വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പത്താന്‍ കൊടുങ്കാറ്റില്‍ ചെകുത്താന്‍മാര്‍ പറപറന്നു

By Staff

സെഞ്ചൂറിയന്‍: ദില്ലിയുടെ ചെകുത്താന്‍മാരെ ബാറ്റ് കൊണ്ട് അടിച്ചോടിച്ച് യൂസഫ് പത്താന്‍ ഒരിയ്ക്കല്‍ കൂടി രാജസ്ഥാന്റെ രക്ഷകനായി. ഡെയര്‍ ഡെവിള്‍സ് ഉയര്‍ത്തി 144 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പതു പന്തും അഞ്ചു വിക്കറ്റും ശേഷിക്കെയാണ് റോയല്‍സ് മറികടന്നത്.

ചെറിയ ലക്ഷ്യങ്ങള്‍ പോലും പിന്‍തുടരാന്‍ കഴിയാത്ത പഴയ അനുഭവങ്ങളില്‍നിന്നും പാഠം പഠിച്ചു കൊണ്ടായിരുന്നു റോയല്‍സ് ദില്ലിക്കെതിരെ കളത്തിലിറങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തിനൊപ്പം ഓപ്പണിങ്ങിനിറങ്ങിയ റോബ് ക്വിനി നാലു റണ്‍സിനു പുറത്തായതോടെ രാജസ്ഥാന്‍ അപകടം മണത്തു.

മൂന്നാം നമ്പറില്‍ സ്വപ്നില്‍ അസ്നോദ്കര്‍ (11) നിലയുറപ്പിക്കും മുന്പേ റണ്ണൗട്ട്. പിന്നെ, പോള്‍ വാല്‍തെറ്റിയും (1) രവീന്ദ്ര ജഡേജയും (16) ഷെയ്ന്‍ വോണും (0) പുറത്തായപ്പോഴേക്കും റോയല്‍സിന്റെ പരാജയം ഏവരും വിധിയെഴുതി. എന്നാല്‍ ഏഴാം നമ്പറില്‍ യൂസഫ് പത്താന്‍ ആറ് കൂറ്റന്‍ സിക്സറുകളുടെ അകന്പടിയോടെ രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

30 പന്തില്‍ മൂന്നു ഫോറും ആറു സിക്സറും പറത്തിയ പത്താന്‍ പുറത്താകാതെ നിന്നു. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുന്പോഴും ലക്ഷ്യം നേടും വരെ ക്രീസില്‍ നിന്ന സ്മിത്ത് 46 പന്തില്‍ 44 റണ്‍സെടുത്തു.

നേരത്തെടോസ് നേടിയ ഡെയര്‍ഡെവിള്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. വീരേന്ദര്‍ സെവാഗും (16) ഗൗതം ഗംഭീറും (8) ഒരിക്കല്‍ക്കൂടി പരാജയമായപ്പോള്‍, എബി ഡിവില്ലിയേഴ്സ് (40 പന്തില്‍ 50 റണ്‍സ് പ്രകടനമാണ് ദില്ലിയെ മാന്യമായ സ്കോറിലെത്തിച്ചത്.

അവസാന ഓവറുകളില്‍ ഡാനിയല്‍ വെറ്റോറിയും (29) മിഥുന്‍ മന്‍ഹാസും ചേര്‍ന്നു നടത്തിയ കടന്നാക്രമണം ദില്ലിയുടെ സ്കോര്‍ 144 എത്തിച്ചു. 16 പന്തില്‍ രണ്ടു ഫോറും ഒരു സിക്സും സഹിതം 23 റണ്‍സെടുത്ത മന്‍ഹാസ് പുറത്താകാതെ നിന്നു. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത മുനാഫ് പട്ടേലിന്റെ പ്രകടനമാണ് ദില്ലിയുടെ ബാറ്റിങ് നിരയെ പിടിച്ചു കെട്ടുന്നതില്‍ നിര്‍ണായകമായി.

Story first published: Wednesday, December 7, 2011, 14:26 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X