ടീമിന്റെ താരമായ ഹാമില്‍റ്റണ്‍ കൈക്കലാക്കി. മെക്‌സിക്കന്‍ ഗ്രാന്റ്പ്രീയില്‍ തന്റെ മുഖ്യ എതിരാളിയായ സെബാസ്റ്റ്യന്‍ വെറ്റലിനു പിന്നില്‍ ഒമ്പതാം സ്ഥാനത്ത് ആയെങ്കിലും അത് ഹാമില്‍റ്റണിനെ ലോക കിരീടം നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയില്ല.

1

2008, 14, 15 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് ഹാമില്‍റ്റണ്‍ ലോക കിരീടമണിഞ്ഞത്. നാലാം ലോക കിരീട നേട്ടത്തോടെ ഫോര്‍മുല വണ്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബ്രിട്ടീഷ് താരമെന്ന റെക്കോര്‍ഡും ഹാമില്‍റ്റണ്‍ സ്വന്തമാക്കി. നേരത്തേ മൂന്നു ലോക ചാംപ്യന്‍ പട്ടങ്ങളുമായി ജാക്കി സ്റ്റുവേര്‍ട്ടിനൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു ഹാമില്‍റ്റണ്‍.

2

നാലാം ലോക കിരീടത്തോടെ ജര്‍മനിയുടെ വെറ്റല്‍, ഫ്രാന്‍സിന്റെ മുന്‍ താരം അലന്‍ പ്രോസ്റ്റ് എന്നിവര്‍ക്കൊപ്പം ഹാമില്‍റ്റണുമെത്തി. അഞ്ചു കിരീടങ്ങളുമായി അര്‍ജന്റീനയുടെ യുവാന്‍ മാന്വല്‍ ഫാന്‍ഗിയോയാണ് ഇനി ബ്രിട്ടീഷ് താരത്തിനു മുന്നിലുള്ളത്. ഏഴു കിരീടങ്ങളുമായി ജര്‍മനിയുടെ ഇതിഹാസ താരം മൈക്കല്‍ ഷുമാക്കറാണ് പട്ടികയില്‍ തലപ്പത്ത്.

Story first published: Tuesday, October 31, 2017, 12:14 [IST]
Other articles published on Oct 31, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍