നെയ്മര്‍ റയല്‍ മാഡ്രിഡിലേക്ക് പോയാല്‍ ബാഴ്‌സലോണയ്ക്ക് പണിയാകുമെന്ന് മെസ്സി

Posted By: rajesh mc

ബ്യൂണസ് ഐറിസ്: ബാഴ്‌സലോണയില്‍ മെസ്സിയുടെ നിഴലില്‍ ഒതുങ്ങേണ്ടി വന്നതോടെയാണ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പാരീസ് സെന്റ് ജര്‍മ്മന്‍സിലേക്ക് കുടിയതെന്നാണ് അഭ്യൂഹം. എന്നാല്‍, പിഎസ്ജിയില്‍ നിന്നും സ്‌പെയിനിലേക്ക് നെയ്മര്‍ തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ സാക്ഷാല്‍ ലയണല്‍ മെസ്സിയെ പോലും ഞെട്ടിക്കുന്നത്. ബാഴ്‌സയുടെ മുഖ്യ എതിരാളികളായ റയല്‍ മാഡ്രിഡില്‍ താരം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈയൊരു തിരിച്ചുവരവ് ബാഴ്‌സലോണയ്ക്ക് തിരിച്ചടിയാകുമെന്നാണ് അര്‍ജന്റീനയുടെ സൂപ്പര്‍സ്റ്റാര്‍ വിലയിരുത്തുന്നത്. ഇതുസംബന്ധിച്ച അഭ്യൂഹങ്ങളെക്കുറിച്ച് നെയ്മറുമായി മെസ്സി സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് താരത്തിന്റെ പ്രതികരണം. 'നെയ്മര്‍ അത്രയേറെ സുപ്രധാനമായ താരമാണ്. അദ്ദേഹം റയലില്‍ ചെന്നെത്തുന്നത് ഞെട്ടിക്കുന്ന കാര്യമാണ്. അത് ബാഴ്‌സയ്ക്ക് വലിയ തിരിച്ചടിയാകും. കൂടാതെ മാഡ്രിഡ് നിലവിലേതിലും കൂടുതല്‍ കരുത്തരുമാകും', മെസ്സി മനസ്സ് തുറന്നു.

messi

ഇങ്ങനെയൊരു ചിന്ത മനസ്സില്‍ പോലും ഉണ്ടാകരുതെന്ന് നെയ്മറിനോട് തമാശയായി പറഞ്ഞതായും മെസ്സി കൂട്ടിച്ചേര്‍ക്കുന്നു. ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്‌ബോള്‍ താരമായി മാറിക്കൊണ്ടാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ നെയ്മര്‍ പിഎസ്ജിയിലേക്ക് പോയത്. താരം മാഡ്രിഡിലേക്ക് പോകുന്നതായുള്ള വാര്‍ത്തകള്‍ പിഎസ്ജി ചെയര്‍മാന്‍ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍, ബ്രസീല്‍ താരം അഭ്യൂഹങ്ങളെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഫുട്ബോൾ രാജാവ് മെസ്സി ഓരോ മിനിറ്റിലും സമ്പാദിക്കുന്നത് 20 ലക്ഷത്തിലധികം രൂപ | Oneindia Malayalam
കാല്‍പാദത്തിന് ഏറ്റ പരുക്കില്‍ നിന്നും മുക്തനാകുന്ന നെയ്മര്‍ അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ്. ഇക്കുറി സ്‌പെയിന് പുറമെ ബ്രസീലും, ജര്‍മനിയും, ഫ്രാന്‍സുമാണ് ടൂര്‍ണമെന്റിലെ പ്രിയപ്പെട്ട ടീമുകള്‍.

Story first published: Thursday, May 17, 2018, 11:39 [IST]
Other articles published on May 17, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍