പ്രോ കബഡിയില്‍ ബംഗാളും ഡല്‍ഹിയും തമ്മില്‍ ഇന്ന് കിരീടപ്പോര്; ആവേശത്തോടെ ആരാധകര്‍

അഹമ്മദാബാദ്: പ്രോ കബഡി ലീഗ് ഏഴാം സീസണില്‍ കിരീടജേതാവിനെ ശനിയാഴ്ച അറിയാം. രാത്രി എട്ടുമണിക്ക് ആരംഭിക്കുന്ന ഫൈനലില്‍ ദബാംഗ് ഡല്‍ഹിയും ബംഗാള്‍ വാരിയേഴ്‌സും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആവേശം വാനോളമാകും. ഇത്തവണ ടൂര്‍ണമെന്റില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തിയ ടീമുകളാണ് ഫൈനലിലെത്തുന്നത് എന്നതുകൊണ്ടുതന്നെ കിരീട ജേതാക്കളെ പ്രവചിക്കുക എളുപ്പമല്ല.

ഫൈനലില്‍ നേരിയ മേല്‍ക്കൈ ഡല്‍ഹിക്കാണ്. സൂപ്പര്‍ റെയ്ഡര്‍ നവീന്‍ കുമാറിന്റെ സാന്നിധ്യമാണ് ടീമിനെ വ്യത്യസ്തമാക്കുന്നത്. തുടര്‍ച്ചയായി 10 പോയന്റുകള്‍ നേടുന്നതില്‍ പുതിയ റെക്കോര്‍ഡിട്ട നവിന്‍ കുമാറിന്റെ മികവില്‍ ആദ്യ ഫൈനലിനിറങ്ങുന്ന ഡല്‍ഹി കിരീടം നേടുമെന്നാണ് പ്രവചനം. റെയ്ഡിലും ടാക്ലിങ്ങിലും ഒരുപോലെ മികവുപുലര്‍ത്തുന്ന ഡല്‍ഹി ബംഗാളിനെതിരെയും ഫോം നിലനിര്‍ത്താനായാല്‍ കിരീടവുമായി മടങ്ങാം. ചന്ദ്രന്‍ രഞ്ജിത്ത്, രവീന്ദ്രകുമാര്‍ പഹല്‍, ക്യാപ്റ്റന്‍ ജോഗിന്ദര്‍ സിങ് നര്‍വാള്‍, വിശാല്‍ മാനെ, അമിത് കുമാര്‍ എന്നിവരുടെ പ്രകടനവും നിര്‍ണായകമാകും.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യചിഹ്നം കേശു; ആരാധകര്‍ക്കൊപ്പം ഇനി കേശുവുമുണ്ടാകുംകേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യചിഹ്നം കേശു; ആരാധകര്‍ക്കൊപ്പം ഇനി കേശുവുമുണ്ടാകും

ആദ്യ ചാമ്പ്യന്‍ഷിപ്പ് തേടിയിറങ്ങുന്ന ബംഗാളിന് പരിക്ക് തിരിച്ചടിയാണ്. നായകന്‍ മണീന്ദര്‍ സിങ്ങിന് പരിക്കുമൂലം സെമി ഫൈനലില്‍ കളിക്കാന്‍ കഴിഞ്ഞില്ല. യു മുംബയ്‌ക്കെതിരെ കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു ബംഗാള്‍. മണീന്ദര്‍ സിങ് ഫൈനലില്‍ കളിക്കുമെന്നാണ് പ്രതീക്ഷ. ഓള്‍ റൗണ്ടര്‍ ഇറാന്‍ താരം മുഹമ്മദ് ഇസ്മയില്‍ നബിബാക്ഷെ, കെ. പ്രപഞ്ചന്‍ എന്നിവരും ടീമിന്റെ റെയ്ഡര്‍മാരാണ്. അവസാന മിനിറ്റുകളില്‍ കളി കൈവിടുന്ന ദൗര്‍ബല്യം ബംഗാളിനുണ്ടെങ്കിലും ഇതാദ്യമായി കിരീടനേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ടീം.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, October 19, 2019, 15:03 [IST]
Other articles published on Oct 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X