ജര്‍മനിയുടെ ലോകകപ്പ് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു; സൂപ്പര്‍താരം പുറത്ത്

Posted By: rajesh mc

ബര്‍ലിന്‍: റഷ്യയില്‍ അടുത്തമാസം നടക്കാനിരിക്കു ഫിഫ ലോകകപ്പിനുള്ള ജര്‍മന്‍ ടീമിന്റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകന്‍ ജോക്കിം ലോയുടെ 27 അംഗ കളിക്കാരില്‍ കഴിഞ്ഞ ലോകകപ്പിലെ സൂപ്പര്‍ഹീറോ മരിയോ ഗോട്‌സെയ്ക്ക് ഇടം ലഭിച്ചില്ല. അതേസമയം, പരിക്കേറ്റ് ദീര്‍ഘനാളായി കളിക്കളത്തില്‍ നിന്നും പുറത്തായ ഗോള്‍കീപ്പര്‍ മാന്യുവല്‍ നോയറെ സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പരിക്കാണ് ഗോട്‌സെയ്ക്ക് വിനയായത്. അതേസമയം, സ്‌ട്രൈക്കര്‍ നില്‍സ് പീറ്റേഴ്‌സണെ ടീമില്‍ ഉള്‍പ്പെടുത്തിയത് അമ്പരപ്പിച്ചു. നോയര്‍ കളിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ നാലു ഗോള്‍കീപ്പര്‍മാരെ സാധ്യതാ ടീമിലെടുത്തിട്ടുണ്ട്. കഴിഞ്ഞ സപ്തംബര്‍ മുതല്‍ നോയര്‍ കളിക്കളത്തില്‍നിന്നും പുറത്താണ്. പരിക്കില്‍നിന്നും മോചിതനായശേഷം നേരിട്ട് ലോകകപ്പില്‍ കളിക്കാനാകില്ലെന്ന നോയര്‍ വ്യക്തമാക്കിയിരുന്നു.

neuer

നോയര്‍ പുറത്തായാല്‍ അത് ജര്‍മനിക്ക് കനത്ത തിരിച്ചടിയായിരിക്കും. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മന്‍ ടീമിന്റെ കുതിപ്പിന് പിന്നില്‍ ചാലകശക്തിയായത് നോയര്‍ ആയിരുന്നു. നോയര്‍ ഇപ്പോള്‍ മ്യൂണിക്കില്‍ നടക്കുന്ന ട്രെയിനിങ് ക്യാമ്പില്‍ സജീവമാണെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. അതേസമയം, മറ്റു കളിക്കാരുടെ കാര്യത്തില്‍ കോച്ച് സര്‍പ്രൈസ് ഒരുക്കിയില്ല. പരിക്കേറ്റ ഓസില്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. മെക്‌സിക്കോ, സ്വീഡന്‍, സൗത്ത് കൊറിയ എന്നിവരുള്‍പ്പെട്ട ശക്തരുടെ ഗ്രൂപ്പിലാണ് ജര്‍മനി. ഇത്തവണയും കപ്പ് നേടുമെന്ന് ഉറപ്പിച്ചാണ് ടീം റഷ്യയിലെത്തുക.

Story first published: Wednesday, May 16, 2018, 8:21 [IST]
Other articles published on May 16, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍