വന്നു, ഉയര്‍ത്തി, കീഴടക്കി... ദീപക്കിന് അരങ്ങേറ്റത്തില്‍ വെങ്കലം, ഇന്ത്യയുടെ നാലാം മെഡല്‍

Written By:

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ തങ്ങളുടെ നാലാം മെഡല്‍ അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ത്തു. ഭാഗ്യ ഇനമായി മാറിയ ഭാരോദ്വഹനത്തിലാണ് ഇന്ത്യക്കു വീണ്ടുമൊരു മെഡല്‍ കൂടി ലഭിച്ചിരിക്കുന്നത്. പുരുഷന്‍മാരുടെ 69 കിഗ്രാം വിഭാഗത്തില്‍ 18 കാരനായ ദീപക് ലാതര്‍ ഇന്ത്യക്കു വെങ്കലം സമ്മാനിക്കുകയായിരുന്നു. താരത്തിന്റൈ കന്നി കോമണ്‍വെല്‍ത്ത് ഗെയിംസ് കൂടിയാണിത്.

ആര്‍ യു റെഡി... ലെസ്റ്റ്‌സ് പ്ലേ, ഇനി പൂരനാളുകള്‍, തുടക്കം മുംബൈ x ചെന്നൈ

ലോകകപ്പിനു മുമ്പ് കോപ്പയിലും പന്ത് തട്ടാന്‍ ഖത്തര്‍... പച്ചക്കൊടി കിട്ടിയാല്‍ ബ്രസീലില്‍ കളിക്കും

1

ഹരിയാനയില്‍ നിന്നുള്ള ദീപക് 295 കിഗ്രാം ഉയര്‍ത്തിയാണ് രാജ്യത്തിന്റെ അഭിമാനമായത്. സ്‌നാച്ച് വിഭാഗത്തില്‍ 136 കിഗ്രാമും ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തില്‍ 159ഉം കിഗ്രാം ഉയര്‍ത്താന്‍ താരത്തിനു സാധിച്ചു.

2

രണ്ടു വര്‍ഷം മുമ്പ് സമോവയില്‍ നടന്ന കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയാണ് ദീപക് വരവറിയിച്ചത്. ഇത്തവണത്തെ ഗെയിംസില്‍ സ്‌നാച്ചില്‍ 132, 136 കിഗ്രാം ഉയര്‍ത്തിയതോടെയാണ് ദീപക് മെഡല്‍ ഉറപ്പിച്ചത്. 138 കിഗ്രാം ഉയര്‍ത്താനുള്ള താരത്തിന്റെ ശ്രമം പരാജയപ്പെട്ടു. ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തില്‍ 159 കിഗ്രാം ഉയര്‍ത്തിയതോടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ദീപക് കുറിച്ചത്. നേരത്തേയുള്ള 157 കിഗ്രാമെന്ന സ്വന്തം റെക്കോര്‍ഡ് താരം തിരുത്തുകയായിരുന്നു.

മേളയില്‍ ഇന്ത്യക്കു ഇതുവരെ ലഭിച്ച നാലു മെഡലുകളും ഭാരോദ്വഹനത്തില്‍ തന്നെയാണെന്നതാണ് ശ്രദ്ധേയം. ആദ്യദിനം മീരാബായ് ചാനു സ്വര്‍ണവും ഗുരുരാജ പുജാര വെള്ളിയും കരസ്ഥമാക്കിയിരുന്നു. വെള്ളിയാഴ്ച സഞ്ജിത ചാനു ഇന്ത്യക്ക് ഈയിനത്തില്‍ മറ്റൊരു സ്വര്‍ണം കൂടി സമ്മാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദീപകും മെഡലിന് അവകാശിയായത്.

Story first published: Friday, April 6, 2018, 14:07 [IST]
Other articles published on Apr 6, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍