വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പ് ടീമില്‍ എന്തിനാണ് സ്റ്റുവര്‍ട്ട് ബിന്നി?

ബെംഗളൂരു: ലോകകപ്പ് ടീമില്‍ ഇടം പിടിച്ച സ്റ്റുവര്‍ട്ട് ബിന്നി തനിക്ക് പത്മഭൂഷണ്‍ കിട്ടണമെന്ന് അവകാശപ്പെടണം - ട്വിറ്ററില്‍ ഒരു ക്രിക്കറ്റ് ആരാധകന്റെ കമന്റാണിത്. കഴിഞ്ഞില്ല, യുവരാജ് സിംഗും മുരളി വിജയും ഇടം പിടിക്കാത്ത ലോകകപ്പ് സ്‌ക്വാഡിലെത്തിയ സ്റ്റുവര്‍ട്ട് ബിന്നിയെ നിശിതമായി കളിയാക്കുകയാണ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ആളുകള്‍.

അച്ഛന്‍ റോജര്‍ ബിന്നി എന്ന ഗോഡ്ഫാദറാണ് ബിന്നിക്ക് ലോകകപ്പ് ടീമില്‍ സ്ഥാനം വാങ്ങിക്കൊടുത്തത് എന്ന് വരെ പറഞ്ഞു ചിലര്‍. 1983 ലോകകപ്പ് നേടിയ ടീമിലംഗമായ റോജര്‍ ബിന്നി ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റിയംഗമാണ്. സ്റ്റുവര്‍ട്ട് ബിന്നിയുടെ സ്ഥാനലബ്ധി പലരെയും ഞെട്ടിച്ചു. രാഹുല്‍ ദ്രാവിഡിനെ പോലെ ചിലര്‍ ഇത് നേരത്തെ പ്രവചിച്ചിരുന്നു.

stuartbinny

എന്നാല്‍ ബിന്നി ടീമിലിടം പിടിച്ചതിനെ കളിയാക്കാനാണ് ട്വിറ്റരാദികള്‍ ഈ അവസരം ഉപയോഗിച്ചത്. സ്റ്റുവര്‍ട്ട് ബിന്നി പോലും വിശ്വസിക്കാത്ത വാര്‍ത്ത എന്നാണ് രവീന്ദ്ര ജഡേജയുടെ ഫേക്ക് ഐ ഡിയായ സര്‍ രവീന്ദ്ര ജഡേജ ട്വീറ്റ് ചെയ്തത്. യുവരാജിന്റെ പക്കല്‍ ലോകകപ്പ് മാന്‍ ഓഫ് ദ സീരിസ് അടക്കമുള്ള അവാര്‍ഡുകളുളളപ്പോള്‍ പകരമായി സ്റ്റുവര്‍ട്ട് ബിന്നിയുടെ പക്കല്‍ സ്വന്തം അച്ഛനുണ്ട് എന്നും സര്‍ ജഡേജ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

ലോകകപ്പ് ടീമില്‍ ഇടം പിടിച്ചതോടെ ട്വിറ്ററില്‍ ട്രെന്‍ഡിങായിരിക്കുകയാണ് സ്റ്റുവര്‍ട്ട് ബിന്നി. ന്യൂസിലന്‍ഡിനെതിരെ കഴിഞ്ഞ ജനുവരിയിലാണ് ബിന്നി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനം ബിന്നിയുടെ പേരിലാണ്. 4.4 ഓവറില്‍ നാല് റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് ബിന്നി നേടിയത്. 2014 ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു മീഡിയം പേസ് ബൗളറായ ബിന്നിയുടെ ഈ നേട്ടം.

Story first published: Wednesday, January 7, 2015, 16:25 [IST]
Other articles published on Jan 7, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X