ഈ രണ്ട് താരത്തെ ടീമിലെത്തിക്കു.. എങ്കിൽ ഞാൻ യുണൈറ്റഡിൽ വരാം; നെയ്‌മർ

Posted By: Desk

പിഎസ്ജിയുടെ സൂപ്പർ ബ്രസീലിയൻ താരം നെയ്മറിന് യുണൈറ്റഡിൽ പോകാൻ താൽപ്പര്യം.എന്നാൽ താരത്തിന്റെ ആവിശ്യം കേട്ട് ലോകഫുട്ബോൾ ഞെട്ടിത്തിരിച്ചിരിക്കുകയാണ്.താൻ യുണൈറ്റഡിൽ വരണമെങ്കിൽ ടോട്ടൻഹാമിന്റെ സൂപ്പർ സ്‌ട്രൈക്കർ ഹാരി കെയ്നിനെയും ബാഴ്‌സലോണ പ്രതിരോധനിര താരമായ സാമുവേൽ ഉംറിറ്റിയേയും യൂണൈറ്റഡിലെത്തിക്കണമെന്നാണ് നെയ്മറിന്റെ ആവിശ്യം.

പി എസ് ജിയിൽ തൃപ്പ്തനല്ലാത്ത താരത്തെ റയൽ മാഡ്രിഡാണ് നോട്ടമിട്ടിരുന്നത്.എന്നാൽ റയൽ മാഡ്രിഡിൽ ചേക്കേറുന്നതിനേക്കാളും കടുത്ത മത്സരമുള്ള പ്രീമിയർ ലീഗിലേക്ക് ചേക്കേറുന്നതാണ് നെയ്മറിനു നല്ലതെന്ന് ഏജന്റ് പിനി സഹവി നേരത്തെ വെളിപ്പെടുത്തിയിരുന്നു.ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബോൾതാരമായ നെയ്മർ കഴിഞ്ഞ ഫെബ്രുവരിയിൽ മത്സരത്തിനിടെ കാലിലേറ്റ പരിക്കുകാരണം ചികിത്സയിലാണ്.

neymar

യുണൈറ്റഡിൽ നിന്ന് ഗോൾകീപ്പർ ഡേവിഡ് ഡി ഗീയയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് നേരത്തെ തന്നെ രംഗത്തുവന്നിരുന്നു.ഒരുപക്ഷേ നെയ്മറിനുവേണ്ടി ഡി ഗീയയെ റയൽ മാഡ്രിഡിനു വിട്ടുകൊടുക്കാൻ യുണൈറ്റഡ് തയ്യാറാകുമെന്നതിൽ സംശയം വേണ്ട.അതുപോലെ പോൾ പോഗ്ബക്കായി ഫ്രഞ്ച് വമ്പന്മാരായ പി എസ് ജിയും രംഗത്തുണ്ട്.അങ്ങനെയാണെങ്കിൽ നെയ്മാർ പറഞ്ഞ രണ്ട് ആവിശ്യങ്ങളും നടത്താൻ യൂണൈറ്റഡിനാകും.

2013 ൽ കാറ്റാലൻ ക്ലബ്ബിലെത്തിയ നെയ്മാർ 123 മത്സരങ്ങൾ കളിക്കുകയും 68 ഗോളുകൾ നേടുകയും ചെയ്‌തു.ബാഴ്‌സലോണയ്ക്കുവേണ്ടിയുള്ള മികച്ച പ്രകടനമാണ് നെയ്മറെ ലോക റെക്കോർഡുതുകയ്ക്ക് പി എസ് ജിലേക്കെത്തിച്ചത്.2022 വരെയാണ് പി എസ് ജിയുമായി നെയ്മാറിന് കരാറുള്ളത് അതുകൊണ്ടുതന്നെ ഭീമൻ റീലീസിങ് തുകയടച്ച് നെയ്മറെ യുണൈറ്റഡ് കുടാരത്തിലെത്തിക്കുമോയെന്ന് നോക്കിക്കാണാം.

Story first published: Monday, April 16, 2018, 11:58 [IST]
Other articles published on Apr 16, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍