കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇടിക്കൂട്ടില്‍ മിന്നലായി വികാസ് കൃഷന് സ്വര്‍ണം

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയയില ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ബോക്‌സര്‍ വികാസ് കൃഷന് സ്വര്‍ണം. പുരുഷന്മാരുടെ 75 കിലോഗ്രാം വിഭാഗത്തിലാണ് വികാസിന്റെ വിജയം. ഗെയിംസില്‍ ഇന്ത്യയുടെ 25ാം സ്വര്‍ണമാണ് വികാസ് മിന്നുന്ന പ്രകടനത്തോടെ സ്വന്തമാക്കിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷം വികാസ് പ്രൊഫഷണല്‍ ബോക്‌സിങ്ങിലേക്ക് തിരിയുകയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍, ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കലം, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെള്ളി, വെങ്കല മെഡലുകള്‍, ഒളിമ്പിക്‌സിലെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റ് എന്നിങ്ങനെ ബോക്‌സിങ്ങിലെ സൂപ്പര്‍ താരം കൂടിയാണ് വികാസ്.

vikas

ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ഹര്‍മീത് ദേശായി സനില്‍ ശങ്കര്‍ ഷെട്ടി എന്നിവര്‍ പുരുഷ ഡബിള്‍സില്‍ വെങ്കലം നേടി. അതേസമയം, പുരുഷ ഹോക്കിയില്‍ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് 1-2 എന്ന സ്‌കോറിന് തോറ്റു. സ്‌ക്വാഷില്‍ മിക്‌സഡ് ഡബിള്‍സില്‍ ദീപിക പള്ളിക്കല്‍ സൗരവ് ഘോഷാല്‍ സഖ്യം ഫൈനലില്‍ തോറ്റു വെള്ളികൊണ്ട് തൃപ്തരായി. ഗെയിംസില്‍ ഇന്ത്യ 25 സ്വര്‍ണവും 14 വെള്ളിയും 18 വെങ്കലവുമായി മൂന്നാം സ്ഥാനത്താണ്.

Story first published: Saturday, April 14, 2018, 17:00 [IST]
Other articles published on Apr 14, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍