വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ലബ് വേള്‍ഡ് കപ്പ് കിരീടം, ബാഴ്‌സലോണയ്ക്ക്

By Athul

ജപ്പാന്‍: 2015ലെ ക്ലബ് വേള്‍ഡ് കപ്പ് കിരീടം ബാഴ്‌സലോണയ്ക്ക്. കിരീട പോരാട്ടത്തില്‍ അര്‍ജന്റീന്‍ ക്ലബ്ബായ റിവര്‍ പ്ലേറ്റിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സലോണ തകര്‍ത്തത്. ബാഴ്‌സയ്ക്കായി ലൂയി സുവാരസ് രണ്ടും ലയണല്‍ മെസ്സി ഒരു ഗോളും നേടി.

ബാഴ്‌സലോണയുടെ മൂന്നാം ക്ലബ്ബ് ലോകകപ്പ് കിരീടമാണിത്. ഇതിനുമുമ്പ് 2009തിലും 2011ലും ബാഴ്‌സയായിരുന്നു ചാമ്പ്യന്‍ന്മാര്‍. 2015ല്‍ ബാഴ്‌സയുടെ കയ്യിലെത്തുന്ന അഞ്ചാമത്തെ കിരീടമാണ് ക്ലബ്ബ് വേള്‍ഡ് കപ്പ്. സ്പാനിഷ് ലീഗ് കിരീടം, ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, കോപ്പ ഡെല്‍ റെ എന്നിവയാണ് മറ്റ് കിരീടങ്ങള്‍.

barcelona

പരിക്കുകാരണം സെമിഫൈനല്‍ മത്സരങ്ങള്‍ കളിക്കാതിരുന്ന മെസ്സിയാണ് ബാഴ്‌സയ്ക്കായി ആദ്യം വലകുലുക്കിയത്. കളിയുടെ 36-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോള്‍. ആദ്യ മിനിറ്റുകളില്‍ പോരാട്ടം കാഴ്ചവച്ച റിവര്‍പ്ലേറ്റ് ആദ്യ ഗോളോടെ പ്രതിരോധത്തിലേക്ക് പിന്‍വലിഞ്ഞു.

പിന്നീടുള്ള ഭൂരിഭാഗം സമയവും കളി ബാഴ്‌സയുടെ പക്കലായിരുന്നു. രണ്ടാം പകുതി തുടങ്ങി മിനിറ്റുകള്‍ക്കകം സുവാരസ് ബാഴ്‌സയുടെ ലീഡ് ഉയര്‍ത്തി. 49-ാം മിനിറ്റിലായിരുന്നു സുവാരസിന്റെ ഗോള്‍. സെമിയില്‍ കളിക്കാതിരുന്ന നെയ്മറും ബാഴ്‌സയ്ക്കായി ബൂട്ട് കെട്ടി. ഗോള്‍ നേടാന്‍ സാധിച്ചില്ലെങ്കിലും മുന്നേറ്റത്തില്‍ നെയ്മര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

കളിയുടെ 69-ാം മിനിറ്റില്‍ സുവാരസ് തന്റെ രണ്ടാം ഗോളും ബാഴ്‌സയുടെ മൂന്നാം ഗോളും കണ്ടെത്തി. മെസി, നെയ്മര്‍, സുവാരസ് ത്രയങ്ങള്‍ മൈതാനം നിറഞ്ഞ് കളിച്ചതോടെ റിവര്‍ പ്ലേറ്റിന് കാഴിചക്കാരായി നില്‍ക്കാനേ സാധിച്ചുള്ളൂ.

Story first published: Monday, December 21, 2015, 13:33 [IST]
Other articles published on Dec 21, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X