കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ കായിക താരങ്ങള്‍ മുങ്ങുന്നു; എന്തിനുവേണ്ടി?

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ആഫ്രിക്കന്‍ ടീമുകളില്‍ നിന്നും അത്‌ലറ്റുകള്‍ മുങ്ങുന്നത് തുടരുന്നു. അഞ്ച് ആഫ്രിക്കന്‍ താരങ്ങളാണ് ഒടുവില്‍ മുങ്ങിയത്. ഇതോടെ കാമറൂണ്‍ ടീമില്‍ നിന്നും ഓസ്‌ട്രേലിയയില്‍ മുങ്ങിയ താരങ്ങളുടെ എണ്ണം എട്ടായി. സിയേറ ലിയോണിന്റെ പുരുഷ ഡബിള്‍സ് സ്‌ക്വാഷ് താരങ്ങളായ ഏണസ്റ്റ് ജോംബ്ല, യൂസിഫ് മാന്‍സറായി എന്നിവര്‍ ഇന്ത്യക്കെതിരെ നടക്കേണ്ട മത്സരത്തിനായി പോലും കണ്ടുകിട്ടിയില്ല.

റുവാന്‍ഡ, ഉഗാണ്ട എന്നീ രാജ്യങ്ങളുടെ താരങ്ങളെയും കാണാതായിട്ടുള്ളതായി ഗോള്‍ഡ് കോസ്റ്റ് സംഘാടകര്‍ വ്യക്തമാക്കി. സിയേറ ലിയോണിന്റെ രണ്ട് താരങ്ങളുടെ വിവരങ്ങള്‍ അന്വേഷിക്കുന്ന തിരക്കിലാണ് ഇവരിപ്പോള്‍. രാജ്യത്ത് നിയമപരമായി തുടരാന്‍ ഒരു വിസ സംവിധാനം നിലനില്‍ക്കുന്നുണ്ടെന്ന് ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് ഗ്രേവെംബര്‍ഗ് വ്യക്തമാക്കി.

cmg

കാണാതാകല്‍ ഒരു വിഷയമായി ഉയരുന്നത് വരെ, അതായത് വിസ കാലാവധി പൂര്‍ത്തിയായി രാജ്യത്ത് തുടരുന്നവര്‍ അഭയാര്‍ത്ഥികളായി അപേക്ഷ വെയ്ക്കുന്നത് വരെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ടീമുകളെ പിന്തുണയ്ക്കുകയും, അത്‌ലറ്റുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കുമാണ് പ്രാധാന്യം. 2000-ല്‍ സിഡ്‌നി ഒളിംപിക്‌സ് നടന്നപ്പോള്‍ നൂറിലധികം അത്‌ലറ്റുകളാണ് വിസ കാലാവധി ലംഘിച്ച് രാജ്യത്ത് തുടര്‍ന്നത്.

ഇക്കുറി ഗെയിംസിനെത്തിയ അത്‌ലറ്റുകളുടെ വിസ മെയ് 15ന് അവസാനിക്കും. സംഘര്‍ഷഭരിതമായ ക്യാമറൂണില്‍ നിന്നുമുള്ള എട്ട് അത്‌ലറ്റുകളെയാണ് ഇതുവരെ കാണാതായത്. ഇതോടെ ഓസ്‌ട്രേലിയന്‍ ബോര്‍ഡ് ഫോഴ്‌സ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്ന അത്‌ലറ്റുകളെ കണ്ടെത്തി നാടുകടത്തുമെന്ന് ഓസ്‌ട്രേലിയയുടെ ഹോം അഫയേഴ്‌സ് മന്ത്രി പീറ്റര്‍ ഡറ്റണ്‍ വ്യക്തമാക്കി.

Story first published: Friday, April 13, 2018, 8:28 [IST]
Other articles published on Apr 13, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍