ലോകകപ്പിനുള്ള പോര്‍ച്ചുഗല്‍ ടീമില്‍നിന്നും രണ്ട് ബാഴ്‌സ താരങ്ങളെ വെട്ടി; യൂറോ കപ്പ് താരവും പുറത്ത്

Posted By: rajesh mc

ലിസ്ബണ്‍: റഷ്യ ലോകകപ്പിനുള്ള 23 അംഗ പോര്‍ച്ചുഗര്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പ്രമുഖ താരങ്ങള്‍ പുറത്ത്. ലാസിയോ വിങ്ങര്‍ നാനി, ബാഴ്‌സലോണ താരങ്ങളായ മിഡ് ഫീല്‍ഡര്‍ ആന്ദ്രേ ഗോമസ്, ഡിഫന്റര്‍ നെല്‍സണ്‍ സെമഡോ, ബയേണ്‍ താരം റെനാറ്റോ സാഞ്ചസ് കൂടാതെ യൂറോ കപ്പ് ഫൈനലില്‍ പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടിയ സ്‌ട്രൈക്കര്‍ എഡര്‍ എന്നിവര്‍ പുറത്തായി.

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ക്യാപ്റ്റനാക്കിയാണ് ടീം റഷ്യയില്‍ മൈതാനത്തിറങ്ങുക. അതേസമയം, യൂറോകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഇറങ്ങിയ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഒമ്പത് പേര്‍ക്ക് ലോകകപ്പ് ടീമിലും ഇടം ലഭിച്ചിട്ടുണ്ട്. പ്രമുഖ താരങ്ങളെ ഒഴിവാക്കേണ്ടിവന്നത് വേദനിപ്പിക്കുന്നതാണെന്ന് കോച്ച് കോച്ച് ഫെര്‍ണാണ്ടോ സാഞ്ചസ് വ്യക്തമാക്കി.

world-cup-2018

ബാഴ്‌സയുടെ നെല്‍സണ്‍ സെമഡോയെ ടീമില്‍ ഉള്‍പ്പെടുത്താത്തത് ഏവരെയും അത്ഭുതപ്പെടുത്തി. ലാലിഗ 2017-18 സീസണില്‍ താരതമ്യേന മികച്ച പ്രകടനം നടത്തിയ താരത്തെ പുറത്തിരുത്തിയത് എന്തു കാരണത്താലാണെന്നത് വ്യക്തമല്ല. നാല് പ്രീമിയര്‍ ലീഗ് താരങ്ങളെയും 23 അംഗ ടീമില്‍ കോച്ച് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകകപ്പില്‍ ജൂണ്‍ 15ന് സ്പെയിനിനെതിരെ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം കളിക്കാനിറങ്ങും. ഇറാന്‍, മൊറോക്കോ എന്നിവര്‍കൂടി അടങ്ങുന്ന ഗ്രൂപ്പില്‍ നിന്നും പോര്‍ച്ചുഗല്‍ അനായാസം രണ്ടാം റൗണ്ടിലെത്തുമെന്നാണ് പ്രതീക്ഷ. ലോകകപ്പിന് മുന്‍പ് ബെല്‍ജിയം, അല്‍ജീരിയ ടീമുകള്‍ക്കെതിരെ പോര്‍ച്ചുഗല്‍ സന്നാഹ മത്സരം കളിക്കുന്നുണ്ട്.

Story first published: Friday, May 18, 2018, 17:28 [IST]
Other articles published on May 18, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍