പ്രോ കബഡി ലീഗ്: ബംഗാള്‍ വാരിയേഴ്‌സിന് കന്നിക്കിരീടം

അഹമ്മദാബാദ്: പ്രോ കബഡി ലീഗ് ഏഴാം പതിപ്പില്‍ ദില്ലി ദബാങ്ങിനെ കീഴ്‌പ്പെടുത്തി ബംഗാള്‍ വാരിയേഴ്‌സിന് കന്നിക്കിരീടം. തുടര്‍ച്ചയായി 22 -മത് സൂപ്പര്‍ ടെന്‍ നേട്ടം ദില്ലി താരം നവീന്‍ കുമാര്‍ കൈയ്യടക്കിയെങ്കിലും ബംഗാളിന്റെ ഇറാനിയന്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് നബീബക്ഷായിരുന്നു കലാശക്കൊട്ടില്‍ കളം നിറഞ്ഞ് തിളങ്ങിയത്. ദില്ലിക്കെതിരെ 39-34 എന്ന സ്‌കോറിനാണ് ബംഗാള്‍ വാരിയേഴ്‌സിന്റെ ജയം.

എട്ടു പോയിന്റ് ലീഡുമായി അടിയുറച്ച തുടക്കം ലഭിച്ചെങ്കിലും മുന്നോട്ടുള്ള കളിയില്‍ ഈ ആധിപത്യം മുതലെടുക്കാന്‍ ദില്ലിക്കായില്ല. ആദ്യഘട്ടത്തില്‍ ഓള്‍ ഔട്ടായതിന് ശേഷമായിരുന്നു ബംഗാളിന്റെ ത്രസിപ്പിക്കുന്ന തിരിച്ചുവരവ്. ഈ സീസണില്‍ 205 പോയിന്റുകള്‍ കരസ്ഥമാക്കിയ നായകന്‍ മനീന്ദര്‍ സിങ്ങിനെ കൂടാതെയാണ് ബംഗാള്‍ വാരിഴേസ് ഇന്ന് മത്സരിച്ചത്. പക്ഷെ മനീന്ദര്‍ സിങ്ങിന്റെ അഭാവം ഒരിക്കല്‍പ്പോലും നബീബക്ഷ് അനുഭവപ്പെടുത്തിയില്ല.

ആദ്യ പകുതി തീരും മുന്‍പേ നബീബക്ഷ് പൂര്‍ത്തിയാക്കിയ ഓള്‍ ഔട്ട് വാരിയേഴ്‌സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ആദ്യ പകുതിയില്‍ 17-17 എന്ന സ്‌കോറിനാണ് ഇരു ടീമുകളും പിരിഞ്ഞത്. രണ്ടാം പകുതിയില്‍ ബംഗാള്‍ വാരിയേഴ്‌സ് കൂടുതല്‍ ആക്രമണോത്സുകത പുറത്തെടുത്തോടെ ദില്ലി ദബാങ് പ്രതിരോധത്തിലായി. രണ്ടാം പകുതിയില്‍ രണ്ട് ഓള്‍ ഔട്ടുകളാണ് ബംഗാള്‍ കൈയ്യടക്കിയത്. പ്രതിരോധത്തിലെ വിള്ളലുകള്‍ ദില്ലിയ്ക്ക് വിനയായി. മറുഭാഗത്ത് ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോല ഊന്നല്‍ നല്‍കിയായിരുന്നു ബംഗാളിന്റെ തന്ത്രങ്ങള്‍. നബീബക്ഷിനൊപ്പം സഹതാരം സുകേഷ് ഹെഡ്‌ജെയും ഫൈനലില്‍ ബംഗാളിനായി എട്ടു പോയിന്റുകള്‍ കരസ്ഥമാക്കി.

ആദ്യ പകുതിയില്‍ പതുക്കെയായിരുന്നു ദില്ലി താരം നവീന്റെ നീക്കങ്ങള്‍. പലപ്പോഴും ടച്ച് പോയിന്റുകള്‍ നേടാന്‍ കഴിയാതെ പോയത് ദില്ലിയെ പ്രതിസന്ധിയിലാക്കി. ബോണസ് പോയിന്റുകളെ ആശ്രയിച്ചാണ് ആദ്യ പകുതിയില്‍ നവീന്‍ നീക്കങ്ങള്‍ നടത്തിയതെല്ലാം. എന്നാല്‍ മത്സരം അവസാനഘട്ടത്തില്‍ എത്തിയപ്പോഴേക്കും താരം പ്രവചനാതീതമായി. പക്ഷെ അപ്പോഴേക്കും ബംഗാള്‍ വാരിയേഴ്‌സ് ജയം കൈയ്യെത്തിപ്പിടിച്ചിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, October 19, 2019, 22:29 [IST]
Other articles published on Oct 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X