For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

PKL:കബഡി താരങ്ങള്‍ക്ക് പിന്തുണയില്ല, കുടുംബങ്ങളും സമ്മതിക്കില്ല-തുറന്ന് പറഞ്ഞ് യോഗേഷ്

By Vimalhari K

മുംബൈ: ഇന്ത്യയിലെ കബഡിയുടെ ആരാധക പിന്തുണയില്‍ വലിയ വര്‍ധനവുണ്ടാക്കിയ ടൂര്‍ണമെന്റാണ് പ്രോ കബഡി ലീഗ്. ഇന്ത്യയില്‍ വലിയ വേരുള്ള കായിക ഇനമായിട്ടും മറ്റ് വിഭാഗങ്ങളിലെ താരങ്ങളെപ്പോലെ കബഡി താരങ്ങള്‍ക്ക് വേണ്ടത്ര പ്രതിഫലമോ പ്രശസ്തിയോ ലഭിച്ചിരുന്നില്ല. കബഡി താരമാവുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്ന് പറയാം. ഇപ്പോഴിതാ കബഡി താരമാവാനും പ്രോ കബഡിയിലെത്താനും നേരിട്ട പ്രയാസം തുറന്ന് പറഞ്ഞിരിക്കുകയാണ് ദബാങ് ഡല്‍ഹി കെസിയുടെ താരം യോഗേഷ് ദഹിയ.

യുവതാരങ്ങളില്‍ ശ്രദ്ധേയനായ യോഗേഷ് ഈ സീസണിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 13 മത്സരത്തില്‍ നിന്ന് 35 പോയിന്റാണ് യോഗേഷ് നേടിയത്. തന്റെ കന്നി ഐപിഎല്‍ സീസണില്‍ത്തന്നെ വരവറിയിക്കാന്‍ യോഗേഷിന് സാധിച്ചിരിക്കുകയാണ്. രണ്ട് ഹൈ ഫൈവ്‌സും നാല് സൂപ്പര്‍ ടാക്കിളുകളും നടത്തി താരം കൈയടി നേടി. എന്നാല്‍ താന്‍ പ്രോ കബഡി ലീഗിലേക്കെത്താന്‍ വളരെയധികം കഷ്ടപ്പെട്ടുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് യോഗേഷ്.

kabaddi

'എന്റെ നാട്ടിലെ ഗ്രാമങ്ങളില്‍ കബഡി കളിക്കാറുണ്ട്. എന്റെ സഹോദരന്‍ രോഹിത്താണ് എന്നെ കബഡി കളിപ്പിക്കാന്‍ ആദ്യമായി കൊണ്ടുപോയത്. ആദ്യമൊന്നും വലിയ താല്‍പര്യം തോന്നിയില്ല. എന്നാല്‍ പതിയെ ഇഷ്ടമായി. മികച്ച പ്രകടനം നടത്തിയതോടെ അക്കാദമിയിലേക്ക് എത്തിപ്പെട്ടു. ദേശീയ തലത്തില്‍ വെള്ളി മെഡല്‍ നേടാന്‍ സാധിച്ചത് ആത്മവിശ്വാസം ഉയര്‍ത്തി. ജൂനിയര്‍ ഫെഡറേഷന്‍ കപ്പില്‍ സ്വര്‍ണ്ണ മെഡലും നേടി. അതിന് ശേഷമാണ് ഞാന്‍ പ്രോ കബഡിയിലെക്കെത്തുന്നത്.

ആദ്യ സമയത്തൊക്കെ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. പ്രൊഫഷനായി കബഡിയെ കണ്ട് തുടങ്ങിയപ്പോള്‍ കുടുംബാംഗങ്ങള്‍ വലിയ പിന്തുണ നല്‍കിയില്ല. എന്നാല്‍ കബഡി മികച്ച രീതിയില്‍ കളിക്കുകയും മെഡലുകള്‍ നേടുകയും ചെയ്തതോടെ പിന്തുണ കൂടി. ഇപ്പോള്‍ ഏറ്റവും പിന്തുണക്കുന്നത് കുടുംബമാണ്. മറ്റ് കായിക വിഭാഗം പോലെ വലിയ പ്രശസ്തിയും സമ്പാദ്യവും കബഡിയിലൂടെ ലഭിക്കില്ല. അതുകൊണ്ടാണ് പല കുടുംബങ്ങളും കബഡിയിലൂടെ വളരാന്‍ ശ്രമിക്കുമ്പോള്‍ തടുക്കുന്നത്'- യോഗേഷ് പറഞ്ഞു.

ഭാവിയില്‍ പ്രോ കബഡിയിലെ സൂപ്പര്‍ താരങ്ങളിലൊരാളായി യോഗേഷ് മാറുമെന്നുറപ്പാണ്. ടീമിന്റെ പരിശീലകനും സഹതാരങ്ങളും വലിയ പിന്തുണ നല്‍കുന്നുണ്ടെന്നും യോഗേഷ് പറഞ്ഞു. പ്രതിരോധ നിരയിലെ സഹതാരമായ ജോഗീന്ദര്‍ നാര്‍വാള്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്നും അനുഭവങ്ങള്‍ പറഞ്ഞുനല്‍കുന്നത് പ്രചോദനമാകുന്നുണ്ടെന്നും യോഗേഷ് പറഞ്ഞു. പിഴവുകളില്‍ നിന്ന് പഠിച്ച് ഏറ്റവും മികച്ച പ്രകടനം നടത്താനാണ് ശ്രമിക്കുന്നതെന്നും യോഗേഷ് കൂട്ടിച്ചേര്‍ത്തു.

ഈ സീസണിലെ ഇതുവരെയുള്ള പോയിന്റ് പട്ടിക പരിശോധിക്കുമ്പോള്‍ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സാണ് മുന്നിട്ട് നില്‍ക്കുന്നത്. 14 മത്സരത്തില്‍ നിന്ന് 58 പോയിന്റാണ് ടീം നേടിയത്. 52 പോയിന്റുള്ള പുനേരി പള്‍ത്താനാണ് രണ്ടാം സ്ഥാനത്ത്. 44 പോയിന്റുള്ള ദബാങ് ഡല്‍ഹി കെസി നിലവില്‍ മൂന്നാം സ്ഥാനത്താണ്. 44 പോയിന്റാണ് ഗുജറാത്ത് ജയ്ന്റ്‌സിനുമുള്ളത്. 39 പോയിന്റുള്ള ഹരിയാന സ്റ്റീലേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.

Story first published: Friday, January 19, 2024, 19:46 [IST]
Other articles published on Jan 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+