ഏഷ്യന്‍ കപ്പ്: ഇന്ത്യന്‍ ഗോള്‍വല കാക്കാന്‍ സുബ്രതയില്ല... ഛേത്രിയും പുറത്ത്, 2 മലയാളികള്‍ ടീമില്‍

Written By:

ദില്ലി: ഇന്ത്യയുടെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായ സുബ്രതാ പാലിനെ അടുത്ത വര്‍ഷം കസാക്കിസ്താനെതിരേ നടക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരത്തിനുള്ള സാധ്യതാ ടീമില്‍ നിന്നൊഴിവാക്കി. ഇന്ത്യയുടെ ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയും ടീമിലില്ല. അവസാന രണ്ടു മല്‍സരങ്ങളില്‍ രണ്ടു മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണിത്.

രണ്ടു മലയാളി താരങ്ങള്‍ 32 അംഗ സാധ്യതാ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഗോള്‍കീപ്പര്‍ ടിപി രഹനേഷും ഡിഫന്‍ഡര്‍ അനസ് എടത്തൊടികയുമാണ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

കേരളം ഇത്തവണ കപ്പടിക്കുമോ?; രാഹുല്‍ രാജ് സന്തോഷ് ട്രോഫി ക്യാപ്റ്റന്‍; ടീം അംഗങ്ങള്‍

കലിപ്പില്ല, കപ്പുമില്ല... ഇവരില്ലെങ്കില്‍ മാനം കൂടി പോയേനെ!! ബ്ലാസ്‌റ്റേഴ്‌സ് നന്ദി പറയണം, 6 പേരോട്

1

രാജ്യത്തിനു വേണ്ടി ഏറ്റവുമധികം മല്‍സരങ്ങൡ ഗോള്‍വല കാത്ത താരം കൂടിയാണ് സുബ്രത. 2008ല്‍ നെഹ്‌റു കപ്പ്, എഎഫ്‌സി ചാലഞ്ച് കപ്പ് എന്നിവയില്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ സുബ്രതയായിരുന്നു ഗോള്‍കീപ്പര്‍. ഐഎസ്എല്ലിന്റെ ഈ സീസണില്‍ സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിച്ച ജംഷഡ്പൂര്‍ എഫ്‌സിക്കു വേണ്ടി താരം കളിച്ചിരുന്നു. ചാംപ്യന്‍ഷിപ്പില്‍ 44 സേവുകളാണ് സുബ്രത നടത്തിയത്.

2

യുവ ഗോള്‍കീപ്പര്‍മാര്‍ക്കു അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് 31 കാരനായ സുബ്രതയെ ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഏ്ഷ്യന്‍ കപ്പ് യോഗ്യതയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയതെന്നാണ് വിവരം. ഐഎസ്എല്ലില്‍ വിവിധ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുള്ള താരങ്ങളാണ് കൂടുതലും ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

Story first published: Saturday, March 10, 2018, 8:48 [IST]
Other articles published on Mar 10, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍