വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Hockey World Cup: ഷൂട്ടൗട്ടില്‍ അടിതെറ്റി ഇന്ത്യ, ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

ന്യൂസിലാന്‍ഡ് 5-4നു ജയിച്ചു കയറി

indvsnz

ഭുവനേശ്വര്‍: പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. നോക്കൗട്ടിനു തുല്യമായ ക്രോസ്ഓവര്‍ മാച്ചില്‍ ന്യൂസിലാന്‍ഡിനോടു ഇന്ത്യ പൊരുതി വീഴുകയായിരുന്നു. ഷൂട്ടൗട്ടില്‍ 5-4ന്റെ ത്രസിപ്പിക്കുന്ന വിജയമാണ് കിവികള്‍ സ്വന്തമാക്കിയത്. നിശ്ചിത സമയത്തു ഇരുടീമുകളും 3-3നു തുല്യത പാലിതോടെയാണ് കളി ഷൂട്ടൗട്ടിലെത്തിയത്.

Also Read: ടി20യില്‍ സൂര്യ കിങ് തന്നെ, ഏകദിനത്തില്‍ സഞ്ജുവിനോളമെത്തില്ല! എന്നിട്ടും ടീമിന് പുറത്ത്Also Read: ടി20യില്‍ സൂര്യ കിങ് തന്നെ, ഏകദിനത്തില്‍ സഞ്ജുവിനോളമെത്തില്ല! എന്നിട്ടും ടീമിന് പുറത്ത്

നേരത്തേ 3-1ന്റെ മികച്ച ലീഡുണ്ടായിരുന്ന ഇന്ത്യ അനായാസം ക്വാര്‍ട്ടറിലെത്തുമായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ മൂന്നാം ക്വാര്‍ട്ടറിന്റെ അവസാനവും നാലാം ക്വാര്‍ട്ടറിലും ഗോളുകള്‍ മടക്കി ന്യൂസിലാന്‍ഡ് സമനില പിടിച്ചുവാങ്ങി കളി ഷൂട്ടൗട്ടിലേക്കു നീട്ടുകയായിരുന്നു. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ക്രോസോവര്‍ മാച്ചില്‍ ലളിത് കുമാര്‍ (18ാം മിനിറ്റ്), സുഖ്ജീത്ത് സിങ് (25) വരുണ്‍ കുമാര്‍ (42) എന്നിവരായിരുന്നു നിശ്ചിത സമയത്തു ഇന്ത്യന്‍ സ്‌കോറര്‍മാര്‍.

2

ഇന്ത്യയും ന്യൂസിലാന്‍ഡും മികച്ച പോരാട്ടമാണ് തുടക്കം മുതല്‍ കാഴ്ചവച്ചത്. ഇന്ത്യ ആദ്യ മിനിറ്റുകളില്‍ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ന്യൂസിലാന്‍ഡ് പ്രതിരോധത്തെ മറികടക്കാനായില്ല. ഇതിനിടെ കിവി നായകന്‍ നിക്ക് വുഡ്‌സിന് എട്ടാം മിനിറ്റില്‍ ഗ്രീന്‍ കാര്‍ഡ് ങലഭിച്ചതോടെ രണ്ടു മിനിറ്റ് സമയത്തേക്കു അവരുടെ അംഗബലം 10 ആയി ചുരുങ്ങി. പക്ഷെ ഈ മുന്‍തൂക്കം മുതലാക്കി ഗോള്‍ നേടാന്‍ ഇന്ത്യക്കു കഴിഞ്ഞില്ല. ആദ്യ ക്വാര്‍ട്ടര്‍ ഗോള്‍രഹിതമായി പിരിയുകയായിരുന്നു.

Also Read: IND vs NZ: ബുംറയെ ഇന്ത്യ മറന്നു! സിറാജുള്ളപ്പോള്‍ എന്തിന് ഭയക്കണം? പവര്‍പ്ലേ സ്റ്റാര്‍Also Read: IND vs NZ: ബുംറയെ ഇന്ത്യ മറന്നു! സിറാജുള്ളപ്പോള്‍ എന്തിന് ഭയക്കണം? പവര്‍പ്ലേ സ്റ്റാര്‍

രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ അക്കൗണ്ട് തുറന്നു. 18ാ മിനിറ്റില്‍ ലളിതാണ് ടീമിനെ മുന്നിലെത്തിച്ചത്. വെടിച്ചില്ല് കണക്കെയുള്ള ഷോട്ടിലൂടെ താരം ലക്ഷ്യം കണ്ടപ്പോള്‍ സ്‌റ്റേഡിയത്തിലെ 15,000ത്തോളം വരുന്ന കാണികള്‍ ഇളകിമറിഞ്ഞു. 22ാം മിനിറ്റില്‍ നിലാകാന്ത് ശര്‍മയിലൂടെ ഇന്ത്യ വീണ്ടും സ്‌കോര്‍ ചെയ്‌തെങ്കിലും അതു ഓഫ് സൈഡ് വിധിക്കപ്പെട്ടതോടെ ഇന്ത്യ നിരാശരായി.

പക്ഷെ ഇന്ത്യ തളര്‍ന്നില്ല. മൂന്നു മിനിറ്റിനകം അവര്‍ സ്‌കോര്‍ 2-0 ആക്കി. പെനല്‍റ്റി കോര്‍ണറിനൊടുവില്‍ സുഖ്ജീത്താണ് ലക്ഷ്യം കണ്ടത്. അഞ്ചു മിനിറ്റിനകം ന്യൂസിലാന്‍ഡ് ആദ്യ ഗോള്‍ മടക്കി. 2-1ന്റെ ലീഡുമായു ആദ്യ പകുതി അവസാനിപ്പിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു.

3

മൂന്നാം ക്വാര്‍ട്ടര്‍ തുടങ്ങി വൈകാതെ തന്നെ ഇന്ത്യ 3-1ന്റെ മികച്ച ലീഡ് പിടിച്ചെടുത്തു. ഗ്രൗണ്ടറിലൂടെയായിരുന്നു താരം സ്‌കോര്‍ ചെയ്തത്. തുടര്‍ന്നും ഇന്ത്യ ആക്രമിച്ചു കളിച്ചു. 44ാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറിനൊടുവില്‍ കെയ്ന്‍ റസ്സല്‍ രണ്ടാം ഗോളും മടക്കിയതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. 3-2ന്റെ നേരിയ ലീഡോടെ മൂന്നാം ക്വാര്‍ട്ടര്‍ ഇന്ത്യ അവസാനിപ്പിച്ചു. നാലാമത്തെയും അവസാനത്തെയും ക്വാര്‍ട്ടറില്‍ ഇന്ത്യയെ സ്തബ്ധരാക്കി ന്യൂസിലാന്‍ഡ് മൂന്നാം ഗോളും മടക്കിയതോടെ സ്‌കോര്‍ 3-3! സീന്‍ ഫിന്‍ഡ്‌ലേയായിരുന്നു സ്‌കോറര്‍.

Story first published: Sunday, January 22, 2023, 21:22 [IST]
Other articles published on Jan 22, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X