കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ വെള്ളി

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാം കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആദ്യദിനം തന്നെ ഇന്ത്യ മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചു. പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ 56 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ നേടിയ വെള്ളി മെഡലാണ് ഇന്ത്യയുടെ ആദ്യ മെഡല്‍. സ്‌നാച്ചില്‍ 111 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ ആകെ 249 കിലോഗ്രാം ഉയര്‍ത്തിയാണ് ഗുരുരാജ മെഡല്‍ നേടിയത്.

സൂപ്പര്‍ കപ്പ്: പൂനെയ്ക്കു ലജോങിന്റെ ഷോക്ക്... ഗംഭീര തിരിച്ചുവരവ്, ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍


മലേഷ്യയുടെ ഇസാര്‍ അഹമ്മദ് ആണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. സ്‌നാച്ചില്‍ 117 കിലോഗ്രാം ഉയര്‍ത്തി തന്റെതന്നെ മുന്‍ ഗെയിസ് റെക്കോര്‍ഡ് ഇസാര്‍ തകര്‍ക്കുകയും ചെയ്തു. ശ്രീലങ്കന്‍താരം ചതുരംഗ ലക്മല്‍ ആണ് വെങ്കലമെഡല്‍ നേടിയത്. ചതുരംഗ ആകെ 244 കിലോ ഭാരം ഉയര്‍ത്തി.

commonwealth

അതേസമയം, നീന്തലില്‍ ഇന്ത്യയുടെ ദേശീയതാരവും മലയാളിയുമായ സജന്‍ പ്രകാശിന് ആദ്യദിനം അടിതെറ്റി. കോമണ്‍വെല്‍ത്ത് ഗെയിംസ് ലക്ഷ്യമിട്ട് ഒരു മാസത്തെ കഠിന പരിശീലനത്തിലായിരുന്നെങ്കിലും സജന് ഹീറ്റ്‌സിന് അപ്പുറം കടക്കാനായില്ല. മത്സരങ്ങള്‍ പുരോഗമിക്കവെ ഇന്ത്യ ആദ്യദിനം തന്നെ ഒട്ടേറെ ഇനങ്ങളില്‍ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.

Story first published: Thursday, April 5, 2018, 9:19 [IST]
Other articles published on Apr 5, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍