കോമണ്‍വെല്‍ത്ത്; മിനിറ്റുകള്‍ക്കുള്ളില്‍ എതിരാളിയെ മലര്‍ത്തി സുശീല്‍ കുമാറിന് സ്വര്‍ണം

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യന്‍ സൂപ്പര്‍ താരം സുശീല്‍ കുമാറിന് സ്വര്‍ണം. 74 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ സൗത്ത് ആഫ്രിക്കന്‍ താരം ജൊഹന്നാസ് ബോത്തയെയാണ് സുശീല്‍ മലര്‍ത്തിയടിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഗുസ്തി താരങ്ങളിലൊരാളായ സുശീല്‍ മിനിറ്റുകള്‍ക്കുള്ളില്‍ എതിരാളിയെ കീഴടക്കി. ഒളിമ്പിസ്‌കില്‍ ഇന്ത്യയ്ക്കുവേണ്ടി രണ്ട് മെഡലുകള്‍ നേടിയ താരമാണ് സുശീല്‍.

നേരത്തെ രാഹുല്‍ അവാരെ 57 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ കാനഡയുടെ സ്റ്റീഫന്‍ അകാഷിയെയാണ് 3-1ന് തോല്‍പ്പിച്ചത്. മത്സരത്തിലുടനീളം മിന്നുന്ന പ്രകടനമാണ് രാഹുല്‍ ഇന്ത്യയ്ക്കായി കാഴ്ചവെച്ചത്. മറ്റൊരു താരം കിരണ്‍ 76 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ വെങ്കലം നേടി.

susheel

അതേസമയം, ഫൈനലില്‍ ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ ഗുസ്തി താരം ബബിത കുമാരിക്ക് വള്ളി മെഡല്‍ മാത്രമാണ് ലഭിച്ചത്. 53 കിലോഗ്രാം വിഭാഗം ഫൈനലില്‍ കാനഡ താരം ഡിയാന വിക്കറിനോട് ബബിത 5-2 എന്ന സ്‌കോറിന് പരാജയപ്പെട്ടു. മികച്ച പ്രകടനത്തോടെ ഫൈനലിലെത്തിയെങ്കിലും മത്സരത്തില്‍ ഒരുവസരത്തിലും മുന്‍തൂക്കം നേടാന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞില്ല.

ഗെയിംസിന്റെ എട്ടാംദിനം ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ ലഭിച്ചിരുന്നു. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തില്‍ തേജസ്വിനി സാവന്ത് ആണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. വ്യാഴാഴ്ച ഗുസ്തിയില്‍ ഉള്‍പ്പെടെ ഇന്ത്യ കൂടുതല്‍ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.

Story first published: Thursday, April 12, 2018, 14:15 [IST]
Other articles published on Apr 12, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍