വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകചാംപ്യന്‍ഷിപ്പിന് സ്‌പോണ്‍സറെ കിട്ടാതെ ദേശീയ പഞ്ചഗുസ്തി ചാംപ്യന്‍ മജീസിയ ബാനു

By എ വി ഫര്‍ദിസ്

കോഴിക്കോട്- തുര്‍ക്കിയില്‍ നടക്കുന്ന കൈക്കരുത്തിന്റെ മേളയായ വേള്‍ഡ് ആം റസ്‌ലിംഗ് ചാംപ്യന്‍ഷിപ്പിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ലക്ഷങ്ങള്‍വരുന്ന ടൂര്‍ണമെന്റ് ചെലവിനായി സ്‌പോണ്‍സറെകിട്ടാത്ത ആശങ്കയില്‍ ദേശീയ പഞ്ച ഗുസ്തി ചാംപ്യയായ മജീസിയ ബാനു.
കോഴിക്കോട് വടകര ഓര്‍ക്കാട്ടേരി സ്വദേശിനിയായ മജീസിയ ബാനുവിന്റെ മുന്നില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കണമെങ്കില്‍ ടൂര്‍ണമെന്റ് ഫീയടക്കം അഞ്ചുലക്ഷത്തോളം രൂപ അഞ്ചാംതീയതിക്കുള്ളില്‍ കണ്ടെത്തിയില്ലെങ്കില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനുള്ള അവസരമാണ് നഷ്ടമാകുന്നത്.

മാസങ്ങള്‍ക്ക് മുന്‍പ് ഹീജാബ് അടക്കം പൂര്‍ണമായും ഇസ്‌ലാമിക വേഷം ധരിച്ച് ഭരദോഹ്വന വേദിയിലും പഞ്ച ഗുസ്തി വേദിയിലും സ്‌ട്രോംഗ് വുമണായി മാറിയ മജീസിയ ബാനുവിന്റെ ചിത്രം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്നതോടെ ഏറെ ചര്‍ച്ചയായിരുന്നു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് പൂര്‍ണമായും ഇസ്‌ലാമികവേഷവിധാനത്തില്‍ ഭരദോഹ്വാന വേദിയില്‍ ഒരു മുസ്‌ലിം പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ ലക്‌നോവില്‍ നടന്ന ദേശീയ പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ സീനിയര്‍ വനിതകളുടെ 55 കിലോ വിഭാഗത്തിലാണ് സ്വര്‍ണം നേടിയ മജീസിയ വേള്‍ഡ് ചാംപ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയത്. എന്നാല്‍ തുടക്കത്തില്‍ ആരെങ്കിലുമൊക്കെ സഹായിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പണ്ടുമുതലേ സ്‌പോണ്‍സര്‍ഷിപ്പ് നല്കിയിരുന്ന പല വ്യക്തികളെയും വിവിധ സ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും ഇതുവരെ ഒരനുകൂല മറുപടി ലഭിച്ചിട്ടില്ല. അഞ്ചിനുള്ളില്‍ മാച്ച് ഫീ അടച്ചില്ലെങ്കില്‍ അവസരം നഷ്ടമാകുമെന്ന അറിയിപ്പ് ലഭിച്ചതോടെയാണ് ഈ ഇരുപത്തിമൂന്നുകാരി ആശങ്കയിലായിരിക്കുന്നത്.

news

ഭരദോഹ്വനത്തിലും പഞ്ചഗുസ്തിയിലും അന്താരാഷ്ട്ര തലത്തില്‍ ഏറെ നേട്ടങ്ങള്‍ നേടിയ മജീസിയ 2016 മുതലാണ് ഈ മേഖലയില്‍ എത്തപ്പെടുന്നത്. മൂന്നുതവണ കേരളത്തിന്റെയും അഞ്ചു തവണ കോഴിക്കോടിന്റെയും സ്‌ട്രോംഗ് വുമണായിരുന്നു ഈ പെണ്‍കുട്ടി. ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പ്, നാഷണല്‍ അണ്‍ എക്യൂപ്ഡ് ചാംപ്യന്‍ഷിപ്പ്, ഏഷ്യന്‍ ക്ലാസിക്ക് പവര്‍ ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പ് എന്നിവിടങ്ങളില്‍ നിന്നെല്ലാം വെള്ളിമെഡലടക്കം നേടിയിട്ടുണ്ട്. ചെറുപ്പം മുതലേ കായികരംഗത്തോട് ഏറെ താല്പര്യം പുലര്‍ത്തിയിരുന്ന മജീസിയക്ക് ബോക്‌സറാകുവാനായിരുന്നു ചെറുപ്പത്തില്‍ താല്പര്യം അങ്ങനെയാണ് ജിമ്മില്‍ എത്തപ്പെടുന്നത്. വടകരയില്‍ ജിം സെന്ററില്ലാത്തതിനാല്‍ നാലു മണിക്കൂറോളം യാത്ര ചെയ്ത് കോഴിക്കോട്ടെത്തിയാണ് ആദ്യകാലത്ത് പരിശീലനം തുടങ്ങിയത്. എന്നാല്‍ ഇതിനെക്കാളെല്ലാം എവിടെയും ചര്‍ച്ച ചെയ്യപ്പെടുക, മജീസിയയുടെ പൂര്‍ണമായും ഇസ്‌ലാമിക വേഷത്തിലുള്ള വസ്ത്രധാരണമായിരുന്നു. തികഞ്ഞ മതവിശ്വാസിയായതിനാല്‍ ഇക്കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചക്കും മജീസിയ ഇതുവരെ നിന്നിട്ടില്ല.

pics

അന്താരാഷ്ട്ര വേദികളിലും ഭരദോഹ്വനത്തില്‍ ഇതുവരെ ഇത്തരം പൂര്‍ണമായ ഇസ്‌ലാമിക വേഷത്തില്‍ സ്ത്രീകള്‍ വരുന്നത് താന്‍ ഏറെ കണ്ടിട്ടില്ലെന്നും എന്നാല്‍ പഞ്ചഗുസ്തിവേദിയില്‍ ഇറാന്‍, യു എ ഇ, പാക്കിസ്താന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളെ താന്‍ കണ്ടിട്ടുണ്ടെന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മജീസിയയുടെ മറുപടി.
ഏറെ പ്രതിസന്ധികളില്‍ നിന്നും വ്യത്യസ്ത സാഹചര്യത്തിലും പൊരുതി അന്താരാഷ്ട്ര മത്സരവേദിയിലേക്കടക്കം അവസരം കിട്ടിയിട്ടും അത് തന്റെ കൈയില്‍ നിന്ന് കൈവിട്ടുപോകുമോയെന്ന ആശങ്കയിലാണ് ഈ മൂന്നാംവര്‍ഷം ബി ഡി എസ് ബിരുദവിദ്യാര്‍ഥിനി ഇപ്പോള്‍.

Story first published: Tuesday, July 3, 2018, 11:08 [IST]
Other articles published on Jul 3, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X