റഷ്യന്‍ ലോകകപ്പിനുള്ള 26 അംഗ ടീമിനെ ഉറുഗ്വേ പ്രഖ്യാപിച്ചു

Posted By: Mohammed shafeeq ap

മോണ്ടെവിഡിയോ: അടുത്ത മാസം ആരംഭിക്കുന്ന റഷ്യന്‍ ഫിഫ ലോകകപ്പിനുള്ള 26 അംഗ സാധ്യതാ ടീമിനെ മുന്‍ ചാംപ്യന്‍മാരായ ഉറുഗ്വേ പ്രഖ്യാപിച്ചു. സൂപ്പര്‍ താരങ്ങളായ ലൂയിസ് സുവാറസും എഡിന്‍സന്‍ കവാനിയും ഡീഗോ ഗോഡിനും ഉള്‍പ്പെടുന്ന മികച്ച ടീമുമായാണ് ഓസ്‌കാര്‍ ടബരേസ് പരിശീലിപ്പിക്കുന്ന ഉറുഗ്വേ ഇത്തവണ റഷ്യന്‍ ലോകകപ്പിന് തയ്യാറെടുക്കുന്നത്. ആതിഥേയരായ റഷ്യ, സൗദി അറോബ്യ, ഈജിപ്ത്, എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഉറുഗ്വേ ഇത്തവണ പോരിനിറങ്ങുന്നത്. ജൂണ്‍ 15ന് ഈജിപ്തിനെയും 20ന് സൗദിയെയും 25ന് റഷ്യയുമായുമാണ് ഉറുഗ്വേയുടെ മല്‍സരങ്ങള്‍.

fifa

ഗോള്‍കീപ്പേഴ്‌സ്: ഫെര്‍നാണ്ടോ മുസ്‌ലേറ (ഗാലത്‌സരെ), മാര്‍ട്ടിന്‍ സില്‍വ (വാസ്‌കോ ഡ ഗാമ), മാര്‍ട്ടിന്‍ കമ്പാന (ഇന്‍ഡിപെന്റിയന്റ്).


ഡിഫന്‍ഡേഴ്‌സ്: ഡീഗോ ഗോഡിന്‍ (അത്‌ലറ്റികോ മാഡ്രിഡ്), സെബാസ്റ്റിയന്‍ കോട്ടസ് (സ്‌പോര്‍ട്ടിങ് എസ്പി), ജോസ് മരിയ ജിമിനെസ് (അത്‌ലറ്റികോ മാഡ്രിഡ്), മാക്‌സിമിലാനോ പെരെയ്‌റ (പോര്‍ട്ടോ), ഗാസ്റ്റന്‍ സില്‍വ (ഇന്‍ഡിപെന്റിയന്റ്), മാര്‍ട്ടിന്‍ കസേറസ് (ലാസിയോ), ഗുയിലെര്‍മോ വറേല (പെനറോള്‍).

മിഡ്ഫീല്‍ഡേഴ്‌സ്: നാഹിറ്റന്‍ നന്ദെസ് (ബൊക്ക ജൂനിയേഴ്‌സ്), ലുകാസ് ടൊറെയ്‌റ (സംഡോറിയ), മാറ്റിയാസ് വെസിനോ (ഇന്റര്‍മിലാന്‍), ഫെഡറികോ വാല്‍വര്‍ഡെ (റയല്‍ മാഡ്രിഡ്), റോഡ്രിഗോ ബെന്‍ട്ടാന്‍കുര്‍ (യുവന്റസ്), കാര്‍ലോസ് സാഞ്ചസ് (മോണ്ടറെ), ജിയോര്‍ജിയന്‍ ഡി അറസ്‌കേറ്റ (ക്രുസെയ്‌റോ), ഡീഗോ ലാക്‌സല്‍റ്റ് (ജെനോവ), ക്രിസ്റ്റിയാന്‍ റോഡ്രിഗസ് (പെനറോള്‍), ജൊനാതന്‍ ഉറെട്ടാവിസ്‌ക (മോണ്ടെറേ), നികോളാസ് ലൊഡെയ്‌റോ (സെറ്റല്‍ സൗണ്ടേഴ്‌സ്), ഗാസ്റ്റന്‍ റമിരെസ് (സംഡോറിയ).

ഫോര്‍വേഴ്ഡ്‌സ്: ക്രിസ്റ്റിയാന്‍ സ്റ്റുഹാനി (ജിറോണ), മാക്‌സിമിലാനോ ഗോമസ് (സെല്‍റ്റാവിഗോ), എഡിന്‍സന്‍ കവാനി (പിഎസ്ജി), ലൂയിസ് സുവാറസ് (ബാഴ്‌സലോണ).

Story first published: Thursday, May 17, 2018, 8:18 [IST]
Other articles published on May 17, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍